മ​ദ്യ​ല​ഹ​രി​യി​ലാ​യ ഡ്രൈ​വ​റെ പെ​രു​മ്പാ​മ്പ് ചു​റ്റി​വ​രി​ഞ്ഞു; വീഡിയോ
Friday, October 18, 2024 1:42 PM IST
മ​ദ്യ​ല​ഹ​രി​യി​ൽ ശ​രീ​രം കു​ഴ​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​നാ​കാ​തെ റോ​ഡ​രു​കി​ലെ ക​ട​യു​ടെ മു​ന്നി​ലി​രു​ന്ന ലോ​റി ഡ്രൈ​വ​റെ പെ​രു​മ്പാ​മ്പ് ചു​റ്റി​വ​രി​ഞ്ഞു. ആ​ന്ധ്ര​യി​ൽ ക​ർ​ണൂ​ൽ ജി​ല്ല​യി​ലെ സിം​ഗാ​ന​പ്പ​ള്ളി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ ലോ​റി ഡ്രൈ​വ​ര്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ടി​രി​ക്കു​ന്പോ​ൾ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്ന് ഇ​ഴ​ഞ്ഞെ​ത്തി​യ പെ​രു​മ്പാ​മ്പ് ദേ​ഹ​ത്ത് ചു​റ്റി​വ​രി​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​റ​ക് ക​ന്പ് ഉ​പ​യോ​ഗി​ച്ച് പാ​മ്പി​ന്‍റെ പി​ടി​യി​ല്‍​നി​ന്നു ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി.

ത​ക്ക​സ​മ​യ​ത്ത് ആ​ളു​ക​ൾ ക​ണ്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ‍​യാ​ൾ​ക്കു ജീ​വ​ൻ​ത​ന്നെ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. ട്വി​റ്റ​ര്‍ ഹാ​ന്‍റി​ല്‍ വ​ഴി തെ​ലു​ങ്ക് സ്ക്രി​ബ് പു​റ​ത്തു​വി​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​രാ​ണു ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.