വ​ര്‍​ക്കൗ​ട്ട് വീ​ഡി​യോ​യ്ക്കാ​യി ടോ​റി ഗേ​റ്റ്; പു​ലി​വാ​ല് പി​ടി​ച്ച് യു​വ​തി
Friday, October 18, 2024 10:41 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല​രും റീ​ല്‍​സും മ​റ്റു​മാ​യി ആ​ളു​ക​ള്‍​ക്ക് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ ഇ​വ​യി​ല്‍ ചി​ല​ത് ആ​ളു​ക​ളെ വ​ല്ലാ​തെ മു​ഷി​പ്പി​ക്കും. ചി​ല​പ്പോ​ള്‍ ഇ​ത്ത​രം ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍​സേ​ഴ്‌​സ് ത​ന്നെ കെ​ണി​യി​ലു​മാ​കും. അ​ത്ത​ര​ത്തി​ല്‍ ഒ​രു യു​വ​തി പു​ലി​വാ​ല് പി​ടി​ച്ച കാ​ര്യ​മാ​ണി​ത്.

ജ​പ്പാ​നി​ല്‍ നി​ന്ന് ഉ​ത്ഭ​വി​ച്ച ഒ​രു മ​ത​മാ​ണ് ഷി​ന്‍റോ. അ​ശു​ദ്ധ​വും പു​ണ്യ​ഭൂ​മി​യും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​ധാ​ര​ണ​യാ​യി ഷി​ന്‍റോ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ്ര​വേ​ശ​നക​വാ​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു ക​മാ​ന​മു​ണ്ട്. ടോ​റി ഗേ​റ്റ് എ​ന്നാ​ണ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍ ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള മ​രി​യ ഡെ​ല്‍ മാ​ര്‍ എ​ന്ന യു​വ​തി ഇ​തി​ന്‍റെ പ്രാ​ധാ​ന്യം ശ്ര​ദ്ധി​ക്കാ​തെ ഒ​രു റീ​ല്‍​സ​ങ്ങു​ണ്ടാ​ക്കി. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ടോ​റി​യു​ടെ തൂ​ണു​ക​ളി​ല്‍ തൂ​ങ്ങി വ്യാ​യാ​മം ചെ​യ്യു​ന്നു. ഇ​ത് ത​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

മ​ത​വ്ര​കാ​രം വ്ര​ണ​പ്പെ​ടു​ത്തി എ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. വ​ര്‍​ക്ക്ഔ​ട്ട് വീ​ഡി​യോ സൃ​ഷ്ടി​ക്കാ​ന്‍ ഒ​രു വി​ശു​ദ്ധ ചി​ഹ്നം ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ ജ​ന​രോ​ഷം ആ​ളി. അ​തോ​ടെ യു​വ​തി ഭ​യ​ന്നു. ഡി​ജെ കാ​സ്പ​റി​ന്‍റെ "ചാ ​ചാ സ്ലൈ​ഡ്' എ​ന്ന ഗാ​ന​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ത​യാ​റാ​ക്കി​യ വീ​ഡി​യോ അ​പ്പോ​ള്‍​ത​ന്നെ ഡി​ലീ​റ്റ് ചെ​യ്തു.

ശേ​ഷം മാ​റ​പ്പ് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ അ​ല്‍​പ​മെ​ങ്കി​ലും ഒ​ന്ന​ട​ങ്ങി​യ​ത്. വ​ക​തി​രി​വ് ആ​വ​ശ്യ​മു​ള്ള ഒ​ന്നാ​ണെ​ന്ന് നെ​റ്റി​സ​ണ്‍​സ് പ​റ​യു​ന്നു...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.