മൂ​ര്‍​ഖ​നും തേ​ളും ഒ​രേ ഗു​ഹ​യി​ല്‍; വീ​ഡി​യോ
Thursday, October 17, 2024 3:02 PM IST
പാ​മ്പും കീ​രി​യും ത​മ്മി​ലെ പോ​രാ​ട്ടം പ്ര​സി​ദ്ധ​മാ​ണ​ല്ലൊ. മി​ക്ക​പ്പോ​ഴും കീ​രി ജ​യി​ക്കു​ക​യും പാ​മ്പി​നെ കൊ​ല്ലു​ക​യും ചെ​യ്യും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​മ്പി​നെ ത​ല്ലു​ന്ന പൂ​ച്ച​യാ​ണ് താ​രം. പൂ​ച്ച​യു​ടെ പ്ര​തി​ക​ര​ണ സ​മ​യം മി​ക​ച്ച​താ​യ​തി​നാ​ല്‍ അ​വി​ടെ​യും പാ​മ്പി​ന് തി​രി​ച്ച​ടി​യാ​ണ്.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ കാ​ട്ടു​ന്ന​ത് പാ​മ്പും തേ​ളും ത​മ്മി​ലു​ള്ള ക​ണ്ടു​മു​ട്ട​ലാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു മൂ​ര്‍​ഖ​നും തേ​ളു​മാ​ണു​ള്ള​ത്. ര​ണ്ടും ന​ല്ല വി​ഷ​മു​ള്ള ജീ​വി​ക​ള്‍. ഇ​വ ര​ണ്ടും ഒ​രു ഗു​ഹ​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

വീ​ഡി​യോ​​യി​ല്‍ തേ​ള്‍ പാ​മ്പി​ന​ടു​ത്തേ​ക്ക് വ​രു​ന്നു. ഈ ​സ​മ​യം ഫ​ണം വി​രി​ക്കു​ന്ന മൂ​ര്‍​ഖ​ന്‍ തേ​ളി​ന് താ​നും മോ​ശ​ക്കാ​ര​ന​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ അ​വി​ടം​കൊ​ണ്ട​വ​സാ​നി​ക്കു​ന്നു. പി​ന്നീ​ട് അ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്നൊ ആ​രാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തെ​ന്നോ വീ​ഡി​യോ പ​റ​യു​ന്നി​ല്ല.

വീ​ഡി​യോ മു​ഴു​മി​പ്പി​ക്കാ​ത്ത​തി​ല്‍ നെ​റ്റി​സ​ണ്‍​സി​ന് ഈ​ര്‍​ഷ്യ​യു​ണ്ട്. ഒ​രു പ​ക്ഷെ അ​വ​ര്‍ യു​ദ്ധം ഒ​ഴി​വാ​ക്കി കാ​ണു​മെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. "ഒ​രു ഫ്രെ​യി​മി​ലെ രണ്ട് ഇ​തി​ഹാ​സ​ങ്ങ​ള്‍' എ​ന്നാ​ണൊ​രാ​ള്‍ ക​മ​ന്‍റാ​യി കു​റി​ച്ച​ത്. "ര​ണ്ടാ​ളും കൂ​ടി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​വ​നെ ശ​രി​ക്കൊ​ന്നു ക​ണ്ടു​കാ​ണും' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.