"വാ​വോ വാ​വോ ചെ​രു​പ്പെ വാ​വോ"; ഈ ​"കു​ട്ടി​യ​മ്മ' ഹി​റ്റ്...
Thursday, October 17, 2024 1:41 PM IST
ബാ​ല്യം ശു​ദ്ധ​വും നി​ഷ്‌​ക​ള​വു​മാ​ണ​ല്ലൊ. കു​ഞ്ഞു​ങ്ങ​ളു​ടെ അ​തി​രു​ക​ളി​ല്ലാ​ത്ത ലോ​ക​ത്തി​ന്‍റെ ഊ​ര്‍​ജം ന​മു​ക്കും വ​ലി​യ ആ​ന​ന്ദ​മാ​ണ​ല്ലൊ പ്ര​ദാ​നം ചെ​യ്യു​ക. ഈ ​കു​റു​മ്പ​ന്‍​മാ​രും കു​റു​മ്പി​ക​ളും പ​ല​പ്പോ​ഴും മു​തി​ര്‍​ന്ന​വ​രെ അ​നു​ക​രി​ക്കു​മ​ല്ലൊ.

അ​ത് കാ​ണാ​ന്‍ വ​ല്ലാ​ത്ത ചേ​ലാ​യി​രി​ക്കും. അ​ത്ത​ര​മൊ​രു അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി ത​ന്‍റെ ചെ​രി​പ്പി​നെ ഒ​രു കു​ഞ്ഞി​നെ​പ്പോ​ലെ കൈ​കാ​ര്യം ചെ​യ്യു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

വീ​ഡി​യോ​യി​ല്‍ ഈ ​കു​ഞ്ഞ് ഒ​രു പ​ള്ളി​യി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. ഒ​ട്ട​ന​വ​ധി​പേ​ര്‍ ചു​റ്റു​മു​ണ്ട്. ഈ ​സ​മ​യം പെ​ണ്‍​കു​ട്ടി ത​ന്‍റെ ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ക​യാ​ണ്. അ​വ​ള്‍ ചെ​രി​പ്പി​നെ ഒ​രു കു​ഞ്ഞാ​യി ക​ണ്ട് ത​ന്‍റെ തൂ​വാ​ല​കൊ​ണ്ട് പു​ത​പ്പി​ക്കു​ന്നു. പോ​രാ​ഞ്ഞ് മൃ​ദു​വാ​യി അ​തി​നെ ത​ട്ടി​യു​റ​ക്കു​ന്നു.

​പി​ന്നീ​ട് ആ ​ചെ​രി​പ്പി​നെ ഇ​രു​കൈ​യി​ലു​മാ​യി പി​ടി​ച്ച് മ​ട​യി​ല്‍ വ​യ്ക്കു​ന്നു. ശേ​ഷം ചെ​രു​പ്പി​നെ പു​ത​പ്പി​ക്കു​ന്നു. സ​മീ​പ​ത്താ​യു​ള്ള ആ​രോ ഈ ​കു​ട്ടി അ​റി​യാ​തെ പ​ക​ര്‍​ത്തി​യ വീ​ഡി​യോ വൈ​റ​ലാ​യി മാ​റി.

കു​ഞ്ഞിന്‍റെ മ​ധു​ര​വും നി​ഷ്‌​ക​ള​ങ്ക​വു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇന്‍റ​ര്‍​നെ​റ്റി​ലെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ച്ചു. നി​ര​വ​ധി ക​മന്‍റു​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ആ​വേ​ശ​വും സ​ന്തോ​ഷ​വും തോ​ന്നു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "നി​ഷ്‌​ക​ള​ങ്ക സ്‌​നേ​ഹം;​ഹൃ​ദ്യ​മാ​യ കാ​ഴ്ച' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.