അതിശക്തമായ മഴ ഇന്ത്യയില്‍ പലയിടങ്ങളിലും പെയ്യുന്നുണ്ടല്ലൊ. നമ്മുടെ കൊച്ചുകേരളവും ചെന്നൈയും ബംഗളൂരും ഒക്കെ ആകെ നനഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ പല നഗരങ്ങളിലും വെള്ളം കൃത്യമായി ഒഴുകിപ്പോകാത്തതിനാല്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇത് പലയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ഇത്തരത്തില്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്ന ഒരിടമാണ് ബംഗളൂരു. എക്സിലെത്തിയ ഒരു മഴക്കാല കാഴ്ച പറയുന്നത് ബംഗളൂരുവിലെ മാന്യത ടെക് പാര്‍ക്കിലെ വെള്ളക്കെട്ടുള്ള റോഡുകളിലൂടെ കാറുകള്‍ ഓടുന്നതാണ്.
300 ഏക്കര്‍ വിസ്തൃതിയുള്ള ടെക് വില്ലേജിനുള്ളില്‍ നിരവധി പേരാണ് ജോലി ചെയ്യുന്നത്. കാലാവസ്ഥയെ അവഗണിച്ച് നിരവധി ടെക്കികള്‍ ഓഫീസിലെത്തി. എന്നാല്‍ മഴ നിമിത്തം അവര്‍ ആകെ വലഞ്ഞു.
ദൃശ്യങ്ങളില്‍ ഒട്ടനവധി കാറുകള്‍ വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നീങ്ങുന്നതായി കാണാം. മാന്യത ടെക് പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചു. "ഇതിങ്ങനെയാണ്'എന്നാണൊരാള്‍ കുറിച്ചത്. "മാറി ചിന്തിക്കേണ്ടിയിരിക്കുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.