സമൂഹ മാധ്യമങ്ങള്‍ പലരേയും വല്ലാതെ ബാധിച്ചെന്ന് പറയാതെ വയ്യ. മറ്റുള്ളവര്‍ക്ക് മുന്നില്‍ ആളാകാന്‍ പലരും കാട്ടുന്ന സാഹസിക റീല്‍സും വീഡിയോസും പലപ്പോഴും ഭയപ്പെടുത്തുന്നതാണ്.
പരിശീലനമില്ലാത്ത ഇത്തരം സാഹസികതകള്‍ പലപ്പോഴും പലരുടെയും അവസാനം കുറിക്കാറുണ്ട്. എന്നിരുന്നാലും പുതിയ പുതിയ ആളുകള്‍ അത് തുടരുന്നു. അടുത്തിടെ എക്സിലെത്തിയ ഒരു ദൃശ്യം പറയുന്നതും ഇത്തരമൊന്നാണ്.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരാള്‍ 20 അടി ഉയരമുള്ള സൈന്‍ബോര്‍ഡില്‍ കയറുകയും പതാക വീശുകയും ചെയ്യുന്നതാണ് കാഴ്ച. അമേഠി ജില്ലയിലെ ജഗദീഷ്പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ജാഫര്‍ഗഞ്ച് മാണ്ഡി പ്രദേശത്തുനിന്നാണ് വൈറലായ വീഡിയോ.
ഹൈവേ സൈന്‍ബോര്‍ഡില്‍ ഒരാള്‍ പുൾഅപ്പ് ചെയ്യുന്ന കാഴ്ച ആളുകളെ ഞെട്ടിക്കുന്നതാണ്. കാരണം ഒന്നുകൈവിട്ടാല് ആള് ഓര്മമാത്രമായിരിക്കും. താഴെ നില്ക്കുന്ന ആള് മുകളിലുള്ള ആളോട് വലിയ "സ്നേഹമുള്ള വ്യക്തി'യാണെന്ന് തോന്നുന്നു. കാരണം അയാള്‍ ഇയാളോട് നിലത്തിറങ്ങാന്‍ പറയാതെ വീഡിയോ റിക്കാര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
തന്റെ ജീവന് പണയപ്പെടുത്തി ഷോ കാണിക്കുന്ന ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നെറ്റിസണ്‍സ് പറഞ്ഞു. വീഡിയോ പരിശോധിച്ച് വരികയാണെന്നും അന്വേഷണത്തിന് ശേഷം സ്റ്റണ്ട് ചെയ്യുന്നവര്‍ക്കെതിരേ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് എക്സില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.