ഭക്തിയും ജോലിയും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിച്ചിട്ടുണ്ടൊ. പലരും ജോലി കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കും. അതിന്റെ നന്ദിയും ഇടയ്ക്കിടെ കാട്ടും. ജോലിയെ ആരാധന പോലെ കാണണമെന്നും ചിലര്‍ പറയാറുമുണ്ട്.
മാറിയ കാലത്ത് മനുഷ്യര്‍ക്ക് ഒന്നിനും സമയമില്ലാത്ത അവസ്ഥയാണല്ലൊ. അതിനാല്‍ത്തന്നെ പലരും ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും ജോലി ചെയ്യുന്നതുമൊക്കെ ഇടകലര്‍ത്തുന്നു. അടുത്തിടെ ഒരാള്‍ സ്വന്തം വിവാഹത്തിനിടെ ലാപ്പ്ടോപ്പില്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു.
ആ ഗണത്തിലുള്ള മറ്റൊരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. എക്സ് അക്കൗണ്ട് കര്‍ണാടക പോര്‍ട്ട്ഫോളിയോയില്‍ പങ്കിട്ട ക്ലിപ്പില്‍ ദുര്‍ഗാ പൂജ ആഘോഷമാണുള്ളത്. നിരവധിയാളുകള്‍ ഈ പൂജയില്‍ ഭക്തിപൂര്‍വം പങ്കെടുക്കുന്നു.
അതിനിടയില്‍ കൈയില്‍ ലാപ്പ്ടോപ്പും പിടിച്ചൊരു മനുഷ്യന് നില്ക്കുന്നു. ദൃശ്യങ്ങളില്‍ അദ്ദേഹം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കാണാം. മൊബൈല്‍ ഫോണില്‍ ദൈവത്തെ വിളിക്കുകയല്ലാ എന്നതിനാല്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് മനസിലാക്കാം.
ബംഗളൂരുവില്‍ നടന്ന ഈ സംഭവത്തില്‍ നെറ്റിസണ്‍സ് സമ്മിശ്രമായി പ്രതികരിച്ചു. ചിലര്‍ ഈ നഗരത്തില്‍ ഇതത്ര പുതുമയല്ല എന്ന് പറയുന്നു. ഇത്തരം ആളുകള്‍ ദൈവത്തിനെന്ത് വില നല്കുന്നു എന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇന്ത്യയില്‍ മെച്ചപ്പെട്ട തൊഴില്‍ സംസ്ക്കാരം നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.