മ​ഴ​യാ​ല്‍ വ​യ​ലി​ല്‍ നൃ​ത്തം ചെ​യ്യു​ന്ന അ​ച്ഛ​നും മ​ക​നും; വീ​ഡി​യോ
Friday, July 26, 2024 11:51 AM IST
മ​ഴ പെ​യ്യു​ന്ന​ത് കാ​ണാ​ന്‍ വ​ല്ലാ​ത്ത ചേ​ലാ​ണ​ല്ലൊ. മ​ഴ​പ്പെ​യ്ത്ത് പ്ര​ള​യം ആ​കാ​തെ ഇ​രു​ന്നാ​ല്‍ ആ​രും ഈ ​മ​ണ്‍​സൂ​ണ്‍ കാ​ലം ആ​സ്വ​ദി​ക്കും. അ​ന്നു​മി​ന്നും ആ​ന​ന്ദനൃ​ത്തം ച​വി​ട്ടി​യാ​ണ് മ​ഴ​യു​ടെ വ​ര​വി​നെ ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​യാ​ണു​ള​ള​ത്. മ​ഴ നി​മി​ത്തം ഇ​വി​ടെ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്നു. വീ​ഡി​യോ​യി​ല്‍ ഒ​രു വ​യോ​ധി​ക​നും അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​നും ത​ങ്ങ​ളു​ടെ പാ​ട​ത്താ​യി നൃ​ത്തം ച​വി​ട്ടു​ന്നു.

പാ​ട​ത്താ​കെ വെ​ള്ള​മാ​ണ്. ദോ​ത്തി ധ​രി​ച്ച് പി​താ​വും ക​റു​ത്ത ഫു​ള്‍​സ്ലീ​വ് ടീഷ​ര്‍​ട്ടും ജോ​ഗ​റും ധ​രി​ച്ച മ​ക​നും വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു.

"രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രു​ടെ വ​ലി​യൊ​രു വി​ഭാ​ഗം മ​ണ്‍​സൂ​ണി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്; മ​ഴ പെ​യ്താ​ല്‍ അ​വ​രു​ടെ സ​ന്തോ​ഷ​വും ഇ​ര​ട്ടി​യാ​കും' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​വ​ര്‍ ല​ഗാ​നി​ല്‍ നി​ന്നു​ള്ള ഭു​വ​ന്‍റെ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രി​ക്ക​ണം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.