ഫോ​ട്ടോ എ​ടു​ക്ക​വേ യു​വ​തി​ക്ക് കു​തി​ര​യു​ടെ ക​ടി​യേ​റ്റു; വീ​ഡി​യോ
Thursday, July 25, 2024 12:27 PM IST
കു​തി​ര​പ്പ​ട്ടാ​ള​ക്കാ​ര​ന്‍റെ അ​ടു​ത്തു​നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കു കു​തി​ര​യു​ടെ ക​ടി​യേ​റ്റു. ല​ണ്ട​നി​ലെ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​മു​റ്റ​ത്ത് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

യു​വ​തി​യു​ടെ കൈ​യി​ലാ​ണു കു​തി​ര​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ വേ​ദ​ന​യി​ൽ നി​ല​വി​ളി​ച്ചു​കൊ​ണ്ട് ഇ​വ​ർ നി​ല​ത്തി​രി​ക്കു​ന്ന​തും ഒ​പ്പ​മു​ള്ള പു​രു​ഷ​ൻ കൈ ​തി​രു​മി​ക്കൊ​ടു​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണു ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​വ​ള​പ്പി​ലെ കു​തി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന കിം​ഗ്സ് ഗാ​ർ​ഡ്. ഇ​വ​രു​ടെ അ​ടു​ത്തു​നി​ന്ന് ആ​ളു​ക​ൾ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, കു​തി​ര​ക​ളു​ടെ തൊ​ട്ട​ടു​ത്തു​പോ​കു​ന്ന​തും അ​വ​യെ തൊ​ടു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മി​ക്ക​വ​രും അ​തൊ​ന്നും പാ​ലി​ക്കാ​റി​ല്ല. കു​തി​ര ക​ടി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട​വ​രി​ലേ​റെ​യും അ​ത്ര​യ​ടു​ത്തു​പോ​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി യു​വ​തി​യെ വി​മ​ർ​ശി​ക്കു​ക​യാ​ണു ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.