ഐ​സ്ക്രീം സാ​ൻ​ഡ്‌​വി​ച്ച്...! ഇ​ഷ്ട​പ്പെ​ട്ടെ​ന്നു ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ
Tuesday, July 23, 2024 3:20 PM IST
ആ​ളു​ക​ളെ കൊ​തി​പ്പി​ക്കാ​ൻ ഒ​രു കി​ടി​ല​ൻ വി​ഭ​വം കൂ​ടി -ഐ​സ്‌​ക്രീം സാ​ന്‍​ഡ്‌​വി​ച്ച്! ബ്ര​ഡി​നു​ള്ളി​ല്‍ ഐ​സ്‌​ക്രീം ചേ​ര്‍​ത്ത് മൊ​രി​ച്ചെ​ടു​ക്കു​ന്ന ന്യൂ​ജ​ൻ വി​ഭ​വം ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ മാ​ത്ര​മ​ല്ല, അ​ല്ലാ​ത്ത​വ​രു​ടെ​യും ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്നു.

ഒ​രു ഭ​ക്ഷ​ണ​പ്രി​യ​ന്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​​യി​ല്‍ ഐ​സ്‌​ക്രീം സാ​ന്‍​ഡ്‌​വി​ച്ച് ത​യാ​റാ​ക്കു​ന്ന രീ​തി വി​ശ​ദ​മാ​യി കാ​ണി​ക്കു​ന്നു​ണ്ട്. ബ്രെ​ഡി​നു​ള്ളി​ല്‍ ചോ​ക്ലേ​റ്റ് ഐ​സ്‌​ക്രീം വ​ച്ച​ശേ​ഷം മൊ​രി​ച്ചെ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

വി​ഭ​വം ത​യാ​റാ​ക്കി​യ​ശേ​ഷം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​തും കാ​ണാം. പാ​ര്‍​ട്ടി​ക​ള്‍​ക്കും ഔ​ട്ട്‌​ഡോ​ര്‍ പി​ക്‌​നി​ക്കു​ക​ള്‍​ക്കും വി​ഭ​വം അ​ടി​പൊ​ളി​യാ​ണെ​ന്നാ​ണ് വി​ഭ​വ​പ​ണ്ഡി​ത​ന്‍റെ അ​ഭി​പ്രാ​യം.

ചൂ​ടു​ള്ള റൊ​ട്ടി​യും ത​ണു​ത്ത ഐ​സ്‌​ക്രീ​മും ചേ​ര്‍​ന്ന് അ​ദ്വി​തീ​യ അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ചി​ല​ര്‍ ക​മ​ന്‍റി​ട്ടു. ഈ ​മാ​സ​മാ​ദ്യ​മാ​ണ് വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട് ലൈ​ക്ക​ടി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.