"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ടിക്കറ്റ് എടുക്കേണ്ടതാണ്'; ചിന്തനീയമായ പ്രാങ്ക്
Friday, July 19, 2024 3:57 PM IST
ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന സൗകര്യമാണല്ലൊ ട്രെയിന്‍. എന്നാല്‍ പലരും ടിക്കറ്റ് എടുത്ത് സഞ്ചരിക്കാന്‍ തയാറാകില്ല. പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലും മറ്റും.

റെയില്‍വേയ്ക്ക് വലിയ നഷ്ടമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇപ്പോഴിതാ റെയില്‍വേ പാലത്തില്‍ നടത്തിയ ഒരു പ്രാങ്ക് വീഡിയോ വൈറലാകുന്നു. ഇന്‍സറ്റാഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ മുംബൈയിലെ ഒരു റെയില്‍വേ സ്റ്റേഷനാണുള്ളത്.

ദൃശ്യങ്ങളില്‍ കുറച്ചാളുകള്‍ പടിവഴി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഈ സമയം ഒരു യുവാവ് പലരോടും മുകളില്‍ ടിക്കറ്റ് പരിശോധകനുണ്ടെന്ന് പറയുന്നു. ഈ സമയം നിരവധിപേര്‍ തിരിഞ്ഞ് നടക്കുകയാണ്. പലര്‍ക്കും ടിക്കറ്റില്ല എന്ന കാര്യമാണ് അവിടെ വെളിപ്പെടുന്നത്.

ഏറ്റവും ഒടുവില്‍ തങ്ങള്‍ തമാശയായി വീഡിയോ ചെയ്തതാണെന്ന് പ്രാങ്കുകാര്‍ ആളുകളോട് പറയുന്നുണ്ട്. ദൃശ്യങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയതെന്നോ വീഡിയോ ഷൂട്ട് ചെയ്യാനുള്ള അനുവാദം വാങ്ങിയെന്നോ വ്യക്തമല്ല. എന്തായാലും വീഡിയോ നിരവധി ചോദ്യങ്ങളാണ് നമുക്ക് മുന്നില്‍ വയ്ക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.