അ​നാ​യാ​സം ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന അ​മ​രാ​വ​തി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍; വൈ​റ​ല്‍ വീ​ഡി​യോ
Thursday, July 11, 2024 3:49 PM IST
ആ​ശ​യ​വി​നി​മ​യം ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ​ല്ലൊ. ഇ​ക്കാ​ല​ത്ത് ലോ​ക​ത്ത് മി​ക്ക​യി​ട​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ ഇം​ഗ്ലീ​ഷാ​ണ​ല്ലൊ. എ​ന്നാ​ല്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ല​ര്‍​ക്കും ഈ ​ഭാ​ഷ സം​സാ​രി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ഇ​ല്ല.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മൊ​ക്കെ സ്വ​ന്ത​മാ​ക്കി​യ പ​ല​രും അ​ര​മു​റി ഇം​ഗ്ലീ​ഷ് പ​റ​ഞ്ഞ് വി​യ​ര്‍​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ന​ല്ല മ​ണി​മ​ണി​യാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ നെ​റ്റി​സ​ന്‍റെ ശ്ര​ദ്ധ നേ​ടു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ അ​ങ്ങ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ നി​ന്നു​ള്ള​താ​ണ്. ഭൂ​ഷ​ണ്‍ എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കി​ട്ട വീ​ഡി​യോ​​യി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ഒ​രു ഡ്രൈ​വ​ര്‍ ഒ​രു സ​വാ​രി​ക്കാ​ര​നു​മാ​യി ഇ​രി​ക്കു​ന്നു. ഈ ​സ​മ​യം ഭൂ​ഷ​ണ്‍ ഇ​ദ്ദേ​ഹ​വു​മാ​യി സം​ഭാ​ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു.

ഡ്രൈ​വ​ര്‍ വ​ള​രെ ന​ല്ല നി​ല​യി​ല്‍ ആം​ഗ​ലേ​യം പ​റ​യു​ക​യാ​ണ്. ലോ​ക​ത്തിന്‍റെ ഏ​ത് കോ​ണി​ല്‍ പോ​കു​മ്പൊ​ഴും ഉ​പ​ക​രി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​ഭാ​ഷ​യെ​ന്ന് ഡ്രൈ​വ​ര്‍ പ​റ​യു​ന്നു. ഇം​ഗ്ലീ​ഷ് ഒ​രു ആ​ഗോ​ള ഭാ​ഷ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷാ​നി​പു​ണ​ത നെ​റ്റി​സ​ണ്‍​സി​നെ വി​സ്മ​യി​പ്പി​ച്ചു. നി​ര​വ​ധി​പേ​ര്‍ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. "അ​ദ്ദേ​ഹം ഡോ.​എ​പി​ജെ അ​ബ്ദു​ള്‍ ക​ലാ​മി​നെ​പ്പോ​ലെ​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.