വി​മാ​ന​ത്തി​നു​ള്ളി​ൽ ഡാ​ൻ​സ് റീ​ല്‍​സ് ഷൂ​ട്ട്..!
Thursday, July 11, 2024 9:40 AM IST
ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച് സ​ൽ​മ ഷെ​യ്ഖ് എ​ന്ന സ്ത്രീ ​ചെ​യ്ത ഡാ​ൻ​സ് റീ​ല്‍​സി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ. ക​റു​ത്ത സാ​രി ധ​രി​ച്ച് വി​മാ​ന​ത്തി​ലെ സീ​റ്റു​ക​ള്‍​ക്കി​ട​യി​ല്‍​നി​ന്നാ​യി​രു​ന്നു സ​ല്‍​മ​യു​ടെ ഡാ​ന്‍​സ്.

എ.​ആ​ർ. റ​ഹ്മാ​നും എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും ചേ​ർ​ന്നൊ​രു​ക്കി​യ​ച്ച 'സ്റ്റൈ​ൽ സ്റ്റൈ​ൽ' എ​ന്ന ഗാ​ന​ത്തി​ലെ "കാ​ത​ലി​ച്ചാ​ല്‍ ക​വി​തെ വ​രും ക​ണ്ട് കൊ​ണ്ടേ പെ​ണ്ണാ​ളെ....' എ​ന്ന ഭാ​ഗ​ത്തി​നൊ​പ്പി​ച്ചു ചു​വ​ടു​വ​ച്ച സ​ല്‍​മ​യു​ടെ റീ​ല്‍​സ് വീ​ഡി​യോ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ഇ​തു​വ​രെ ക​ണ്ട​ത്.

എ​ന്നാ​ൽ, വീ​ഡി​യോ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണു പ​ല​രും ന​ട​ത്തി​യ​ത്. ഇ​തു ക​ണ്ട​പ്പോ​ൾ വ​ള​രെ​യ​ധി​കം നാ​ണ​ക്കേ​ട് തോ​ന്നി​യെ​ന്നും ഇ​ത്ത​രം വി​ഡ്ഢി​ത്ത​ങ്ങ​ള്‍ ചെ​യ്യാ​ന്‍ അ​വ​രു​ടെ സ്വ​കാ​ര്യ യാ​ത്ര​യ​ല്ല അ​തെ​ന്നും ഒ​രു കാ​ഴ്ച​ക്കാ​ര​ന്‍ എ​ഴു​തി.

"ഹ​ലോ... ശ​ല്യം നി​ർ​ത്തൂ, ഇ​ത് നി​ങ്ങ​ളു​ടെ വീ​ട​ല്ല' എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു കു​റി​പ്പ്. വെ​റു​തെ​യ​ല്ല വി​മാ​ന​ങ്ങ​ള്‍ വൈ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മു​യ​ർ​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.