"പെ​ര്‍​ഫെ​ക്റ്റ് മ​ഹി മൊ​മെ​ന്‍റ്'; എം​എ​സ്ഡി വി​മാ​ന​ത്തി​ല്‍ ക​യ​റി​യ​പ്പോ​ള്‍
Friday, October 18, 2024 3:25 PM IST
ലോ​കം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ക്രി​ക്ക​റ്റ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ​ല്ലൊ മുന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഒ​രു കാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ സ്വ​പ്‌​ന​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നെ സം​ബ​ന്ധി​ച്ചും ലോ​ക​പ്പു​ക​ള്‍ എ​ത്തി​ച്ച ഭാ​ഗ്യ​താ​ര​കം ആ​ണ് അ​ദ്ദേ​ഹം.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്നു​മു​ള്ള​ത്. ചെ​ന്നൈ സൂ​പ്പ​ള്‍ കിം​ഗ്‌​സിന്‍റെ ക​ളി​ക്കാ​ര​നാ​യി ഐ​പി​എ​ല്ലി​ല്‍ അ​ദ്ദേ​ഹം ഇ​പ്പോ​ഴു​മു​ണ്ടു​താ​നും.

ഇ​പ്പോ​ഴി​താ എം.​എ​സ്. ധോ​ണി​യും കു​ടും​ബ​വും ഒ​രു വി​മാ​ന​ത്തി​ല്‍ ക​യ​റു​മ്പോ​ഴു​ള്ള കാ​ഴ്ച വൈ​റ​ലാ​കു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ഹി, ഭാ​ര്യ സാ​ക്ഷി, മ​ക​ള്‍ സി​വ എ​ന്നി​വ​ര്‍​ക്കൊ​പ്പം അ​ദ്ദേ​ഹം വി​മാ​ന​ത്തി​ലെ​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തെ ക​ണ്ട​തും എ​യ​ര്‍​ഹോ​സ്റ്റ​സി​ന്‍റെ മു​ഖ​ത്ത് ആ​രാ​ധ​ന നി​റ​ഞ്ഞ പു​ഞ്ചി​രി. യാ​ത്ര​ക്കാ​ര്‍​ക്കും അ​ങ്ങ​നെ​ത​ന്നെ.

ക്യാ​ബി​നി​ലേ​ക്ക് ക​യ​റി​യ ധോ​ണി പു​ഞ്ചി​രി​യോ​ടെ മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ കൈ​വീ​ശി. ഏ​താ​നും ആ​രാ​ധ​ക​ള്‍​ക്ക് ഹ​സ്ത​ദാ​ന​വും ന​ല്‍​കി. ധോ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റേ​തൊ​രു വീ​ഡി​യോ​യേ​യും പോ​ലെ ഈ ​ഇ​ന്‍​സ്റ്റാ​ഗ്രാം പോ​സ്റ്റും വൈ​റ​ലാ​കാ​ന്‍ അ​ധി​കം സ​മ​യ​മെ​ടു​ത്തി​ല്ല. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "എം​എ​സ്ഡി ഉ​പ​യോ​ഗി​ച്ച് ഒ​രേ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​വ​ര്‍ ചെ​യ്ത ന​ല്ല ക​ര്‍​മ്മ​ങ്ങ​ള്‍ എ​ന്താ​ണെ​ന്ന് സ​ഹ​യാ​ത്രി​ക​ര്‍ ആ​രെ​ങ്കി​ലും എ​ന്നോ​ട് പ​റ​യാ​മോ?' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "യാ​ത്ര​ക്കാ​ര്‍​ക്ക് 'ഗു​സ്ബ​മ്പ്സ്' ഉ​ണ്ടാ​യി' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.