ന​വ​ജാ​ത ശി​ശു​വി​നെ "മാ ​അം​ബെ' ആ​യി ഡോ​ക്ട​ര്‍ ഒ​രു​ക്കി​യ​പ്പോ​ള്‍
Friday, October 18, 2024 12:27 PM IST
ഒ​രു കു​ഞ്ഞ് പി​റ​ക്കു​മ്പോ​ള്‍ കു​ടും​ബ​ത്തി​ല്‍ എ​ന്തൊ​രാ​ന​ന്ദം ആ​യി​രി​ക്കും. കാ​ത്തു​കാ​ത്തി​രു​ന്നെ​ത്തു​ന്ന പൊ​ന്നോ​മ​ന​യെ ഒ​രു​നോ​ക്ക് കാ​ണാ​ന്‍ ആ​ശു​പ​ത്രി​യു​ടെ ഇ​ട​നാ​ഴി​യി​ല്‍ പി​താ​വും മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യു​മൊ​ക്കെ നി​ല്‍​ക്കും. ഒ​രു ന​ഴ്‌​സൊ ഡോ​ക്ട​റൊ ഒ​ക്കെ ആ ​മാ​ലാ​ഖ​ക്കു​ഞ്ഞു​മാ​യി എ​ത്തു​ന്ന നി​മി​ഷം എ​ത്ര ഹൃ​ദ്യ​മാ​ണ്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഡോ​ക്ട​ര്‍ ന​വ​ജാ​ത ശി​ശു​വി​നെ ബ​ന്ധു​ക്ക​ള്‍​ക്ക് മു​ന്നി​ലെ​ത്തി​ച്ച​ത് സ​വി​ശേ​ഷ​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ എ​ത്തി​യ കു​ഞ്ഞി​നെ അ​വ​ര്‍ മാ ​അം​ബെ ആ​യി​ട്ടാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

അ​താ​യ​ത് അം​ബി​ക ദേ​വി എ​ന്ന ദു​ര്‍​ഗ​യാ​യി​ട്ട്. ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത ചു​വ​ന്ന വ​സ്ത്ര​ത്തി​ല്‍ പൊ​തി​ഞ്ഞ കു​ഞ്ഞി​നെ കാ​ണാം. ത​ല​യി​ല്‍ ഒ​രു കി​രീ​ട​വും കാ​ണാം. കു​ഞ്ഞു​മാ​യി ഡോ​ക്ട​റും ന​ഴ്‌​സും എ​ത്തു​മ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍ അ​തി​ശ​യി​ക്കു​ന്നു. ശേ​ഷം മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യും മ​റ്റ് ബ​ന്ധു​ക്ക​ളും കു​ട്ടി​യു​ടെ കാ​ലി​ല്‍ തൊ​ട്ടു​തൊ​ഴു​ന്നു. ക​വി​ളി​ല്‍​തൊ​ട്ട് ലാ​ളി​ക്കു​ന്നു.

ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഞാ​ന്‍ ഇ​ന്ന് ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ര്യം!' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു വ​സ്ത്ര​ധാ​രണം കു​ഞ്ഞി​ന് അ​സു​ഖ​ക​ര​മാ​ണെ​ന്ന് ചി​ല​ര്‍ ആ​ശ​ങ്ക​യു​യ​ര്‍​ത്തു​ന്നു. "ഈ ​റീ​ലു​ക​ളെ​ല്ലാം മു​തി​ര്‍​ന്ന​വ​ര്‍​ക്ക് സു​ഖം ത​രു​മാ​യി​രി​ക്കും. ഇ​ത് ന​വ​ജാ​ത​ശി​ശു​വി​ന് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും, ഈ ​വ​സ്ത്ര​വും മേ​ക്ക​പ്പും ധ​രി​ക്കു​ന്ന​തെ​ങ്ങ​നെ ശ​രി​യാ​കും. അ​ത് വ​ള​രെ കു​ഞ്ഞ​ല്ലെ' എ​ന്നാ​ണ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.