അ​റ്റാ​ച്ച്ഡ് വാ​ഷ്‌​റൂ​മോ​ടു​കൂ​ടി​യ മു​റി​ക്ക് വാ​ട​ക 15 രൂ​പ; നെ​റ്റിചു​ളി​ച്ച് നെ​റ്റി​സ​ണ്‍​സ്
Wednesday, October 16, 2024 10:18 AM IST
ഇ​ക്കാ​ല​ത്തെ വീ​ട്ടു​വാ​ട​ക​യു​ടെ തു​ക പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. വ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ ല​ക്ഷ​ങ്ങ​ളാ​ണ​ത്. സാ​ധാ​ര​ണ നാ​ട്ടി​ന്‍​പു​റ​ത്തു​പോ​ലും 10,000 രൂ​പ ആ​ളു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ല​രും തോ​ന്നും​പ​ടി വാ​ട​ക പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഈ ​നൂ​റ്റാ​ണ്ടി​ല്‍ 15 രൂപ​യ്ക്ക് ഒ​രു ഒ​രു ല​ഭിച്ചെ​ന്ന് കേ​ട്ടാ​ലൊ. അ​തും അ​റ്റാ​ച്ച്ഡ് വാ​ഷ്‌​റൂ​മോ​ടു​കൂ​ടി. ക​ണ​ക്ക് തെ​റ്റി​യ​താ​കു​മെ​ന്നാ​കും പ​ല​രും വി​ചാ​രി​ക്കു​ക. എ​ന്നാ​ല്‍ വെ​റും 15 രൂ​പ​യ്ക്ക് മു​റി ല​ഭി​ച്ചെ​ന്നാ​ണ് ഒ​രാ​ള്‍ എ​ക്‌​സി​ല്‍ കു​റി​ച്ച​ത്.

മ​നീ​ഷ് അ​മ​ന്‍ എ​ന്ന ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ് ഇ​ത്ത​ര​മൊ​രു പോ​സ്റ്റ് ഇ​ട്ട​ത്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​മു​റി ല​ഭി​ച്ച​ത്. ക​ല്യാ​ണി പ്ര​ദേ​ശ​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​മാ​സം 15 രൂ​പ​യ്ക്ക് അ​റ്റാ​ച്ച്ഡ് വാ​ഷ്റൂ​മോ​ടു​കൂ​ടി​യ ഈ ​ഒ​റ്റ​മു​റി ല​ഭി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യി. ജി​ജ്ഞാ​സ​യു​ള്ള നി​ര​വ​ധി ഇ​ന്‍റര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ ഇ​തെ​ങ്ങ​നെ​യെ​ന്ന് തി​ര​ക്കി. അ​തോ​ടെ അ​ദ്ദേ​ഹം ഇ​തി​ന് പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി. ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സാ​ണ​ത്രെ അ​ദ്ദേ​ഹ​ത്തി​ന് ഈ ​മു​റി ന​ല്‍​കി​യ​ത്.

അ​ദ്ദേ​ഹം പ​ശ്ചി​മ ബം​ഗാ​ളി​ലെ എ​യിം​സി​ല്‍ അ​വ​സാ​ന വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. 15 രൂ​പ​യ്ക്ക് മു​റി ല​ഭ​ച്ചെ​ന്ന​ത് മാ​ത്ര​മ​ല്ല മൊ​ത്തം കോ​ള​ജ് ഫീ​സ് 5.5 വ​ര്‍​ഷ​ത്തേ​ക്ക് 4,356 ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 4,356യി​ല്‍ നി​ന്നും ഒ​രു രൂ​പ പോ​ലും ത​നി​ക്കി​തു​വ​രെ അ​ട​യ്‌​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്താ​യാ​ലും ഇ​ത് ന​ല്ല കാ​ര്യ​മെ​ന്ന് നെ​റ്റി​സ​ണ്‍​സ് വാ​ഴ്ത്തു​ന്നു...




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.