വ​ള​ർ​ത്തു​നാ​യ​യ്‍​ക്ക് പി​റ​ന്നാ​ൾ സ​മ്മാ​നം ല​ക്ഷ​ങ്ങളുടെ സ്വ​ർ​ണ​മാ​ല..!
Friday, July 12, 2024 12:36 PM IST
നാ​യ​ക​ളെ ഓ​മ​നി​ച്ചു വ​ള​ർ​ത്തു​ന്ന​വ​ർ അ​ന​വ​ധി​യാ​ണ്. അ​വ​യ്ക്കാ​യി എ​ത്ര പ​ണം ചെ​ല​വ​ഴി​ക്കാ​നും ഉ​ട​മ​ക​ൾ ത​യാ​റു​മാ​ണ്. മും​ബൈ​ക്കാ​രി​യാ​യ സ​രി​ത സ​ൽ​ദാ​ൻ​ഹ എ​ന്ന സ്ത്രീ ​ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യു​ടെ പി​റ​ന്നാ​ളി​ന് സ്വ​ർ​ണ​മാ​ല​യാ​ണു സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ചെ​റി​യ തു​ക​യു​ടെ മാ​ല​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന അ​ടി​പൊ​ളി മാ​ല. ജ്വ​ല്ല​റി​യി​ൽ​നി​ന്നു മാ​ല വാ​ങ്ങു​ന്ന​തി​ന്‍റെ​യും നാ​യ​യെ അ​ണി​യി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

ജ്വ​ല്ല​റി​ക്കാ​രാ​ണു വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ടൈ​ഗ​ർ എ​ന്നാ​ണ് സ​രി​ത​യു​ടെ നാ​യ​യു​ടെ പേ​ര്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.