മോ​ഷ്ടി​ക്ക​പ്പെ​ട്ട ചി​ത്രം ക്യാ​രി​ബാ​ഗി​ല്‍ ക​ണ്ടെ​ത്തി; ലേ​ല​ത്തി​ല്‍ പോ​യ​ത് 188 കോ​ടി​ക്ക്..!
Monday, July 8, 2024 12:09 PM IST
പ്ര​മു​ഖ ഇ​റ്റാ​ലി​യ​ന്‍ ചി​ത്ര​കാ​ര​നാ​യി​രു​ന്ന വെ​നീ​ഷ്യ​ന്‍ മാ​സ്റ്റ​ര്‍ ടി​ഷ്യ​ന്‍ വെ​സ​ല്ലി​യു​ടെ (1490-1576) ഒ​രു പെ​യി​ന്‍റിം​ഗ് അ​ടു​ത്തി​ടെ ലേ​ല​ത്തി​ൽ പോ​യ​ത് 188 കോ​ടി രൂ​പ​യ്ക്ക്. 1510ല്‍ ​ഇ​രു​പ​താം വ​യ​സി​ല്‍ ടി​ഷ്യ​ന്‍ വ​ര​ച്ച "റെ​സ്റ്റ് ഓ​ണ്‍ ദി ​ഫ്ളൈ​റ്റ് ടു ​ഈ​ജി​പ്ത്' എ​ന്ന ക​ലാ​സൃ​ഷ്ടി​യാ​ണ് ല​ണ്ട​ന്‍ ലേ​ല​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് തു​ക​യ്ക്കു വി​റ്റു​പോ​യ​ത്.

പ​രി​ശു​ദ്ധ മാ​താ​വും വി​ശു​ദ്ധ ജോ​സ​ഫും ഉ​ണ്ണി​യേ​ശു​വും ഒ​രു​മി​ച്ചു കാ​ലി​ത്തൊ​ഴു​ത്തി​ൽ ഇ​രി​ക്കു​ന്ന ആ​ര്‍​ദ്ര​മാ​യ രം​ഗ​മാ​ണ് ചി​ത്ര​ത്തി​ൽ. ര​ണ്ട​ടി വീ​തി​യു​ള്ള മ​ര​ത്തി​ല്‍ വ​ര​ച്ചി​രി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക്ക് സ​മ്പ​ന്ന​മാ​യ ഒ​രു ഭൂ​ത​കാ​ല​മു​ണ്ട്.

ഓ​സ്ട്രി​യ​ന്‍ ച​ക്ര​വ​ര്‍​ത്തി ജോ​സ​ഫ് ര​ണ്ടാ​മ​നെ​പ്പോ​ലു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ ശേ​ഖ​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ചി​ത്ര​മു​ണ്ടാ​യി​രു​ന്ന​ത്. വി​യ​ന്ന​യി​ലെ ബെ​ല്‍​വെ​ഡെ​രെ കൊ​ട്ടാ​ര​ത്തി​ല്‍ സൂ​ക്ഷി​ക്ക​വെ ഫ്ര​ഞ്ച് സൈ​ന്യം 1809ല്‍ ​നെ​പ്പോ​ളി​യ​ന്‍റെ മ്യൂ​സി​യ​ത്തി​ലേ​ക്കാ​യി ചി​ത്രം കൊ​ള്ള​യ​ടി​ച്ചു.


പി​ന്നീ​ട് ഒ​രു സ്‌​കോ​ട്ടി​ഷ് ഭൂ​വു​ട​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ലാ​യി ചി​ത്രം. 1878ലെ ​ക്രി​സ്റ്റീ​സ് ലേ​ല​ത്തി​ല്‍ മ​റ്റൊ​രാ​ള്‍ ഇ​തു വാ​ങ്ങി. 1995ല്‍ ​ചി​ത്രം മോ​ഷ്ടി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ 2002ല്‍ ​ഒ​രു ഡി​റ്റ​ക്ടീ​വി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ചി​ത്രം വീ​ണ്ടെ​ടു​ത്തു.

ല​ണ്ട​നി​ലെ ഒ​രു ബ​സ് സ്റ്റോ​പ്പി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗി​ല്‍ ഫ്രെ​യി​മി​ല്ലാ​തെ​യാ​ണ് ചി​ത്രം ക​ണ്ടെ​ത്തി​യ​ത്. കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ ചി​ത്ര​ത്തി​ന് സം​ഭ​വി​ച്ചി​രു​ന്നി​ല്ല.

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ വെ​നീ​ഷ്യ​ന്‍ സ്‌​കൂ​ള്‍ ചി​ത്ര​കാ​ര​ന്മാ​രി​ല്‍ പ്ര​മു​ഖ​നാ​യി​രു​ന്നു ടി​ഷ്യ​ന്. മൈ​ക്ക​ലാ​ഞ്ജ​ലൊ​യോ​ടൊ​പ്പം ഇ​റ്റാ​ലി​യ​ന്‍ ചി​ത്ര​ക​ല​യു​ടെ പ്ര​ശ​സ്തി വ​ര്‍​ധി​പ്പി​ച്ചു ഈ ​ചി​ത്ര​കാ​ര​ൻ. യൂ​റോ​പ്പി​ൽ ചി​ത്ര​ക​ല​യ്ക്ക് ഇ​പ്പോ​ഴും വ​ലി​യ മാ​ര്‍​ക്ക​റ്റാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.