കോതമംഗലം: കോതമംഗലത്ത് ആവേശം പകർന്ന് ഇടുക്കി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനം.
കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ നിന്ന് രാവിലെ ആരംഭിച്ച പര്യടനത്തിന് കോട്ടപ്പടി, നെല്ലിക്കുഴി, വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലുമായി അറുപതിലേറെ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കർഷകരും, കർഷക തൊഴിലാളികളും സ്ത്രീകളും, യുവാക്കളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ സ്വീകരണം നൽകി. കനത്ത വെയിൽ കാര്യമാക്കാതെ അമ്മമാർ ഉൾപ്പെടെയുള്ളവർ എത്തിച്ചേർന്നു.
പ്രധാന ഫർണിച്ചർ വ്യവസായ മേഖലയായ നെല്ലിക്കുഴിയിൽ സ്ഥാനാർഥിയെ വരവേറ്റു.
മുടിയിൽ നടന്ന സ്വീകരണ സമ്മേളനം മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി. കോര അധ്യക്ഷത വഹിച്ചു.
ഷിബു തെക്കുംപുറം, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കെ.എം ആസാദ്, ഇബ്രാഹിം കവലയിൽ, പി.കെ. മൊയ്ദു, എം.എസ് എൽദോസ്, എബി എബ്രഹാം, പി.കെ. ചന്ദ്രശേഖരൻ നായർ, എം.എസ്. നജീബ്, ഇ.എം. മൈക്കിൾ, എ.ടി. പൗലോസ്, അനൂപ് ഇട്ടൻ,
സൈജന്റ് ചാക്കോ, മാത്യു ജോസഫ്, എ.സി. രാജശേഖരൻ, സീതി മുഹമ്മദ്, പരീദ് പട്ടമ്മാവുടി, പി.സി. ജോർജ്, കെ.ജെ. ബോബൻ, എം.എം. അലിയാർ, അനൂപ് കാസിം, എൽദോസ് കീച്ചേരി, ജോർജ് വർഗീസ്, ജയിംസ് കോറന്പേൽ എന്നിവർ പ്രസംഗിച്ചു.