റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ പാ​മ്പ്
Friday, April 19, 2024 4:37 AM IST
തൃ​പ്പൂ​ണി​ത്തു​റ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ പാ​മ്പി​നെ ക​ണ്ട​ത് ഭീ​തി പ​ട​ർ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ശീ​തി​ക​രി​ച്ച വി​ശ്ര​മ​മു​റി​യി​ലെ ശു​ചി​മു​റി​ക്കു മു​ന്നി​ലെ ച​വി​ട്ടി​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്.

വി​ഷ​മു​ള്ള വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ​യാ​ണ് ക​ണ്ട​ത്. ച​വി​ട്ടി​യു​ടെ നി​റം പോ​ലെ​യി​രു​ന്ന​തി​നാ​ൽ പാ​മ്പി​നെ ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. വി​ശ്ര​മ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ​ത്തി പാ​മ്പി​നെ മാ​റ്റി.

മ​ണി​ക്കൂ​റി​ന് 30 രൂ​പ വാ​ങ്ങി​യാ​ണ് റെ​യി​ൽ​വേ ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പാ​മ്പി​നെ ക​ണ്ട സ​മ​യം സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം പ​ത്തോ​ളം ആ​ളു​ക​ൾ വി​ശ്ര​മ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റ സം​ഭ​വ​വും വാ​ർ​ത്ത​യാ​യി​രു​ന്നു.