ഹ​രി​കു​മാ​റി​നും സി​ദ്ദി​ഖ് ഇ​സ്മാ​യി​ലി​നും കേ​ന്ദ്ര അ​ഗ്നി​ര​ക്ഷാ​സേ​നാ പു​ര​സ്കാ​രം
Friday, April 19, 2024 4:25 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​ഥ​മ ദേ​ശീ​യ പു​ര​സ്കാ​രം ജി​ല്ല​യി​ലെ ര​ണ്ടു​പേ​ർ​ക്ക്. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ, മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ സി​ദ്ദി​ഖ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

മി​ക​ച്ച സേ​വ​ന​ത്തി​നും മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്കു​മാ​ണ് പു​ര​സ്കാ​രം. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഹ​രി​കു​മാ​റി​ന് 2022 ൽ ​വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​ന്ത്രി​യു​ടെ മെ​ഡ​ലും ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ര​ണ്ട് ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​റും ല​ഭി​ച്ചി​ട്ടു​ണ്ട്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സി​ദ്ദി​ഖ് ഇ​സ്മാ​യി​ലി​ന് 2018ൽ ​ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​റും നാ​ല് ക​മ​ന്‍റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും 2019 ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒ​ന്പ​ത് പേ​ർ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.