അ​ച്ഛ​ൻ മ​ക​നെ മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Friday, April 19, 2024 4:25 AM IST
ഉ​ദ​യം​പേ​രൂ​ർ: വാ​ങ്ങി​വ​ച്ച മ​ദ്യം മ​ക​ൻ കു​ടി​ച്ച​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​ച്ഛ​ൻ മ​ക​നെ മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഉ​ദ​യം​പേ​രൂ​ർ പി​കെ​എം​സി​ക്ക് സ​മീ​പം വാ​ത്തേ​പ്പി​ള്ളി ദാ​സ​ൻ ( 69 ) ആ​ണ് മ​ക​ൻ സാ​നു​ലാ​ൽ (39) നെ ​ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ വ​യ​റി​നും ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ സാ​നു​ലാ​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ക്കു​പ്പി കാ​ണാ​താ​യ​തോ​ടെ സാ​നു​ലാ​ലു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ദാ​സ​ൻ മു​റ്റ​ത്ത് കി​ട​ന്ന ഒ​ഴി​ഞ്ഞ ബി​യ​ർ കു​പ്പി​യെ​ടു​ത്ത് മ​ക​ന്‍റെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം പൊ​ട്ടി​യ കു​പ്പി​യു​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ദാ​സ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.