ഇഎസ്എ; അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് വൈകരുത്: മാർ ജോസ് പുളിക്കൽ
Sunday, April 21, 2024 3:26 AM IST
കാഞ്ഞിരപ്പള്ളി: ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍ട്ടി​​​ന്മേ​​​ലു​​​ള്ള അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം ജൂ​​​ണ്‍ 30ന് ​​​വ​​​രാ​​​നി​​​രി​​​ക്കെ കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന അ​​​ന്തി​​​മ തി​​​രു​​​ത്ത​​​ല്‍ വ​​​രു​​​ത്തി​​​യ വി​​​ല്ലേ​​​ജ് ഷേ​​​പ്പ് ഫ​​​യ​​​ല്‍സും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഉ​​​ട​​​ന്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ട്ട പ​​​ന്ത്ര​​​ണ്ടാ​​​മ​​​ത് പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ പു​​​ളി​​​ക്ക​​​ൽ. തി​​​രു​​​ത്തി​​​യ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വൈ​​​കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലും തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​നി​​​യെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ജ​​​ന​​​ത്തെ നി​​​രാ​​​ശ​​​രാ​​​ക്ക​​​രു​​​തെ​​​ന്നും മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു. പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​വും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​സ​​​ക്തി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ അ​​​ധി​​​ക​​​രി​​​ച്ച് കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ലെ പ്ര​​​ഫ. ബി​​​ജു പി. ​​​മാ​​​ണി, കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് റി​​​സേ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ​​​യ​​​ന്‍റി​​​സ്റ്റാ​​​യി​​​രു​​​ന്ന ഡോ. ​​​ജോ​​​സ് ക​​​ല്ല​​​റ​​​ക്ക​​​ൽ, അ​​​മ​​​ൽ ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ജൂ​​​ബി മാ​​​ത്യു എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.