ഇ​ന്നു ക​ലാ​ശ​പോ​രാ​ട്ടം
Friday, December 2, 2022 11:08 PM IST
മു​ത​ല​ക്കോ​ടം: നൃ​ത്ത, നൃ​ത്തേ​ത​ര ഇ​ന​ങ്ങ​ൾ അ​ര​ങ്ങു ത​ക​ർ​ത്ത മൂ​ന്നാം ദി​നം ക​ലോ​ത്സ​വം ക​ള​ർ​ഫു​ൾ. വീ​റും വാ​ശി​യും മു​റ്റി നി​ന്ന മ​ത്സ​ര​ത്തി​ൽ ഉ​പ​ജി​ല്ല​ക​ളും സ്കൂ​ളു​ക​ളും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ 296 പോ​യി​ന്‍റു​മാ​യി മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. ക​ട്ട​പ്പ​ന 268, നെ​ടു​ങ്ക​ണ്ടം 221 പോ​യി​ന്‍റു​ക​ളു​മാ​യി തൊ​ട്ടു പി​ന്നി​ലു​ണ്ട്.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന 289 പോ​യി​ന്‍റു​മാ​യി കു​തി​പ്പി​ലാ​ണ്. തൊ​ടു​പു​ഴ 266, അ​ടി​മാ​ലി 243 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല. യു​പി​യി​ൽ തൊ​ടു​പു​ഴ 128, അ​ടി​മാ​ലി 123, ക​ട്ട​പ്പ​ന 113 എ​ന്നി​ങ്ങ​നെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ്.
യു​പി സം​സ്കൃ​ത​ത്തി​ൽ തൊ​ടു​പു​ഴ 85, ക​ട്ട​പ്പ​ന 78, അ​റ​ക്കു​ളം 76 എ​ന്നി​ങ്ങ​നെ വീ​റു​റ്റ പോ​രാ​ട്ട​ത്തി​ലാ​ണ്. എ​ച്ച്എ​സ് സം​സ്കൃ​ത​ത്തി​ൽ ക​ട്ട​പ്പ​ന 88, അ​ടി​മാ​ലി 66, തൊ​ടു​പു​ഴ 43 എ​ന്നീ നി​ല​യി​ലാ​ണ്. യു​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ 65, അ​റ​ക്കു​ളം 63, ക​ട്ട​പ്പ​ന 57, എ​ച്ച്എ​സ് അ​റ​ബി​കി​ൽ നെ​ടു​ങ്ക​ണ്ടം 80, തൊ​ടു​പു​ഴ 60, ക​ട്ട​പ്പ​ന 45 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല.
സ്കൂ​ൾ​ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 92 പോ​യി​ന്‍റു​മാ​യി ക​ല്ലാ​ർ ജി​എ​ച്ച്എ​സാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ 80 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​ല്ലാ​ർ ജി​എ​ച്ച്എ​സ് 86 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ എ​ച്ച്എ​സ്എ​സ് 83 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
ഇ​ന്നു തി​ര​ശീ​ല വീ​ഴും
മു​ത​ല​ക്കോ​ടം: നാ​ലു നാ​ൾ നീ​ണ്ടു​നി​ന്ന ക​ലാ മാ​മാ​ങ്ക​ത്തി​ന് ഇ​ന്നു തി​ര​ശീ​ല വീ​ഴും. ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ക​ലോ​ത്സ​വ​ത്തെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് നാ​ടേ​റ്റെ​ടു​ത്ത​ത്. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി, എം.​ആ​ർ.​മ​ധു ബാ​ബു സ​ന്ദേ​ശം ന​ൽ​കും.