കേ​ര​ള​പ്പി​റ​വി​യാ​ഘോ​ഷം: ന്യൂ​മാ​ൻ കോളജിൽ പ്ര​ദ​ർ​ശ​ന ന​ഗ​രി ഒ​രു​ങ്ങി
Wednesday, October 5, 2022 10:31 PM IST
തൊ​ടു​പു​ഴ: കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
കേ​ര​ള പ​ഴ​മ​യു​ടെ​യും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വും ഉ​ണ​ർ​ത്തു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ പ്ര​ദ​ർ​ശ​ന ന​ഗ​രി ഇ​ന്ന് 11.45ന് ​പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ഘു​ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും വാ​ങ്ങാ​നും ല​ഘു വി​നോ​ദ​ത്തി​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു ഏ​ബ്ര​ഹാം, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​സി​സ്റ്റ​ർ നോ​യ​ൽ റോ​സ്, ഡോ. ​ജെ​റോം കെ. ​ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​ന ന​ഗ​രി ത​യാ​റാ​ക്കി​യ​ത്.

ചാവറ ധ്യാനകേന്ദ്രത്തിൽ ധ്യാ​നം ഒ​ൻ​പ​തി​ന്

ക​ട്ട​പ്പ​ന: ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 13ന് ​രാ​വി​ലെ എ​ട്ടു വ​രെ പ​ര​പ്പ് ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സി​ച്ചു​ള്ള ധ്യാ​നം ന​ട​ക്കും. ഫോ​ണ്‍: 9961033389, 9495544450.