എ​സ്എ​സ്എ​ല്‍സി മൂ​ല്യ​നി​ര്‍ണ​യം​: അ​ര്‍ഹ​മാ​യ ദി​ന​ബ​ത്ത അ​നു​വ​ദി​ക്ക​ണം
Thursday, April 18, 2024 6:55 AM IST
ച​ങ്ങ​നാ​ശേ​രി: ഏ​പ്രി​ല്‍ മൂ​ന്നി​ന് ആ​രം​ഭി​ച്ച് ര​ണ്ട് സ്‌​പെ​ല്ലു​ക​ളാ​യി ന​ട​ക്കു​ന്ന എ​സ്എ​സ്എ​ല്‍സി മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ക്ക് 16 ദി​വ​സ​ത്തെ ദി​ന​ബ​ത്ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ കോ​ട്ട​യം ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഏ​പ്രി​ല്‍ മൂ​ന്നു മു​ത​ല്‍ 12 വ​രെ​യും 15 മു​ത​ല്‍ 20 വ​രെ​യു​മു​ള്ള ര​ണ്ട് സ്‌​പെ​ല്ലു​ക​ളി​ലാ​യി 16 ദി​വ​സ​ങ്ങ​ളി​ല്‍ ക്യാ​മ്പ് പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശ​മു​ള്ള​പ്പോ​ള്‍ 14 ദി​വ​സ​ത്തെ ദി​ന​ബ​ത്ത മാ​ത്രം ന​ല്‍കു​ന്ന​ത് നീ​തി നി​ഷേ​ധ​മാ​ണ്.

ഒ​ന്നാ​മ​ത്തെ സ്‌​പെ​ല്ലി​ല്‍ ര​ണ്ട് അ​വ​ധി ദി​വ​സ​ങ്ങ​ള്‍ വ​രു​ന്നു​ണ്ട്. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ത്ത​രം ദി​വ​സ​ങ്ങ​ളി​ലും ദി​ന​ബ​ത്ത അ​നു​വ​ദി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി എ​ന്തു​ വി​ല​കൊ​ടു​ത്തും സം​ഘ​ട​ന ചെ​റു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി മ​നോ​ജ് വി. ​പോ​ള്‍, ട്ര​ഷ​റ​ര്‍ ടോ​മി ജേ​ക്ക​ബ്, ബി​നു ജോ​യി, പ്ര​ദീ​പ്കു​മാ​ര്‍ വി, ​എം.​സി. സ്‌​ക​റി​യ, പി. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.