പേ​ള്‍സ് അ​ഗ്രോ ടെ​ക് കോ​ര്‍പ​റേ​ഷ​നി​ല്‍ പ​ണം ന​ഷ്‌ട​പ്പെ​ട്ട​വ​രു​ടെ ധ​ര്‍ണ നാ​ളെ
Thursday, April 18, 2024 6:55 AM IST
ച​ങ്ങ​നാ​ശേ​രി: പേ​ള്‍സ് അ​ഗ്രോ ടെ​ക് കോ​ര്‍പ​റേ​ഷ​നി​ല്‍ നി​ക്ഷേ​പി​ച്ചു ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​കെ ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കേ​സി​ല്‍ കോ​ട​തി നി​ര്‍ദേ​ശം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പി​എ​സി​എ​ല്‍ സം​സ്ഥാ​ന കോ​-ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10നു ​ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തും.

സം​യു​ക്ത സ​മ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ കെ. ​അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​എ​സി​എ​ല്‍ വ​ര്‍ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലൈ​ജ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2016ല്‍ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ട പേ​ള്‍സ് അ​ഗ്രോ ടെ​ക് കോ​ര്‍പ​റേ​ഷ​നി​ല്‍ നി​ക്ഷേ​പി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ 18 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രാ​ണ്. പ​ണം ന​ഷ്ട​മാ​യ നി​ക്ഷേ​പ​ക​രും ഫീ​ല്‍ഡ് പ്ര​വ​ര്‍ത്ത​ക​രും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​ര​ത്തി​ലാ​ണ്.

ആ​റു​മാ​സ​ത്തി​ന​കം നി​ക്ഷേ​പ​തു​ക തി​രി​കെ ന​ല്‍ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി എ​ട്ടു​വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.