മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ഖ​ന​നം
Thursday, April 18, 2024 12:04 AM IST
പാ​ലാ: കി​ട​ങ്ങൂ​ർ വി​ല്ലേ​ജി​ൽ ആ​റ്റു​തീ​ര​ത്ത് ക​രമ​ണ​ൽ ഖ​ന​ന​വും ഇ​ഷ്ടി​കച്ചെ​ളി ഖ​ന​ന​വും ന​ട​ക്കു​ന്ന​താ​യി മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി. വി​ഷ​യം ഉ​ന്ന​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, ആ​ർ​ഡി​ഒ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഖ​ന​ന​ത്തി​ന് ഒ​രാ​ൾ​ക്കും പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെന്ന് അ​ധി​കൃ​ത​ർ.

ഡീ​ല​ർ ലൈ​സ​ൻ​സ് മാ​ത്രം എ​ടു​ത്ത​വ​ർ ആ​റ്റു​വ​ഞ്ചി​ക്കാ​ടി​നു സ​മീ​പം നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ ഖ​ന​നം ന​ട​ത്തു​ക​യാ​ണ്. ജെസിബി, ​ടോ​റ​സ് ലോ​റി​ക​ൾ, ടി​പ്പ​ർ ലോ​റി​ക​ൾ എ​ല്ലാം സ്വ​ന്ത​മാ​യു​ള്ള വ​ൻ സം​ഘ​മാ​ണ് ഖ​ന​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ​യും അ​ധി​കാ​രി​ക​ളു​ടെ​യും നീ​ക്ക​ങ്ങ​ള​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾവ​രെ ഒ​രു​ക്കി​യാ​ണ് ഖ​ന​നം എ​ന്ന​റി​യു​ന്നു.

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ ആ​റ്റു​വ​ഞ്ചി​ക്കാ​ട് റി​സ​ർ​വ് വ​നം ഖ​ന​നം തു​ട​ർ​ന്നാ​ൽ ഇ​ല്ലാ​താ​കും. ക​ട്ട​ച്ചി​റ ത്തോ​ട് വ​ഴി​മാ​റി​യൊ​ഴു​കുംവി​ധ​മു​ള്ള ഖ​ന​ന​മാ​ണ് ആ​റി​ന്‍റെ​യും തോ​ടി​ന്‍റെയും തീ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത ഖ​ന​നം ത​ട​ഞ്ഞ് നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെടു​ക്ക​ണ​മെ​ന്നും മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ ക്ഷ​ത വ​ഹി​ച്ചു.