പെ​ട്രോ​ൾ പ​മ്പി​ലെ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, April 17, 2024 6:41 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ​യും യു​വാ​വി​നെ​യും ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളൂ​ർ വ​ട​ക​ര ക​ട​വ​ത്തു​കു​ഴി​യി​ൽ അ​ജ​യ് സ​ജി (25), വെ​ള്ളൂ​ർ വ​ട​ക​ര ക​രോ​ട്ടു​ത​ട​ത്തി​ൽ ആ​ഷി​ക് കെ. ​ബാ​ബു (25) എ​ന്നി​വ​രെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടു​കൂ​ടി ത​ല​യോ​ല​പ്പ​റ​മ്പ് ഇ​ല്ലി​ത്തൊ​ണ്ടി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ​പ​മ്പി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​നെ​ത്തി​യ സ​മ​യം ഇ​വി​ടെ ഗൂ​ഗി​ൾ പേ ​വ​ർ​ക്ക് ചെ​യ്തി​രു​ന്നി​ല്ല. പ​ണം ന​ൽ​കി​യാ​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​മെ​ന്നു ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​രാ​യി ഇ​വ​ർ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കൂ​ടാ​തെ സ്ഥ​ല​ത്തെ​ത്തി​യ ജീ​വ​ന​ക്കാ​ര​ന്‍റെ സു​ഹൃ​ത്താ​യ ഉ​മ്മാം​കു​ന്ന് സ്വ​ദേ​ശി​യെയും ഇ​വ​ർ മ​ർ​ദി​ക്കു​ക​യും കൂ​ർ​ത്ത ക​മ്പി ക​ഷ​ണം​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​ർ ബൈ​ക്കി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ആ​ഷി​ക്കി​ന് ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലും അ​ജ​യ് സ​ജി​ക്ക് ത​ല​യോ​ല​പ്പ​റ​മ്പ്, ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​എ​സ്. ശി​വ​കു​മാ​ർ, എ​സ്ഐ എം.​എ​സ്. ഷെ​റി, എ​എ​സ്ഐ ബി​ന്ദു, സി​പി​ഒ​മാ​രാ​യ ബി​ജു, പ്ര​ദീ​പ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.