മു​തി​ര്‍ന്ന വോ​ട്ട​ര്‍മാ​രെ ആ​ദ​രി​ച്ചു
Wednesday, April 17, 2024 6:41 AM IST
വൈ​ക്കം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് പ​ങ്കാ​ളി​ത്തം ഉ​യ​ര്‍ത്തു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​ക്കം നി​യ​മ​സ​ഭാ നി​യോ​ജ​ക​ണ്ഡ​ല​ത്തി​ല്‍ മു​തി​ര്‍ന്ന വോ​ട്ട​ര്‍മാ​രെ ആ​ദ​രി​ച്ചു.

സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ഇ​ല​ക്‌​ട​റ​ല്‍ പാ​ര്‍ട്ടി​സി​പ്പേ​ഷ​ന്‍റെ (സ്വീ​പ്) നേ​തൃ​ത്വ​ത്തി​ലാ​ണ് 105 വ​യ​സു​ള്ള കോ​റ്റാ​ടി​യി​ല്‍ കു​ഞ്ഞ​മ്മ, 102 വ​യ​സു​ള്ള ചോ​ലം​കേ​രി​ല്‍ ഏ​ലി​യാ​മ്മ കു​ഞ്ചെ​റി​യ എ​ന്നി​വ​രെ വൈ​ക്കം ത​ഹ​സീ​ല്‍ദാ​ര്‍ കെ.​ആ​ര്‍. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചും പു​ഷ്പ​ങ്ങ​ള്‍ ന​ല്‍കി​യും ആ​ദ​രി​ച്ച​ത്.