വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട റാ​​​​ന്‍ഡ​​​​മൈ​​​​സേ​​​​ഷ​​​​ന്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യി
Wednesday, April 17, 2024 6:30 AM IST
കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട റാ​​​​ന്‍ഡ​​​​മൈ​​​​സേ​​​​ഷ​​​​ന്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യി. കോ​​​​ട്ട​​​​യം ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഏ​​​​ഴു നി​​​​യ​​​​മ​​​​സ​​​​ഭാ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ളി​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള റാ​​​​ന്‍ഡ​​​​മൈ​​​​സേ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​​ത്.

ജി​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഓ​​​​ഫീ​​​​സ​​​​റാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ വി. ​​​​വി​​​​ഗ്‌​​​​നേ​​​​ശ്വ​​​​രി, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍ നി​​​​യോ​​​​ഗി​​​​ച്ച പൊ​​​​തു​​​​നി​​​​രീ​​​​ക്ഷ​​​​ക​​​​ന്‍ മ​​​​ന്‍വേ​​​​ഷ് സിം​​​​ഗ് സി​​​​ദ്ദു എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് ര​​​​ണ്ടാം​​​​ഘ​​​​ട്ട റാ​​​​ന്‍ഡ​​​​മൈ​​​​സേ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​​ത്.

റി​​​​സ​​​​ര്‍വ് യ​​​​ന്ത്ര​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ 4,499 വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്ര​​​​ങ്ങ​​​​ളാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. 1198 വീ​​​​തം ബാ​​​​ല​​​​റ്റ് യൂ​​​​ണി​​​​റ്റു​​​​ക​​​​ളും ക​​​​ണ്‍ട്രോ​​​​ള്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ളും വി​​​​വി​​​​പാ​​​​റ്റ് യ​​​​ന്ത്ര​​​​ങ്ങ​​​​ളും റി​​​​സ​​​​ര്‍വാ​​​​യി 262 വീ​​​​തം ബാ​​​​ല​​​​റ്റ് യൂ​​​​ണി​​​​റ്റും ക​​​​ണ്‍ട്രോ​​​​ള്‍ യൂ​​​​ണി​​​​റ്റും 381 വി​​​​വി​​​​പാ​​​​റ്റ് യ​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ​​​​ത്.

വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ നി​​​​ല​​​​വി​​​​ല്‍ അ​​​​ത​​​​ത് നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ സ്ട്രോം​​​​ഗ് റൂ​​​​മു​​​​ക​​​​ളി​​​​ലാ​​​​ണ് സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​വി​​​​എം ക​​​​മ്മീ​​​​ഷ​​​​നിം​​​​ഗ് ഇ​​​​ന്നു രാ​​​​വി​​​​ലെ എ​​​​ട്ടു മു​​​​ത​​​​ല്‍ ഈ ​​​​സ്ട്രോം​​​​ഗ് റൂം ​​​​സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും.