കലുങ്കു നിർമാണം തുടങ്ങി
1425007
Sunday, May 26, 2024 5:42 AM IST
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ മൃഗാശുപത്രിപ്പടി റോഡിലെ കലുങ്ക് പുനഃർനിർമാണം തുടങ്ങി. പ്രതികൂല കാലാവസ്ഥയിലും നിർമാ ണം അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.
അങ്കണവാടി മുതൽ യുഐറ്റി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും മൃഗാശുപത്രിയും ക്ഷേത്രവുമുള്ള പ്രദേശത്തെ പ്രധാനറോഡിലെ നിർമാണം എത്രയും വേഗം സഞ്ചാരയോഗ്യമാക്കുമെന്ന് നിർമാണം വിലയിരുത്തിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ പറഞ്ഞു.