പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്, സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നു
Monday, April 22, 2024 3:59 AM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കേ ആ​വേ​ശം വാ​നോ​ളം ഉ​യ​ര്‍​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​കും. 24നാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​ത്.

ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ള്‍ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ യു​ഡി​എ​ഫ് ക്യാ​മ്പ് ആ​വേ​ശ​ത്തി​ലാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി ഇ​ന്ന​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. എ​ല്‍​ഡി​എ​ഫി​നു​വേ​ണ്ടി സി​പി​എം അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യ​ട​ക്കം ദേ​ശീ​യ നേ​താ​ക്ക​ള്‍ ബി​ജെ​പി​ക്കു​വേ​ണ്ടി​യും എ​ത്തി​യി​രു​ന്നു.

പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ന്‍റോ അ​ന്‍റ​ണി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ചൂ​ടും ചൂ​രും പ​ക​ര്‍​ന്ന് ആ​വേ​ശം വി​ത​റി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മ​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട​യി​ല്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ വ​സ​തി​യി​ല്‍ മ​ണ്ഡ​ലം​ത​ല അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. കു​മ്പ​ഴ​യി​ല്‍ കു​ടും​ബ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​ന്ത​ളം മു​ടി​യൂ​ര്‍​ക്കോ​ണ​ത്തും പ്ര​വ​ര്‍​ത്ത​യോ​ഗം ചേ​ര്‍​ന്നു.

പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ക​രു​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​ക്കു​ശേ​ഷം കു​മ്പ​ഴാ​യി​ല്‍ ഡി​സി​സി സെ​ക്ര​ട്ട​റി റോ​ജി പോ​ള്‍ ഡി​സ്‌​നി​യെ​ലി​ന്‍റെ വ​സ​തി​യി​ല്‍ പ്ര​മു​ഖ നേ​താ​ക്ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​ക്കു​ളം മ​ധു,

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, പി. ​മോ​ഹ​ന്‍​രാ​ജ് യു​ഡി​ഫ് ചെ​യ​ര്‍​മാ​ന്‍ വ​ർ​ഗീ​സ് മാ​മ്മ​ന്‍, ക​ണ്‍​വീ​ന​വ​ര്‍ എ. ​ഷം​ഷു​ദീ​ൻ, പ​ന്ത​ളം സു​ധാ​ക​ര​ന്‍ , അ​നീ​ഷ് വ​രി​ക്ക​ണാ​മ​ല, തോ​മ​സ് ജോ​സ​ഫ്, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, ജോ​ണ്‍​സ​ണ്‍ വ​ള​വി​നാ​ല്‍ എ​ലി​സ​ബേ​ത്ത് അ​ബു, എം.​സി. ഷെ​രി​ഫ്, ത​ട്ട​യി​ല്‍​ഹ​രി​കു​മാ​ര്‍, ജി ​ര​ഘു​നാ​ഥ്, തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍ മാ​ത്യു കു​ള​ത്തു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.