അ​നി​ൽ ആ​ന്‍റ​ണി​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ൽ സ്വീ​ക​ര​ണം
Saturday, April 20, 2024 3:35 AM IST
സീ​ത​ത്തോ​ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്ക് ചി​റ്റാ​ർ, സീ​ത​ത്തോ​ട് മേ​ഖ​ല​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ ആ​ങ്ങ​മൂ​ഴി​യി​ൽ​നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​ര്യ​ട​നം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​ത​ത്തോ​ട്, വ​യ്യാ​റ്റു​പു​ഴ, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തതോട്, എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ഉ​ച്ച​ക​ഴി​ഞ്ഞ് വെ​ട്ടൂ​ർ, മ​ല​യാ​ല​പ്പു​ഴ, മേ​ക്കൊ​ഴൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ സ്വീ​ക​ര​ണം ല​ഭി​ച്ചു. സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്ന് അ​യി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ പാ​ടി​മ​ണ്ണി​ൽ നി​ന്നാ​രം​ഭി​ക്കും. കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട്, എ​ഴു​മ​റ്റൂ​ർ, അ​യി​രൂ​ർ, ചെ​റു​കോ​ൽ, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ പു​ല്ലൂ​പ്ര​ത്ത് സ​മാ​പി​ക്കും.