സീതാറാം യെച്ചൂരിയുടെ വേർപാടിൽ അനുശോചിച്ചു
1454100
Wednesday, September 18, 2024 6:05 AM IST
കുണ്ടറ: സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ തൃക്കടവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും മൗന ജാഥയും നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അമാൻ അധ്യക്ഷത വഹിച്ചു.കെ.ബി.ജോയ്, അഡ്വ. കെ .വി .സജികുമാർ, ജി.ഗോപാലകൃഷ്ണൻ, കുരീപ്പുഴ മോഹനൻ, സിന്ധു സുഭാഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി. ആർ. അജു എന്നിവർ പ്രസംഗിച്ചു.
തൃക്കടവൂർ ഈസ്റ്റിൽ നടന്ന അനുശോചന യോഗത്തിൽ കെ .ശിവദാസൻ അധ്യക്ഷത വഹിച്ചു. ജോൺ ഫിലിപ്പ്, സിജി സുരേഷ് കുമാർ, രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു
തൃക്കരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ ആർ. രതീഷ് അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖര പിള്ള, പുന്തല മോഹനൻ, ഫിലിപ്പ് എം .ഏലിയാസ്, സുമി എന്നിവർ പ്രസംഗിച്ചു,
പനയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽഡോ. രാജശേഖരൻ എ. ഷറഫുദീൻ, സിറാജുദീൻ, അർച്ചന ശശി, ചെല്ലപ്പൻ, ഗംഗാധരൻ, വിജയൻ എന്നിവർ പ്രസംഗിച്ചു. കാഞ്ഞാവെളി ലോക്കൽ കമ്മിറ്റി അനുശോചനയോഗം ചേർന്നു.സെക്രട്ടറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബൈജു ജോസഫ്, ലാൽ, അനീഷ് അഷ്ടമുടി, ശശികുമാർ, മുരളീധരൻ പിള്ള, അബ്ദുൽ റഹീം എന്നിവർ പ്രസംഗിച്ചു.
പെരുമണിൽ നടന്ന അനുശോചന യോഗത്തിൽ കെ .രമണി അധ്യക്ഷത വഹിച്ചു. എസ് .ശശിധരൻ, വിജയകുമാർ, ജയകൃഷ്ണൻ, തങ്കച്ചി, ശശി എന്നിവർ പ്രസംഗിച്ചു.