വാർഷികാഘോ ഷവും വയോ ജന കൂട്ടായ്മയും
Sunday, April 28, 2024 11:07 PM IST
പു​ന​ലൂ​ർ :സൂ​പ്പ​ർ സോ​ണി​ക് ആ​ഴ്ച​പ്പ​തി​പ്പി​ന്‍റെ 45-ാംവാ​ർ​ഷി​കാ​ഘോ​ഷം മേ​യ് ഒന്നിന് ​ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അഞ്ചുവ​രെ​യാ​ണ് പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പു​ന്ന​ല അ​ച്ച​ൻ​പ​ടി സൂ​പ്പ​ർ സോ​ണി​ക് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 9.30 മു​ത​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ഡ്രോ​യിം​ഗ് മ​ത്സ​രം ,11 മു​ത​ൽ വ​യോ​ജ​ന​ക്കൂ​ട്ടാ​യ്മ , ഉ​ച്ച​യ്ക്ക് ഒന്നിന് ​ഭ​ക്ഷ​ണം ,ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ.​പി.​എ​സ്. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും .എം.​ജെ. ജോ​ൺ സ്മ​ര​ണി​ക പ്ര​കാ​ശ​ന ക​ർ​മം റ​വ.​ഷാ​ജി.​കെ. തോ​മ​സ് നി​ർ​വഹി​ക്കും. ന​വ​കേ​ര​ള സു​വ​നീ​ർ ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ പ്ര​കാ​ശ​നം ചെ​യ്യും.

പി​റ​വ​ന്തൂ​ർ സോ​മ​രാ​ജ​ൻ ,കെ. ​ധ​ർ​മ്മ​രാ​ജ​ൻ ,പി​റ​വ​ന്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഡ്വ.​ഷൈ​ജ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. എം.​എ.​മു​ഹ​മ്മ​ദ് ,കെ.​വി.പി​ള്ള ,അ​ജീ​ഷ് കു​മാ​ർ ,മോ​ഹ​ൻ​ദാ​സ് , ഡാ​നി​യേ​ൽ ജോ​ൺ ,ആ​ന​ന്ദ് രാ​ജ​ൻ ,ഷ​ണ്മു​ഖം , ജ​യ​പ്ര​കാ​ശ് ,സ​ഹ​ദേ​വ​ൻ ,പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് വി​ൽ​സ​ൺ മാ​ത്യു ,അ​ഞ്ച​ൽ ദേ​വ​രാ​ജ​ൻ ,തു​ള​സി കോ​ട്ടു​ക്ക​ൽ എ​ന്നി​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യും. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ക​വി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നി​ൽ പ​ന്ത​പ്ലാ​വ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ് ,അ​ഡ്വ.​പി. എ​സ്. ചെ​റി​യാ​ൻ ,കെ.​ധ​ർ​മ്മ​രാ​ജ​ൻ, തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ് ,ഡാ​നി​യേ​ൽ ജോ​ൺ ,മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.