കെ​എ​സ്എ​സ്പിഎ മ​ങ്ങാ​ട് മ​ണ്ഡ​ലം കു​ടും​ബ​സം​ഗ​മം
Sunday, April 21, 2024 5:34 AM IST
കൊ​ല്ലം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ​യോ​ജ​ന ദ്രോ​ഹ ന​ട​പ​ടി​ക​ൾപാ​ർ​ല​മെ​ന്‍റ്തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു.​

കെ​എ​സ്എ​സ്പി​എ മ​ങ്ങാ​ട് മ​ണ്ഡ​ലം കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ ദ​ശാ​ബ്ദ​ങ്ങ​ളാ​യി ന​ൽ​കി​യി​രു​ന്ന റ​യി​ൽ​വേ യാ​ത്രാ​നു​കൂ​ല്യം കോ​വി​ഡി​ന്‍റെമ​റ​വി​ൽ റ​ദ്ദാ​ക്കി 50 കോ​ടി മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ദ്രോ​ഹി​ച്ച​ത്.

അ​തോ​ടൊ​പ്പം 39മാ​സ​ത്തെ ക്ഷാ​മാ​ശ്വാ​സ കു​ടി​ശിക​യും പെ​ൻ​ഷ​ൻപ​രി​ഷ്ക​ര​ണ​ത്തു​ക​യി​ലെ മൂ​ന്നാം ഗ​ഡു​വി​ലെ ക്ഷാ​മാ​ശ്വാ​സ​വും നി​ഷ്ക​രു​ണം ക​വ​ർ​ന്നെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​റും വ​ലി​യ ദ്രോ​ഹ​മാ​ണ് അ​ഞ്ച​ര ല​ക്ഷം സ​ർ​വീ​സ് പെ​ൻ​ഷ​ൻ കാ​രോ​ട് ചെ​യ്ത​ത്. ഇ​രു സ​ർ​ക്കാ​രു​ക​ളോ​ടു​മു​ള്ള ക​ടു​ത്ത അ​മ​ർ​ഷംഎ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​രാ​ജ​യ​ത്തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ണ്ഡ​ലംപ്ര​സി​ഡന്‍റ് ജെ .​ജാ​സ്മി​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി ​.ബാ​ല​ച​ന്ദ്ര​ൻ പി​ള്ള, ജി.യ​ശോ​ദ​ര​ൻപി​ള്ള.​ബേ​സി​ൽ,പ്രേം​ച​ന്ദ്,പു​ന്ത​ലമോ​ഹ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .