കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് തു​ട​ങ്ങി
Saturday, April 20, 2024 1:32 AM IST
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് - കേ​ള​കം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. തു​ക അ​നു​വ​ദി​ച്ച് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ടാ​റിം​ഗ് പ​ണി ന​ട​ക്കു​ന്ന​ത്. കേ​ള​കം മു​ത​ൽ ഇ​രു​ട്ടു​മു​ക്ക് വ​ര​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി ര​ണ്ട് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 2019-20 ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​ന്നാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ച​ത്.

ക​രാ​ർ ഏ​റ്റെ​ടു​ത്ത​യാ​ൾ പ​ണി​ക​ൾ വൈ​കി​പ്പി​ച്ച​തോ​ടെ പൊ​തു​മ​രാ​മ​ത്ത് ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രാ​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യ ശേ​ഷം ടാ​റിം​ഗ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പൈ​പ്പി​ട​ൽ വൈ​കി​യ​ത് റോ​ഡ് പ​ണി​യെ​യും ബാ​ധി​ച്ചു. ഇ​പ്പോ​ൾ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടാ​റിം​ഗ് ആ​രം​ഭി​ച്ച​ത്.