അ​ള​വി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ൽ​പ്പ​ന​യ്ക്കാ​യി കൈ​വ​ശം വ​ച്ച​യാ​ൾ പി​ടി​യി​ൽ
Tuesday, April 16, 2024 6:42 AM IST
ക​ന്പ​ള​ക്കാ​ട്: അ​ള​വി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ൽ​പ്പ​ന​യ്ക്കാ​യി കൈ​വ​ശം വ​ച്ച​യാ​ൾ പി​ടി​യി​ൽ. കോ​ട്ട​ത്ത​റ, വെ​ണ്ണി​യോ​ട്, വ​ലി​യ​ക്കു​ന്ന്, സു​രേ​ഷ് (48) എ​ന്ന​യാ​ളെ​യാ​ണ് ക​ന്പ​ള​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ഇ. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

14.5 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ വീ​ടി​ന് പി​റ​കി​ലു​ള്ള ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ ജി​ജി​മോ​ൾ, എ​സ്‌​സി​പി​ഒ​മാ​രാ​യ റോ​ബ​ർ​ട്ട്, അ​ജി​കു​മാ​ർ, സി​പി​ഒ സി​റാ​ജ്, അ​ഖി​ൽ ദേ​വ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.