നിലമ്പൂര്‍: നിലമ്പൂര്‍ ഓസ്വാള്‍ഡ് ഓര്‍ഫനേജ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്‍ജിഒ നാഷണല്‍ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ 100 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു.
50 ശതമാനം വില മാത്രം ഈടാക്കിയാണ് ലാപ്ടോപ്പുകള് നല്‍കിയത്. നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം ലാപ്ടോപ്പുകള് നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓസ്വാള്‍ഡ് ഓര്‍ഫനേജ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ബിനോയ് പാട്ടത്തില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ സ്കറിയ ക്നാംതോപ്പില്‍, സൈജിമോള്‍, കൗണ്‍സിലര്‍ രജനി അജിത്ത്, സുരേഷ് മോഹന്‍, തോമസ്കുട്ടി ചാലിയാര്‍, ടെസി ജോണ്‍, ശില്പ ജസ്റ്റിന്, ജംഷീല, ഷഹനാസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍ജിഒ നാഷണല്‍ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ 50 ശതമാനം വില കുറവിലാണ് ലാപ്ടോപ്പ്, തയ്യല്‍ മെഷീനുകള്‍, സ്കൂട്ടറുകള് എന്നിവ വിതരണം ചെയ്യുന്നത്. 50 ശതമാനം വിലക്കുറവില്‍ കുട്ടികള്‍ക്ക് സൈക്കിള്‍, ഇലക്ട്രിക് സ്കൂട്ടറുകള് എന്നിവയും ഉടന്‍ വിതരണം ചെയ്യും. കഴിഞ്ഞ 15 വര്‍ഷമായി നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓസ്വാള്‍ഡ് ഓര്‍ഫനേജ് ചാരിറ്റിബിള്‍ ട്രസ്റ്റ്.