പോ​സ്റ്റ​ല്‍ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി: ആ​ദ്യ​ദി​ന​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 122 പേ​ര്‍
Sunday, April 21, 2024 5:23 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ലെ (എ​വി​ഇ​എ​സ്) ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള പോ​സ്റ്റ​ല്‍ വോ​ട്ടെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി.

മ​ല​പ്പു​റ​ത്തും നി​ല​മ്പൂ​രി​ലും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ​ത്തി​യാ​ണ് ഇ​വ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്നും നാ​ളെ​യും കൂ​ടി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

മ​ല​പ്പു​റം, പൊ​ന്നാ​നി (തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ലം ഒ​ഴി​കെ) ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലും വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍, ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് നി​ല​മ്പൂ​ര്‍ (നോ​ര്‍​ത്ത്) ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ഫോ​റ​സ്റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലു​മാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ 122 പേ​രാ​ണ് ഈ ​ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം 53, പൊ​ന്നാ​നി 7, വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പെ​ടു​ന്ന ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 62 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ എ​ണ്ണം.

പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 173, മ​ല​പ്പു​റം 468, വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പെ​ടു​ന്ന ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 438 എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ല്‍ ആ​കെ 1079 പേ​രാ​ണ് എ​വി​ഇ​എ​സ് വി​ഭാ​ഗ​ത്തി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ടി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോ​ട്ടോ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ര​വ​രു​ടെ ഫോ​ട്ടോ, ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ഓ​ര്‍​ഡ​ര്‍ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ 25ന് ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​കു​മ്പോ​ള്‍ അ​വ​ര​വ​രു​ടെ പാ​സ്പോ​ര്‍​ട്ട് സൈ​സി​ലു​ള്ള ഫോ​ട്ടോ കൊ​ണ്ടു​വ​ര​ണ​മെ​ന്നും വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍ പ​തി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രി​ശീ​ല​നം ഇ​ന്ന്

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യും ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റാ​യും നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഈ ​മാ​സം 9, 17, 18 തി​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശീ​ല​ന​ങ്ങ​ളി​ല്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​വ​ര്‍​ക്കാ​യി ഇ​ന്ന് രാ​വി​ലെ 9.30ന് ​മ​ല​പ്പു​റം പ്ലാ​നിം​ഗ് സെ​ക്ര​ട്ട​റി​യ​റ്റ് ഹാ​ളി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.

പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യും ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റാ​യും നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.