വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി
Saturday, April 20, 2024 5:39 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ (ഇ​വി​എം) ക​മ്മീ​ഷ​നിം​ഗ് ജി​ല്ല​യി​ല്‍ തു​ട​ങ്ങി. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ചി​ഹ്നം, ഫോ​ട്ടോ എ​ന്നി​വ​യ​ട​ങ്ങി​യ ഇ​വി​എം ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളി​ല്‍ പ​തി​ച്ച് സീ​ല്‍ ചെ​യ്ത ശേ​ഷം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സീ​ല്‍ ചെ​യ്യു​ന്ന​താ​ണ് ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് പ്ര​ക്രി​യ.

പൊ​ന്നാ​നി, മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍, ഏ​റ​നാ​ട് എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ വ​ച്ച് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ്. ക​മ്മീ​ഷ​നിം​ഗി​നോ​ട​ടൊ​പ്പം മോ​ക്പോ​ളിം​ഗും ന​ട​ത്തു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ വി​വി​ധ ക​മ്മീ​ഷ​നിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, പൊ​ന്നാ​നി വ​ര​ണാ​ധി​കാ​രി​യാ​യ എ​ഡി​എം കെ. ​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് ത​ക​രാ​റു​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പൊ​ന്നാ​നി, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡി​ല്‍ (ബെ​ല്‍) നി​ന്നു​ള്ള 28 എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ര​ണ്ടു വീ​തം എ​ന്‍​ജി​നീ​യ​ര്‍​മാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രും ക​മ്മീ​ഷ​നിം​ഗ് പ്ര​ക്രി​യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​മ്മീ​ഷ​നിം​ഗ് പ്ര​ക്രി​യ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തു​ന്നു​ണ്ട്. ക​മ്മീ​ഷ​നിം​ഗ് ഇ​ന്നു പൂ​ര്‍​ത്തി​യാ​കും.