Jeevithavijayam
12/9/2024
    
ശ​രി​യാ​യ മു​റി​യി​ലെ സ​ന്തോ​ഷം
ലോ​ക​മെ​ന്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു കാ​ർ​ട്ടൂ​ൺ കോ​മി​ക് സ്ട്രി​പ്പാ​ണ് പീ​ന​ട്സ്. ചാ​ൾ​സ് എം. ​ഫു​ൾ​സ് (19222000) എ​ന്ന കാ​ർ​ട്ടൂ​ണി​സ്റ്റ് ആ​രം​ഭി​ച്ച ഈ ​ചി​ത്ര​ക​ഥ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം ചാ​ർ​ളി ബ്രൗ​ൺ ആ​ണ്. എ​ഴു​പ​തി​ലേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ള്ള ഈ ​കാ​ർ​ട്ടൂ​ൺ പ​ര​ന്പ​ര​യി​ൽ ന​മ്മു​ടെ ശ്ര​ദ്ധ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​ണ് ലൈ​ന​സ്.

ലൈ​ന​സി​ന്‍റെ പ്ര​ത്യേ​ക​ത ആ ​ബാ​ല​ൻ ജീ​വി​ത​ത്തെ ത​ത്വ​ചി​ന്താ​പ​ര​മാ​യി വീ​ക്ഷി​ക്കു​ന്നു എ​ന്ന​താ​ണ്. ലൈ​ന​സി​ന്‍റെ പ​ല ചി​ന്ത​ക​ളും ന​മ്മു​ടെ ജീ​വി​ത​ത്തി​നു പു​തി​യ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കും. അ​ടു​ത്ത നാ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഒ​രു ക​ഥ ഇ​ങ്ങ​നെ. ചാ​ർ​ളി ബ്രൗ​ണും ലൈ​ന​സും മാ​ത്ര​മേ കാ​ർ​ട്ടൂ​ണി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ള്ളൂ. സം​സാ​രി​ക്കു​ന്ന​താ​ക​ട്ടെ ലൈ​ന​സ് മാ​ത്ര​വും.

ലൈ​ന​സ് ചാ​ർ​ളി ബ്രൗ​ണി​നോ​ടു പ​റ​യു​ന്നു: ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യം എ​ന്താ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യെ​ന്നു തോ​ന്നു​ന്നു. എ​നി​ക്കു തൊ​ണ്ട വേ​ദ​ന കാ​ര​ണം ഞാ​ൻ ഇ​ന്ന​ലെ ഒ​രു ഡോ​ക്ട​റെ കാ​ണാ​ൻ പോ​യി. അ​പ്പോ​ൾ ന​ഴ്സ് എ​ന്നെ ഒ​രു ചെ​റി​യ മു​റി​യി​ൽ ഇ​രു​ത്തി. ആ ​സ​മ​യ​ത്ത് അ​ടു​ത്ത മു​റി​യി​ൽ​നി​ന്ന് ഒ​രു കു​ട്ടി അ​ല​റി നി​ല​വി​ളി​ക്കു​ന്ന​ത് ഞാ​ൻ കേ​ട്ടു. ഡോ​ക്ട​ർ എ​ന്നെ കാ​ണാ​ൻ വ​ന്ന​പ്പോ​ൾ ഞാ​ൻ ഡോ​ക്ട​റോ​ടു പ​റ​ഞ്ഞു. ഞാ​ൻ മ​റ്റൊ​രു മു​റി​യി​ൽ അ​ല്ലാ​ത്ത​തി​ൽ എ​നി​ക്കു സ​ന്തോ​ഷ​മു​ണ്ടെ​ന്ന്.

അ​പ്പോ​ൾ ഡോ​ക്ട​ർ പ​റ​ഞ്ഞു, ആ ​കു​ട്ടി​ക്കു ടോ​ൺ​സി​ൽ​സ് മാ​റ്റാ​ൻ ഓ​പ്പ​റേ​ഷ​ൻ വേ​ണ​മെ​ന്ന്. അ​ല്പ​നി​മി​ഷ​ത്തെ മൗ​ന​ത്തി​നു ശേ​ഷം ലൈ​ന​സ് തു​ട​ർ​ന്നു: ""ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യം എ​ന്നു പ​റ​യു​ന്ന​ത് ശ​രി​യാ​യ മു​റി​യി​ൽ ആ​യി​രി​ക്കു​ക എ​ന്ന​താ​ണ്.'' ഇ​തു​കേ​ട്ട ചാ​ർ​ളി ബ്രൗ​ൺ അ​ദ്ഭു​തം കൂ​റി​യി​രി​ക്കു​ന്ന കാ​ഴ്ച​യോ​ടെ ആ ​കാ​ർ​ട്ടൂ​ൺ അ​വ​സാ​നി​ക്കു​ന്നു.

പ​റ​ഞ്ഞ​തി​ന്‍റെ അ​ർ​ഥം

എ​ന്താ​ണ് ലൈ​ന​സ് പ​റ​ഞ്ഞ​തി​ന്‍റെ അ​ർ​ഥം? നാം ​ആ​യി​രി​ക്കു​ന്ന ജീ​വി​ത സാ​ഹ​ച​ര്യം മ​റ്റു പ​ല​രെ​യും അ​പേ​ക്ഷി​ച്ച് ഏ​റെ മെ​ച്ച​മാ​ണെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. എ​ന്നാ​ൽ, പ​ല​പ്പോ​ഴും അ​ക്കാ​ര്യം നാം ​മ​റ​ക്കു​ന്നു. പ​ക​രം, ന​മു​ക്കു​ള്ള പോ​രാ​യ്മ​ക​ളി​ലാ​ണ് ഏ​റെ സ​മ​യ​വും ന​മ്മു​ടെ ശ്ര​ദ്ധ. ഇ​തു​മൂ​ലം ന​മ്മു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദുഃ​ഖ​പൂ​ർ​ണ​മാ​കു​ന്നു. എ​ന്നാ​ൽ, ലൈ​ന​സി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് അ​ത​ല്ല. ത​നി​ക്കു തൊ​ണ്ട​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​ക്കു​റി​ച്ചു ലൈ​ന​സി​നു വി​ഷ​മ​മു​ണ്ട്. എ​ന്നാ​ൽ, അ​ടു​ത്ത മു​റി​യി​ലി​രി​ക്കു​ന്ന കു​ട്ടി​യു​ടെ ഗ​തി​കേ​ട് ത​നി​ക്ക് ഉ​ണ്ടാ​യി​ല്ല​ല്ലോ എ​ന്ന ആ​ശ്വാ​സ​വും അ​വ​നു​ണ്ട്.

ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യം എ​ന്നു ലൈ​ന​സ് പ​റ​യു​ന്പോ​ൾ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ത്തി​ന്‍റെ ര​ഹ​സ്യ​മാ​ണ് അ​വ​ൻ വി​വ​രി​ക്കു​ന്ന​തെ​ന്നു നാം ​അ​നു​മാ​നി​ക്ക​ണം. മ​റ്റേ കു​ട്ടി​യു​ടെ ദു​ർ​ഗ​തി ത​നി​ക്കു​ണ്ടാ​യി​ല്ല​ല്ലോ എ​ന്ന​താ​ണ് അ​വ​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ ഒ​രു കാ​ര​ണം. അ​താ​യ​ത് അ​വ​ന്‍റെ ചി​ന്താ​ഗ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ് അ​വ​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നു വ്യ​ക്തം. ആ ​സ​ന്തോ​ഷ​മാ​ക​ട്ടെ, അ​വ​ന്‍റെ ചെ​റി​യ ദുഃ​ഖം വി​സ്മ​രി​ക്കാ​ൻ അ​വ​നെ സ​ഹാ​യി​ക്കു​ന്നു.

ആ​യി​രി​ക്കു​ന്ന മു​റി

നാം ​ആ​യി​രി​ക്കു​ന്ന മു​റി അ​താ​യ​ത് നാം ​ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ എ​പ്പോ​ഴും ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. സ​ന്തോ​ഷം ന​ൽ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു മാ​റാ​ൻ സാ​ധി​ച്ചാ​ൽ ന​ല്ല കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, അ​തു നാം ​വി​ചാ​രി​ച്ചാ​ൽ മാ​ത്രം ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​തി​നു പ​ല ഘ​ട​ക​ങ്ങ​ൾ അ​നു​കൂ​ല​മാ​യി വ​ര​ണം. അ​ത് അ​ത്ര എ​ളു​പ്പ​വു​മ​ല്ല.


ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്താ​ണ് ചെ​യ്യാ​ൻ സാ​ധി​ക്കു​ക? ആ​ഗ്ര​ഹി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നൊ​പ്പം ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്താ​നും ന​മു​ക്കു സാ​ധി​ക്ക​ണം. ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യം എ​ന്നു പ​റ​യു​ന്ന​തു ന​മ്മു​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​തു മാ​ത്ര​മ​ല്ല, പ്ര​ത്യു​ത ആ ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും ദൈ​വ​തി​രു​മ​ന​സ് എ​ന്താ​ണെ​ന്നു ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​തു​കൂ​ടി​യാ​ണ്. ആ​യി​രി​ക്കു​ന്ന മു​റി​യി​ൽ നാം ​ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ല​ന​യി​ലാ​ണെ​ന്ന​തും മ​റ​ന്നു​പോ​ക​രു​ത്.

ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ ക്ലേ​ശ​പൂ​ർ​ണ​മാ​ണോ? ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ട​ത്തെ പ​ദ്ധ​തി​യ​നു​സ​രി​ച്ച‌ു വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക്, അ​വി​ട​ന്നു സ​ക​ല​തും ന​ന്മ​യ്ക്കാ​യി പ​രി​ണ​മി​പ്പി​ക്കു​ന്നു​വെ​ന്നു ന​മു​ക്ക​റി​യാ​മ​ല്ലോ'' (റോ​മ 8: 28). ന​മ്മു​ടെ ഏ​തു​ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും ദൈ​വ​ത്തി​നു പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്നും അ​തു​വ​ഴി എ​ല്ലാം ന​ന്മ​യ്ക്കാ​യി ഭ​വി​ക്കു​മെ​ന്നു​മു​ള്ള​ത് മ​റ​ക്കാ​തി​രു​ന്നാ​ൽ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ ഏ​താ​യാ​ലും അ​തു ന​മ്മു​ടെ സ​ന്തോ​ഷം ന​ഷ്ട​പ്പെ​ടു​ത്തു​ക​യി​ല്ലെ​ന്നു തീ​ർ​ച്ച.

ബു​ദ്ധി​രാ​ക്ഷ​സ​നും ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്ന ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​നി​ന്‍റെ പ്ര​സി​ദ്ധ​മാ​യ ഒ​രു ഉ​ദ്ധ​ര​ണി​യു​ണ്ട്, അ​തി​ങ്ങ​നെ: ""ര​ണ്ടു രീ​തി​യി​ൽ മാ​ത്ര​മേ ന​മു​ക്കു ജീ​വി​തം ന​യി​ക്കാ​നാ​വൂ. ഒ​ന്നാ​മ​ത്തേ​ത്, ഒ​ന്നും ഒ​രു അ​ദ്ഭു​ത​മ​ല്ല എ​ന്നു ക​രു​തി​ക്കൊ​ണ്ടു​ള്ള ജീ​വി​ത​മാ​ണ്. ര​ണ്ടാ​മ​ത്തേ​ത് എ​ല്ലാ ഒ​രു അ​ദ്ഭു​ത​മാ​ണ് എ​ന്നു ക​രു​തി​ക്കൊ​ണ്ടു​ള്ള ജീ​വി​ത​വും.'' ഡോ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ലൈ​ന​സി​നു​ണ്ടാ​യ​ത് അ​വ​ന്‍റെ ചി​ന്താ​രീ​തി​യി​ലു​ള്ള ഒ​രു അ​ദ്ഭു​ത​മാ​ണ്. അ​താ​യ​ത്, അ​വ​ൻ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​ള്ള അ​നു​ഗ്ര​ഹം അ​വ​നു കാ​ണാ​ൻ സാ​ധി​ച്ചു. ഓ​പ്പ​റേ​ഷ​ൻ വേ​ണ്ടി​വ​രി​ല്ല എ​ന്ന ചി​ന്ത അ​വ​നു സ​ന്തോ​ഷം ന​ൽ​കി.

"ശ​രി​യാ​യ റൂം' ​എ​ന്ന ലൈ​ന​സി​ന്‍റെ ചി​ന്ത മ​റ്റൊ​രു കാ​ര്യം​കൂ​ടി ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. അ​താ​യ​ത് ഇ​രി​ക്കു​ന്ന മു​റി ശ​രി​യാ​യ മു​റി അ​ല്ലെ​ങ്കി​ൽ ശ​രി​യാ​യ മു​റി​യി​ലേ​ക്കു മാ​റാ​ൻ നാം ​ശ്ര​മി​ക്ക​ണം. അ​താ​യ​ത്, ന​മ്മു​ടെ കു​റ്റം കൊ​ണ്ടാ​ണ് ന​മ്മു​ടെ മു​റി എ​ന്നു പ​റ​യു​ന്ന ജീ​വി​താ​വ​സ്ഥ മോ​ശ​മാ​യ​തെ​ങ്കി​ൽ അ​തി​ൽ​നി​ന്നു മാ​റാ​ൻ ശ്ര​മി​ക്ക​ണം. അ​പ്പോ​ൾ മാ​ത്ര​മേ, യാ​ഥാ​ർ​ഥ സ​ന്തോ​ഷം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ.

ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ചും എ​ങ്ങ​നെ അ​വി​ടെ ആ​യി എ​ന്ന​തി​നെ​ക്കു​റി​ച്ചും ന​മു​ക്കു ന​ല്ല ധാ​ര​ണ​യി​ല്ലാ​യി​രി​ക്കും. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ക​ർ​ത്താ​വി​ൽ പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ക, സ്വ​ന്തം ബു​ദ്ധി​യി​ൽ ആ​ശ്ര​യി​ക്ക​യു​മ​രു​ത്. നി​ന്‍റെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ദൈ​വ​വി​ചാ​ര​ത്തോ​ടെ​യാ​ക​ട്ടെ. അ​വി​ടു​ന്നു നി​ന​ക്കു വ​ഴി തെ​ളി​ച്ചു ത​രും'' (സു​ഭാ​ഷി​ത​ങ്ങ​ൾ 3:56). അ​താ​യ​ത്, ദൈ​വ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് അ​വി​ടു​ത്തെ കൈ​പി​ടി​ച്ചു ന​ട​ന്നാ​ൽ നാ​ളെ ശ​രി​യാ​യ മു​റി​യി​ൽ​ജീ​വി​താ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​മെ​ന്നു വ്യ​ക്തം.
    
To send your comments, please clickhere