Jeevithavijayam
12/3/2024
    
ക​ണ്ണാ​ടി​യി​ൽ‌ ക​ണ്ട ജീ​വി​തം
1997ൽ ​ക​ഥാ​സാ​ഹി​ത്യ​ത്തി​നു​ള്ള പു​ലി​റ്റ്സ​ർ സ​മ്മാ​നം നേ​ടി​യ അ​മേ​രി​ക്ക​ൻ സാ​ഹി​ത്യ​കാ​ര​നാ​ണ് സ്റ്റീ​വ​ൻ മി​ൽ​ഹൗ​സ​ർ.

കോ​ള​ജി​ൽ സാ​ഹി​ത്യ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും നോ​വ​ലു​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ള്ള ചെ​റു​ക​ഥ​ക​ളി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യ ഒ​രു ചെ​റു​ക​ഥ​യാ​ണ് മി​റ​ക്കി​ൾ പോ​ളി​ഷ്.

ക​ഥാ​കൃ​ത്തു​ത​ന്നെ​യാ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ. ഒ​രു ദി​വ​സം ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലി​ൽ മു​ട്ടി. വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി മി​റ​ക്കി​ൾ പോ​ളി​ഷ് വി​ൽ​ക്കു​ന്ന ഒ​രു സാ​ധു​മ​നു​ഷ്യ​നാ​യി​രു​ന്നു അ​യാ​ൾ. ക്ഷീ​ണി​ച്ച് അ​വ​ശ​നാ​യി​രു​ന്ന അ​യാ​ളോ​ടു സ​ഹ​താ​പം തോ​ന്നി​യ ക​ഥാ​കൃ​ത്ത് ഒ​രു ബോ​ട്ടി​ൽ മി​റ​ക്കി​ൾ പോ​ളി​ഷ് വാ​ങ്ങി​ച്ചു.

അ​തി​നു​ശേ​ഷം കു​റേ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​യി​ലെ ക​ണ്ണാ​ടി​യി​ൽ അ​ഴു​ക്ക് പ​തി​ഞ്ഞി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ച​ത്. അ​ദ്ദേ​ഹം വേ​ഗം പോ​യി മി​റ​ക്കി​ൾ പോ​ളി​ഷ് എ​ടു​ത്തു ക​ണ്ണാ​ടി പോ​ളി​ഷ് ചെ​യ്തു. അ​പ്പോ​ൾ ക​ണ്ണാ​ടി ന​ന്നാ​യി തി​ള​ങ്ങി.

എ​ന്നാ​ൽ, ക​ണ്ണാ​ടി​ക്കു മാ​ത്ര​മ​ല്ല അ​പ്പോ​ൾ തി​ള​ക്ക​മു​ണ്ടാ​യ​ത്. ക​ണ്ണാ​ടി​യി​ൽ പ്ര​തി​ഫ​ലി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​ത്തി​നും ന​ല്ല തി​ള​ക്ക​മാ​യി​രു​ന്നു. ജീ​വി​ത​ത്തോ​ടു മ​ല്ല​ടി​ച്ചു ക്ഷീ​ണി​ച്ച​വ​ശ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ൽ, ക​ണ്ണാ​ടി​യി​ൽ അ​ദ്ദേ​ഹം ക​ണ്ട​ത് ജീ​വ​ൻ തു​ടി​ക്കു​ന്ന മു​ഖ​മു​ള്ള ഊ​ർ​ജ​സ്വ​ല​നാ​യ ഒ​രു​വ​നെ​യാ​ണ്. ജീ​വി​ത​ത്തി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ നേ​ടാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​വ​നെ​പ്പോ​ലെ ഒ​രു​വ​ൻ.

അ​ന്നു ജോ​ലി ക​ഴി​ഞ്ഞു തി​രി​കെ വ​ന്ന​പ്പോ​ഴും അ​ദ്ദേ​ഹം ആ ​ക​ണ്ണാ​ടി​യി​ൽ ത​ന്‍റെ മു​ഖം നോ​ക്കി. അ​പ്പോ​ഴും ത​ന്‍റെ മു​ഖ​ത്തു വ​ലി​യ പ്ര​കാ​ശം. ക​ണ്ണു​ക​ളി​ൽ ന​ല്ല തി​ള​ക്കം. ആ ​വീ​ട്ടി​ലെ ര​ണ്ടു ബാ​ത്ത്റൂ​മി​ലും ക​ണ്ണാ​ടി ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം മി​റ​ക്കി​ൾ പോ​ളി​ഷ്കൊ​ണ്ട് അ​വ​യും പോ​ളി​ഷ് ചെ​യ്തു. അ​പ്പോ​ൾ അ​വ​യി​ൽ ക​ണ്ട രൂ​പ​ത്തി​നും വ​ലി​യ പ്ര​കാ​ശ​വും ചൈ​ത​ന്യ​വും.

അ​ടു​ത്ത ഒ​രു ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗേ​ൾ​ഫ്ര​ണ്ട് മോ​നി​ക്ക പ​തി​വു​പോ​ലെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. ഒ​രു സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു മോ​നി​ക്ക. എ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ഓ​ടി​ത്ത​ള​ർ​ന്ന​വ​ളാ​യി​രു​ന്നു ആ ​നാ​ല്പ​തു​കാ​രി. പോ​രാ​ത്ത​തി​നു മോ​നി​ക്ക അ​ത്ര സു​ന്ദ​രി​യു​മ​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ, മി​റ​ക്കി​ൾ പോ​ളി​ഷ് ഉ​പ​യോ​ഗി​ച്ചു പോ​ളി​ഷ് ചെ​യ്ത ക​ണ്ണാ​ടി​ക്കു മു​ൻ​പി​ൽ നി​ൽ​ക്കു​ന്പോ​ൾ മോ​നി​ക്ക ഏ​റെ സു​ന്ദ​രി​യാ​യി കാ​ണ​പ്പെ​ട്ടു. എ​ന്നു മാ​ത്ര​മ​ല്ല, അ​വ​ളു​ടെ മു​ഖ​ത്തു ജീ​വ​ന്‍റെ ചൈ​ത​ന്യം തു​ടി​ച്ചു​നി​ൽ​ക്കു​ന്ന​തു​പോ​ലെ തോ​ന്നി. അ​വ​ൾ​ക്ക​ത് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു.

കൂ​ടു​ത​ൽ ക​ണ്ണാ​ടി​ക​ൾ

അ​ടു​ത്ത ദി​വ​സം ക​ഥാ​കൃ​ത്ത് പോ​യി ര​ണ്ടു പു​തി​യ ക​ണ്ണാ​ടി​ക​ൾ​കൂ​ടി വാ​ങ്ങി. അ​വ പോ​ളി​ഷ് ചെ​യ്ത് അ​വ​യി​ൽ നോ​ക്കി​യ​പ്പോ​ൾ അ​വ​യി​ലും ക​ണ്ട പ്ര​തി​ഫ​ല​ന​ങ്ങ​ൾ മ​റ്റു ക​ണ്ണാ​ടി​ക​ളി​ൽ ക​ണ്ട​തു പോ​ലെ​യാ​യി​രു​ന്നു. അ​തോ​ടു​കൂ​ടി അ​ദ്ദേ​ഹം വീ​ണ്ടും വീ​ണ്ടും കൂ​ടു​ത​ൽ ക​ണ്ണാ​ടി​ക​ൾ വാ​ങ്ങി ആ ​വീ​ട്ടി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചു.

അ​തോ​ടൊ​പ്പം മി​റ​ക്കി​ൾ പോ​ളി​ഷ് ഉ​പ​യോ​ഗി​ച്ച് അ​വ പോ​ളി​ഷ് ചെ​യ്യു​ക​യും ചെ​യ്തു. അ​ടു​ത്ത ഒ​രു ദി​വ​സം മോ​നി​ക്ക വ​ന്ന​പ്പോ​ൾ അ​വ​ളെ​യും ക​ണ്ണാ​ടി​യി​ൽ ക​ണ്ട അ​വ​ളു​ടെ സു​ന്ദ​ര​രൂ​പ​ത്തെ​യും അ​ദ്ദേ​ഹം മാ​റി​മാ​റി നോ​ക്കി. ക​ണ്ണാ​ടി​യി​ൽ കാ​ണ​പ്പെ​ടു​ന്ന താ​ൻ സു​ന്ദ​രി​യാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ അ​ങ്ങ​നെ​യ​ല്ലെ​ന്നു മോ​നി​ക്ക​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു.


ത​ന്മൂ​ലം അ​വ​ൾ ചോ​ദി​ച്ചു: ""നി​ങ്ങ​ൾ​ക്ക് ആ​രെ​യാ​ണു വേ​ണ്ട​ത്, അ​വ​ളെ​യോ എ​ന്നെ​യോ?'' ഉ​ത്ത​രം ന​ൽ​കാ​ൻ അ​ദ്ദേ​ഹം വൈ​കു​ന്ന​തു ക​ണ്ട് കോ​പ​ഷ്‌​ഠ​യാ​യി ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച് അ​വ​ൾ സ്ഥ​ലം​വി​ട്ടു.

സ​ത്യ​ത്തി​ൽ മി​റ​ക്കി​ൾ പോ​ളി​ഷ്കൊ​ണ്ട് പോ​ളി​ഷ് ചെ​യ്ത ക​ണ്ണാ​ടി​യി​ൽ അ​ദ്ദേ​ഹം ക​ണ്ട​ത് എ​ന്താ​ണെ​ന്നോ? ത​നി​ക്കും മോ​നി​ക്ക​യ്ക്കും ആ​യി​ത്തീ​രാ​വു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ൾ. മോ​നി​ക്ക​യി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന സു​ന്ദ​ര​മാ​യ ത​ന്‍റെ വ്യ​ക്തി​ത്വ​മാ​ണ് അ​വ​ൾ ക​ണ്ണാ​ടി​യി​ൽ ക​ണ്ട​ത്.

എ​ന്നാ​ൽ, അ​വ​ൾ​ക്ക​തു മ​ന​സി​ലാ​യി​ല്ല. അ​തു​പോ​ലെ ആ​യി​ത്തീ​രാ​ൻ അ​വ​ൾ ആ​ഗ്ര​ഹി​ച്ച​തു​മി​ല്ല. മോ​നി​ക്ക ഏ​തു രൂ​പ​ത്തി​ലാ​ണെ​ങ്കി​ലും അ​വ​ളെ ത​നി​ക്കു ന​ഷ്ട​പ്പെ​ട​രു​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

ത​ന്മൂ​ലം, അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്താ​ണെ​ന്നോ? വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​ക​ളെ​ല്ലാം ത​ല്ലി​പ്പൊ​ട്ടി​ച്ച​തി​നു ശേ​ഷം അ​വ​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​ളോ​ടു ചോ​ദി​ച്ചു: ""നി​ന​ക്കി​പ്പോ​ൾ സ​ന്തോ​ഷ​മാ​യോ? അ​വ​ൾ പോ​യി​ല്ലേ? ക​ണ്ണാ​ടി​യി​ലെ ആ ​സു​ന്ദ​രി. നി​ന​ക്കി​പ്പോ​ൾ സ​ന്തോ​ഷ​മാ​യോ?'' ഒ​രു ഭ്രാ​ന്ത​നെ​പ്പോ​ലെ അ​ദ്ദേ​ഹം നി​ര​വ​ധി ത​വ​ണ ഈ ​ചോ​ദ്യം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​വ​ൾ ജീ​വ​നും​കൊ​ണ്ടോ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ ക​ഥ അ​വ​സാ​നി​ക്കു​ന്നു.

ക​ണ്ണാ​ടി​യി​ൽ ക​ണ്ട​ത്

പൊ​രു​ൾ തി​ര​ക്കാ​ൻ ഈ ​ക​ഥ​യി​ൽ ഏ​റെ കാ​ര്യ​ങ്ങ​ളു​ണ്ട്. അ​വ​യെ​ല്ലാം വാ​യ​ന​ക്കാ​രു​ടെ ഭാ​വ​ന​യ്ക്കു വി​ട്ടു​ത​രി​ക​യാ​ണ്. എ​ങ്കി​ലും ഒ​രു കാ​ര്യം ഇ​വി​ടെ സൂ​ചി​പ്പി​ക്ക​ട്ടെ.

അ​മേ​രി​ക്ക​ൻ ചി​ന്ത​ക​നാ​യ റാ​ൾ​ഫ് മേ​ഴ്സ​ൺ ഒ​രി​ക്ക​ൽ എ​ഴു​തി: ""ന​മ്മി​ൽ കു​ടി​കൊ​ള്ളു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി തു​ല​നം ചെ​യ്യു​ന്പോ​ൾ ന​മ്മു​ടെ പി​ന്നി​ലു​ള്ള​വ​യും ന​മ്മു​ടെ മു​ന്നി​ലു​ള്ള​വ​യും നി​സാ​ര കാ​ര്യ​ങ്ങ​ളാ​ണ്.'' എ​ന്താ​ണ് എ​മേ​ഴ്സ​ൺ പ​റ​ഞ്ഞ​തി​ന്‍റെ അ​ർ​ഥം? ന​മ്മു​ടെ ക​ഴി​ഞ്ഞ​കാ​ല ജീ​വി​തം പ​രാ​ജ​യ​മാ​യി​രു​ന്നി​രി​ക്കാം.

ന​മ്മു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും ന​മു​ക്കു വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ, ന​മ്മി​ലു​ള്ള യ​ഥാ​ർ​ഥ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി അ​വ​യെ നാം ​പ​രി​പോ​ഷി​പ്പി​ച്ചാ​ൽ അ​വ ന​മ്മു​ടെ ജീ​വി​ത​ത്തെ ഏ​റെ മെ​ച്ച​മാ​ക്കു​ക​ത​ന്നെ ചെ​യ്യും. അ​താ​ണ് എ​മേ​ഴ്സ​ൺ പ​റ​ഞ്ഞ​തി​ന്‍റെ അ​ർ​ഥം.

ത​ങ്ങ​ൾ​ക്കു ആ​യി​ത്തീ​രാ​വു​ന്ന ഒ​രു വ്യ​ക്തി​ത്വ​മാ​ണ് ക​ഥാ​കൃ​ത്തും മോ​നി​ക്ക​യും ക​ണ്ണാ​ടി​യി​ൽ ക​ണ്ട​ത്. അ​തേ​ക്കു​റി​ച്ചു ക​ഥാ​നാ​യ​ക​ന് അ​വ​ബോ​ധ​മു​ണ്ടാ​യെ​ങ്കി​ലും ക​ഥാ​നാ​യി​ക​യ്ക്കു അ​വ​ബോ​ധ​മു​ണ്ടാ​യി​ല്ല.

താ​ൻ ആ​യി​രി​ക്കു​ന്ന​തു​പോ​ലെ മാ​ത്രം സ്വീ​ക​രി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ത​ന്നെ സ്വീ​ക​രി​ച്ചാ​ൽ മ​തി എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു മോ​നി​ക്ക​യു​ടേ​ത്. അ​താ​യി​രു​ന്നു അ​വ​ളു​ടെ പ​രാ​ജ​യ​വും.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ​ല പോ​രാ​യ്മ​ക​ളും ഉ​ണ്ട് എ​ന്ന​ത് അ​വി​ത​ർ​ക്കി​ത​മാ​ണ്. എ​ന്നാ​ൽ, മ​ന​സു​വ​ച്ചാ​ൽ അ​വ​യി​ൽ പ​ല​തും മാ​റ്റി​യെ​ടു​ക്കാ​വു​ന്ന​താ​ണ്. ന​മ്മി​ൽ ഏ​റെ​പ്പേ​രും അ​തി​നു ത​യാ​റ​ല്ലെ​ന്ന​താ​ണ് ഏ​റെ ഖേ​ദ​ക​രം.

ഒ​രു പോ​ളി​ഷ് ഉ​പ​യോ​ഗി​ച്ചു വേ​ഗം മാ​റ്റി​യെ​ടു​ക്കാ​വു​ന്ന​ത​ല്ല ന​മ്മു​ടെ വ്യ​ക്തി​ത്വം. എ​ങ്കി​ലും ന​മു​ക്കു​ത​ന്നെ നി​ര​ന്ത​രം പോ​ളി​ഷ് ചെ​യ്ത് അ​തു മെ​ച്ച​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്.
    
To send your comments, please clickhere