Jeevithavijayam
11/10/2024
    
ചോദിക്കുന്നവ ലഭിക്കാതെ വരുന്പോൾ
ഒറോറ. ഗ്രീക്ക് പുരാണമനുസരിച്ചു പുലർകാല ദേവതയാണവൾ. ഒരിക്കലവൾ അതിരാവിലെ ഉലാത്താനിറങ്ങി. അപ്പോൾ അവൾ ചെന്നുപെട്ടതോ അതിസുന്ദരനായ ഒരു ചെറുപ്പക്കാരന്‍റെ മുന്നിലും.

ഒറോറ ആ ചെറുപ്പക്കാരനെ സൂക്ഷിച്ചുനോക്കി. അവൾക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്തൊരു യോഗ്യൻ! ദേവ·ാരിൽപ്പോലും കണ്ടിട്ടില്ലാത്ത വശ്യശക്തി ഒറോറ ആ യുവാവിൽ ദർശിച്ചു.

ടൈറ്റോണസ് എന്നായിരുന്നു ആ യുവാവിന്‍റെ പേര്. ഭയാശങ്കകളോടെയായിരുന്നു അയാൾ ഒറോറദേവിയെ നോക്കിയത്. ആദ്യദർശനത്തിൽത്തന്നെ അയാൾക്കും ഒറോറയെ ഇഷ്ടപ്പെട്ടു.

ഒറോറയും ടൈറ്റോണസും പരസ്പരം പ്രേമത്തിലായി എന്നറിഞ്ഞ സ്യൂസ് ദേവൻ ഒറോറയെ കാണുവാനെത്തി. ദേവ·ാരുടെ രാജാവായ സ്യൂസ്ദേവൻ പറഞ്ഞു: നിനക്കു ടൈറ്റോണസിനെ വലിയ ഇഷ്ടമാണ് അല്ലേ? അവനുവേണ്ടി എന്തുവരം വേണമെങ്കിലും നീ ചോദിച്ചോളൂ. ഞാൻ അതു നൽകാം.

മതിമറന്ന സന്തോഷത്തോടെ അവൾ പറഞ്ഞു. ന്ധന്ധഎന്‍റെ ടൈറ്റോണസ് അമർത്യനായി മാറാൻ അങ്ങ് അനുഗ്രഹം നല്കണം.

ഒറോറയുടെ ആഗ്രഹമനുസരിച്ചു ടൈറ്റോണസിനെ സ്യൂസ്ദേവൻ മരണമില്ലാത്തവനാക്കി. പക്ഷേ, കാലം കുറെ ചെന്നപ്പോഴാണ് ഒറോറയ്ക്ക് തന്‍റെ അമളി മനസിലായത്.

മനുഷ്യനായ ടൈറ്റോണസ് മരിച്ചില്ല. എന്നാൽ, വർഷം ചെല്ലുന്തോറും അയാൾ മൂത്തു മുരടിക്കാൻ തുടങ്ങി. ചുക്കിച്ചുളിഞ്ഞ മുഖവും കൊഴിഞ്ഞ പല്ലുകളുമായി ടൈറ്റോണസ് ഏന്തിയേന്തി നടക്കുന്നതു കണ്ടപ്പോൾ സ്യൂസ് ദേവന്‍റെ വരം ശാപമായി മാറിയല്ലോ എന്നവൾ ഓർമിച്ചു. പക്ഷേ, തന്‍റെ ദുർവിധിയോർത്ത് വേദനിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനവൾക്കാവില്ലായിരുന്നു.

നിത്യയൗവനമായിരുന്നു ടൈറ്റോണസിനുവേണ്ടി ഒറോറ ചോദിക്കേണ്ടിയിരുന്നത്. പക്ഷേ, വരം ചോദിച്ചപ്പോൾ ഒറോറ അക്കാര്യം ഓർമിച്ചില്ല. സ്യൂസ് ദേവനാകട്ടെ ഒറോറ ആവശ്യപ്പെട്ട വരം നൽകി സ്ഥലംവിടുകയും ചെയ്തു.

നാം പ്രാർഥനയിൽ ദൈവത്തോടു ചോദിക്കുന്ന കാര്യങ്ങൾ ചോദിക്കുന്നരീതിയിൽ ലഭിക്കാതെവന്നാൽ നമുക്കു ദൈവത്തോട് അതൃപ്തിയും അമർഷവും തോന്നാറുണ്ടോ? എങ്കിൽ ഒരുപക്ഷേ, സ്യൂസ്ദേവനെപ്പോലെയുള്ള ഒരു ദൈവത്തെയായിരിക്കും നാം ആഗ്രഹിക്കുന്നത്. എന്നാൽ, അങ്ങനെയുള്ള ഒരു ദൈവംവഴി നമുക്കു ന·യെക്കാളേറെ തി·യായിരിക്കും സന്പാദിക്കാൻ സാധിക്കുക എന്നതു നാം മറക്കേണ്ട.

യഥാർഥത്തിലുള്ള ദൈവം സ്യൂസ്ദേവനെപ്പോലെയുള്ള ദൈവമല്ല. നാം ചോദിക്കുന്നത് അതുപോലെ തന്നു നമുക്കു തി·വരുത്താൻ നമ്മുടെ ദൈവം ഒരിക്കലും ഇടവരുത്തില്ല.

കാരണം, നാം വിചാരിക്കുന്നതിലും അധികം അവിടുന്നു നമ്മെ സ്നേഹിക്കുന്നുണ്ട്. നാം അറിയുന്നതിലും അധികം അവിടുന്നു നമ്മുടെ ന·യിൽ താല്പര്യം കാണിക്കുന്നുണ്ട്. നമുക്കു ഭാവനചെയ്യാൻ സാധിക്കുന്നതിലും അധികമായി അവിടുന്നു തി·യിൽനിന്ന് നമ്മെ കാത്തുരക്ഷിക്കുന്നുണ്ട്.

നാം പ്രാർഥിക്കുന്നതുപോലെ സംഭവിക്കുന്നില്ലെങ്കിൽ അൽപംപോലും ഖിന്നരാകേണ്ട. അവിടുന്നു നമ്മുടെ പ്രാർഥന സ്വീകരിക്കുന്നില്ലെന്നു പരാതിപ്പെടുകയും വേണ്ട.


നാം പ്രാർഥിക്കുന്പോൾ അവിടുന്നു തീർച്ചയായും നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ട്. അതുപോലെ, നമ്മുടെ പ്രാർഥനകൂടി പരിഗണിച്ച് നമ്മുടെ ന·യ്ക്കായി നമ്മുടെ കാര്യങ്ങൾ അവിടുന്നു വേണ്ടവഴിയെ നടത്തുന്നുണ്ട്.

പക്ഷേ, വിശ്വാസത്തിന്‍റെ വീക്ഷണകോണത്തിൽക്കൂടി നോക്കിയാലേ നമുക്കിവ ബോധ്യമാകു. അതുപോലെ ദൈവത്തിൽ അചഞ്ചലമായ വിശ്വാസവും അവിടത്തോടു ആത്മാർഥമായ സ്നേഹവുമുണ്ടെങ്കിലേ ഇവയൊക്കെ നമുക്കു മനസിലാകൂ.

സ്യൂസ്ദേവൻ ഒറോറയ്ക്കു വരം നൽകിയത് അതവൾക്കു വിനയായിത്തീരുമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു. എന്നാൽ നാം വിശ്വസിക്കുന്ന നല്ലവനായ ദൈവം അങ്ങനെയൊരിക്കലും ചെയ്യുകയില്ലെന്നു തീർച്ചയാണ്. എന്നുമാത്രമല്ല, നമ്മുടെ നിത്യമായ ന·യ്ക്കുപകരിക്കുന്ന രീതിയിലേ അവിടുന്ന് എന്തെങ്കിലും ചെയ്യുകയുള്ളു.

നാം പ്രാർഥനയിൽ ദൈവത്തോടു ചോദിക്കുന്ന കാര്യങ്ങൾ നമുക്കു ലഭിക്കുന്നില്ലെന്നു തോന്നുന്പോൾ നാം മറ്റൊരുകാര്യം കൂടി ഓർമിക്കണം. അതായത്, നാം എപ്പോഴൊക്കെ പ്രാർഥിക്കുന്നുവോ അപ്പോഴൊക്കെ അവിടുന്ന് സ്വയംദാനമായി തന്നെത്തന്നെ നമുക്കു നൽകുന്നുണ്ട് എന്ന വസ്തുത.

നാം ദൈവത്തോടു പ്രാർഥിക്കുന്പോൾ നാം ചോദിക്കുന്ന കാര്യങ്ങൾ നമ്മുടെ ന·യ്ക്കനുസരിച്ച് അവിടുന്നു നമുക്കു നൽകുകമാത്രമല്ല ചെയ്യുക. പ്രത്യുത, അപ്പാൾ അവിടുന്നു നമ്മിലേക്കിറങ്ങിവന്നു നമ്മെ അനുഗ്രഹിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നു.

പ്രാർഥനവഴി അവിടുത്തെ സജീവസാന്നിധ്യം നമ്മിൽ കൂടുതലായി ഉണ്ടാകുന്നു എന്ന വസ്തുത നാം ഒരിക്കലും മറന്നുകൂടാ. പ്രാർഥനയിലൂടെ ദൈവത്തിന്‍റെ സജീവസാന്നിധ്യം നമ്മിൽ കൂടുതലായി ഉണ്ടാകുന്പോൾ അവിടുന്നു നമ്മുടെ പ്രാർഥന കേൾക്കുന്നില്ലെന്ന് എങ്ങനെ നമുക്കു പരാതിപ്പെടാൻ സാധിക്കും?

നമ്മുടെ ജീവിതത്തിൽ യഥാർഥത്തിൽ വേണ്ടതു നാം ചോദിക്കുന്ന കാര്യങ്ങളല്ല; പ്രത്യുത, നമുക്കു ജീവനും ശക്തിയും ചൈതന്യവും പകരുന്ന അവിടുത്തെ സജീവസാന്നിധ്യമാണ്്.

അവിടുത്തെ സജീവസാന്നിധ്യം നമ്മിലുണ്ടായാൽ പിന്നെ എന്തിന്‍റെയെങ്കിലും കുറവു നമുക്കുണ്ടാകുമോ? ഒരിക്കലുമില്ല.

നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ സജീവസാന്നിധ്യമാണു നമ്മുടെ യഥാർഥ ശക്തി എന്നതു നമുക്കു മറക്കാതിരിക്കാം. നാം ചോദിക്കുന്ന കാര്യങ്ങളെക്കാളേറെ നമുക്കു വേണ്ടിയിരിക്കുന്നത് അവിടുത്തെ സാന്നിധ്യവും പരിപാലനയുമാണെന്നതു നമുക്ക് ഓർമിക്കാം.

ദൈവം നമ്മുടെ എല്ലാ പ്രാർഥനയും കേൾക്കുന്നുണ്ട്. അവിടുന്ന് അവിടുത്തേതായ രീതിയിൽ അവിടുത്തെ വിജ്ഞാനത്തിനനുസരിച്ച് സ്നേഹപൂർവം നമ്മുടെ പ്രാർഥന കേൾക്കുന്നു. നമ്മുടെ പ്രാർഥനയ്ക്ക് അവിടുന്ന് നൽകുന്ന പ്രത്യുത്തരം എന്തായാലും അതു നമ്മുടെ ന·യ്ക്കായിരിക്കും എന്നതിൽ ഒരിക്കലും സംശയം വേണ്ട.

ആ പ്രത്യുത്തരം എന്തായാലും അതു സ്വീകരിക്കാൻ നാം അർഹരാണെന്നു നമുക്ക് ഉറപ്പുവരുത്താം. പ്രാർഥിച്ചശേഷം അതുമാത്രമേ നാം ചെയ്യേണ്ടതായിട്ടുള്ളു.
    
To send your comments, please clickhere