നീറ്റ് റിസൾട്ട് 2024
നീറ്റ് റിസൾട്ട് 2024
സുപ്രീം കോടതി വിധിക്ക് ശേഷം നീറ്റ് 2024 ന്റെ പുതിയ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോളും ചരിത്രനേട്ടം നിലനിർത്തി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ. കേരളത്തിലാദ്യമായി 720 ൽ 720 മാർക്കും കരസ്ഥമാക്കി ബ്രില്യന്റിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിൾ രാജ്യത്ത് ഒന്നാമനായി. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് 720 ൽ 720 മാർക്കും, ഒപ്പം ഓൾ ഇന്ത്യാ ഒന്നാം റാങ്കും കേരളത്തിലേക്കെത്തുന്നത്. ഡോക്ടർ ദമ്പതികളായ ഷർമിൽ ഗോപാലിന്റെയും പ്രിയാ പി.ജിയുടെയും മകനാണ് ശ്രീനന്ദ്. മാന്നാനം കെ.ഇ. സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പമായിരുന്നു ശ്രീനന്ദിന്റെ എൻട്രൻസ് പരിശീലനം. ചരിത്രനേട്ടം ബ്രില്യന്റിലൂടെ കേരളത്തിലേക്കെത്തിച്ച ശ്രീനന്ദിന്റെ കണ്ണൂരിലെ വസതിയിലെത്തി ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാരിൽ ഒരാളായ ശ്രീ ജോർജ് തോമസ് പി. 1 കോടി രൂപയുടെ ചെക്ക് കൈമാറി. ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന വിദ്യാർഥിക്ക് ബ്രില്യന്റ് നൽകുന്ന സ്കോളർഷിപ്പാണ് 1 കോടി രൂപ.



അതോടൊപ്പം ബ്രില്യന്റിലെ തന്നെ റിപ്പീറ്റർ വിദ്യാർഥിയായിരുന്ന പദ്മനാഭ് മേനോൻ 716 മാർക്കോടെ ഓൾ ഇന്ത്യാ തലത്തിൽ 21ാം റാങ്ക് കരസ്ഥമാക്കി. എൻജിനീയറിംഗ് ദമ്പതികളായ സന്തോഷ് വി.യുടെയും, പാർവ്വതി ജി,.യുടെയും മകനാണ് പദ്മനാഭ്. ഇതുകൂടാതെ തൃശൂർ സ്വദേശി ദേവദർശൻ ആർ നായർ 715 മാർക്കോടെ ഓൾ ഇന്ത്യാ തലത്തിൽ 49 ആം റാങ്ക്, കൊല്ലം സ്വദേശിയായ അഭിഷേക് വി.ജെ 715 മാർക്കോടെ ഓൾ ഇന്ത്യാ തലത്തിൽ 73ാം റാങ്ക്, കോഴിക്കോട് സ്വദേശിയായ അഭിനവ് സുനിൽ പ്രസാദ് 715 മാർക്കോടെ ഓൾ ഇന്ത്യാ തലത്തിൽ 82ാം റാങ്കും കരസ്ഥമാക്കി.


ഇത് കൂടാതെ കേരളത്തിൽ ആദ്യ 15 റാങ്കുകളും ബ്രില്യന്റിലെ വിദ്യാർഥികളാണ് സ്വന്തമാക്കിയിരിക്കുന്നത്. 715 മാർക്കിന് മുകളിൽ ബ്രില്യന്റിൽ നിന്നും 5 വിദ്യാർഥികളും 710 ന് മുകളിൽ 16 വിദ്യാർഥികളും 700 മാർക്കിന് മുകളിൽ ബ്രില്യന്റിൽ നിന്നും 112 വിദ്യാർഥികളുംഇടംനേടി. 2024 ലെ നീറ്റ്, ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, ഐസർ, കീം ഉൾപ്പടെയുള്ള എല്ലാ പ്രവേശന പരീക്ഷകളിലും ദേശീയ- സംസ്ഥാനതലത്തിൽ പകരംവെക്കാനില്ലാത്ത എൻട്രൻസ് പരിശീലന കേന്ദ്രമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ മാറിക്കഴിഞ്ഞു. ഇതോടെ രാജ്യാന്തര തലത്തിൽ തന്നെ ബ്രില്യന്റിന്റെ ഖ്യാദി ഉയർന്നിരിക്കുകയാണ്.