HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഒരു ബുൾഡോസർ അമ്മ!
ഷിജി ജോൺസൺ
ബുൾഡോസർ മാതാപിതാക്കൾ എന്നു കേട്ടിട്ടുണ്ടോ? സ്വന്തം മക്കൾക്ക് ഏറ്റവും നല്ലത് ലഭിക്കാൻ, മുൻപിലുള്ള തടസങ്ങളെല്ലാം ബുൾഡോസർ കൊണ്ടെന്നതുപോലെ ഇടിച്ചു നിരത്തി വഴി സുഗമമാക്കുന്നവർ.
പ്രയോഗം ആധുനികമാണെങ്കിലും ആശയം പഴയതാണ്. അങ്ങനെയൊരമ്മയാണ്, പുതിയ നിയമത്തിൽ പരാമർശിക്കപ്പെടുന്ന സെബദിയുടെ ഭാര്യയും യാക്കോബ്-യോഹന്നാൻ എന്നീ ശിഷ്യരുടെ അമ്മയുമായ സലോമി. ഉത്തമയായൊരു ഭാര്യയും പുത്രവാത്സല്യമേറെയുള്ളൊരു അമ്മയുമായിരിക്കെത്തന്നെ ഉറച്ചബോധ്യങ്ങളുള്ള ക്രിസ്തുശിഷ്യയുമായിരുന്നു സലോമി.
താൻ നേരിടാൻ പോകുന്ന പീഡാനുഭവനാളുകൾക്കായി, യേശുക്രിസ്തു ശിഷ്യരെ ഒരുക്കുന്ന വേളയിൽ സലോമി തന്റെ രണ്ടു പുത്രന്മാരെയുംകൂട്ടി ഗുരുവിന്റെ മുന്നിൽ മുട്ടുകുത്തി നാടകീയമായി ആവശ്യപ്പെടുന്നു: “കർത്താവേ, നിന്റെ രാജ്യത്തിൽ എന്റെ മക്കളിൽ ഒരുവനെ നിന്റെ വലതുവശത്തും അപരനെ ഇടതുവശത്തും ഇരുത്തണം”.
സലോമിയുടെ അപ്രതീക്ഷിതമായ ഈ നീക്കത്തിലും വിചിത്രമായ ഈ ആവശ്യത്തിലും മറ്റുള്ളവർ അസ്വസ്ഥതപ്പെട്ടതിൽ അതിശയമില്ല.
പക്ഷേ ഈശോയാകട്ടെ, ഈ നീക്കത്തെ എല്ലാവർക്കും വലിയൊരു പാഠം പകർന്നുകൊടുക്കാനുള്ള അവസരമാക്കി മാറ്റി. തന്റെ രാജ്യം ഐഹികമല്ലെന്നും അവിടെ മുൻപന്മാരാകാനാഗ്രഹിക്കുന്നവർ പിൻപന്മാരാകണമെന്നും ദാസന്മാരാകണമെന്നുള്ള എളിമയുടെ മഹത്തായ പാഠം.
സലോമിയുടെ സമർപ്പണം
ഈ സാമർഥ്യക്കാരിക്കു ഗുരുവിന്റെ കൈയിൽനിന്നു കണക്കിനു കിട്ടിയല്ലോ, ഇനിയിവൾ ഒതുങ്ങിയിരുന്നോളും എന്നൊക്കെ ചുറ്റുമുള്ളവരിലാരെങ്കിലും കരുതിയെങ്കിൽ തെറ്റി. തനിക്കു കിട്ടിയ പുതിയ പാഠങ്ങളുടെ വെളിച്ചത്തിൽ സലോമി പൂർവാധികം തീക്ഷ്ണതയോടെ പുത്രന്മാരോടൊപ്പം ക്രിസ്തുവിനെ അനുഗമിക്കുന്നു.
ഗാഗുൽത്തായിൽ കുരിശിന്റെ ചുവട്ടിലും സലോമിയുണ്ട്. താൻ കരുതിയതുപോലെ പ്രതാപമുള്ള പദവിയൊന്നും തനിക്കോ മക്കൾക്കോ കിട്ടില്ലെന്നറിഞ്ഞിട്ടും അവർ സമർപ്പണത്തോടെ ഈശോയുടെ വഴികളിലുണ്ട്.
കുരിശിൽ കിടന്ന് ക്രിസ്തു സ്വന്തം അമ്മയെ, സലോമിയുടെ പുത്രനെ ഏൽപിക്കുന്പോഴും ക്രിസ്തുശിഷ്യനായതിന്റെ പേരിൽ ഭരണാധികാരികൾ അവളുടെ പ്രിയപുത്രനായ യാക്കോബിന്റെ ശിരസ് ഛേദിക്കുന്പോഴും സലോമി എന്ന അമ്മയ്ക്കു കരുത്തേകിയത് അവളുടെ വിശ്വാസതീക്ഷ്ണതയും പ്രത്യാശയുമാണ്.
സലോമി പഠിപ്പിക്കുന്നത്
സലോമി നമുക്കു പറഞ്ഞുതരുന്ന പാഠങ്ങളുണ്ട്. വേണ്ടത് കർത്താവിനോടു തുറന്നു ചോദിക്കുന്ന അമ്മമനസിന്റെ നിഷ്കളങ്കത. കർതൃവഴികളിൽ പീഡകളും പ്രയാസങ്ങളുമാണ് കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും ചാഞ്ചല്യമില്ലാതെ ആ വഴികളിലേക്കു മക്കളെയും തന്നെത്തന്നെയും വിട്ടുകൊടുക്കുന്ന സമർപ്പണം.
യഹൂദ പ്രമാണിമാരെ പേടിക്കാതെ കുരിശിൻചുവട്ടിലും സുഗന്ധദ്രവ്യങ്ങളുമായി നാഥന്റെ കല്ലറവാതിലിലും എത്തുന്ന ക്രിസ്തുശിഷ്യയുടെ പ്രത്യാശ. സലോമി ഒരു മാതൃകയാണ്. കുടൂതൽ പണത്തിനും ആർഭാടങ്ങൾക്കും അംഗീകാരങ്ങൾക്കുംവേണ്ടിയല്ല, നേരിന്റെയും നന്മയുടെയും കഠിനമായ കർതൃവഴികളിലേക്കാണ് മക്കളെ നാം വളർത്തേണ്ടതെന്ന തിരിച്ചറിവിന്റെ മാതൃക.!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മനുഷ്യനും മനുഷ്യത്വവും
കോണ്സ്റ്റന്റിന് ഗുദൗസ്കസ് എന്നൊരു മനുഷ്യനുണ്ട്. കസക്ക്സ്ഥാന്‍ പൗരനാണ് അദ്ദേ
കരുണയും അദ്ഭുതവും
ബ്രാന്‍ഡ്റ്റ് ജീന്‍ എന്ന യുവ അമേരിക്കക്കാരന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത് 201
നിയന്ത്രണം പാലിച്ചാൽ
കാട്ടിലെ രാജാവ് സിംഹമാണെന്നാണ് എല്ലാവരും കരുതുന്നത്. കഥകളും നോവലുകളും സിനിമ
മാനസാന്തരത്തിന്റെ വില
നോമ്പ് മാറ്റങ്ങളുടെയും കണ്ടെത്തലുകളെയും കാലമായതിനാല്‍ മനോഭാവങ്ങളുടെ മാറ്റത
ഒരു ചുവട് മുന്നോട്ട്
കലിഫോര്‍ണിയ ആസ്ഥാനമായുള്ള ബഥേല്‍ മ്യൂസിക് 2017ല്‍ പുറത്തിറക്കിയ മനോഹരമായ ഒ
ഭാരവും ക്ഷമയും
ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കാണ് റുവാണ്ടന്‍ വംശഹത്യയില്‍ ജീവന് നഷ്ടപ്പ
ദൈവത്തിന്റെ ഭാഷ
നിശബ്ദതയിലേക്കു തിരിയാനുള്ള കാലമാണ് നോമ്പ്. ബഹളങ്ങളുടെയും തിരക്കുകളുടെയും
Latest News
പോലീസ് ജീപ്പിടിച്ച് അപകടം; വഴിയോര കച്ചവടക്കാരന് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
പാതിവില തട്ടിപ്പ്; ആനന്ദകുമാർ റിമാൻഡിൽ
രേവന്ത് റെഡ്ഡിക്കെതിരേ വിമർശനം; ഹൈദരാബാദിൽ മാധ്യമപ്രവർത്തക അറസ്റ്റിൽ
അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Latest News
പോലീസ് ജീപ്പിടിച്ച് അപകടം; വഴിയോര കച്ചവടക്കാരന് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
പാതിവില തട്ടിപ്പ്; ആനന്ദകുമാർ റിമാൻഡിൽ
രേവന്ത് റെഡ്ഡിക്കെതിരേ വിമർശനം; ഹൈദരാബാദിൽ മാധ്യമപ്രവർത്തക അറസ്റ്റിൽ
അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Top