ദൈവപരിപാലനയുടെ തണലില്‍
Wednesday, October 30, 2024 9:26 PM IST
ബെ​ന്നി ചി​റ​യി​ല്‍
ദൈ​വ​ത്തോ​ടു വി​ളി​ച്ച​പേ​ക്ഷി​ച്ചാ​ല്‍ എ​ന്തും ല​ഭി​ക്കു​മെ​ന്ന വ​ലി​യ പ്ര​ത്യാ​ശ​യാ​ണ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ ന​യി​ക്കു​ന്ന​ത്. 2017 ജ​നു​വ​രി 14നാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​ത്. അ​ക്കൊ​ല്ലം ഏ​പ്രി​ല്‍ 23ന് ​മെ​ത്രാ​ഭി​ഷേ​കം. ഏ​ഴു വ​ര്‍​ഷം സ​ഹാ​യ​മെ​ത്രാ​നാ​യി തെ​ക്കന്‍​മേ​ഖ​ല​യി​ലെ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, അ​മ്പൂ​രി ഫൊ​റോ​ന​ക​ളു​ടെ സ​മ​ഗ്ര വ​ള​ര്‍​ച്ച​യ്ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ചു. മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് അ​തി​രൂ​പ​ത​യു​ടെ പു​തി​യ ഇ​ട​യ​നാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​ത്. "നി​ന​ക്ക് എ​ന്‍റെ കൃ​പ​മ​തി' എ​ന്ന ആ​പ്ത​വാ​ക്യം സ്വീ​ക​രി​ച്ച് രൂ​പ​ത​യു​ടെ ഒ​മ്പ​താ​മ​ത്തെ ബി​ഷ​പ്പും അ​ഞ്ചാ​മ​ത്തെ ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​യാ​ണ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി ഇ​ന്ന് സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ടു​ന്ന മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പു​തി​യ നി​യോ​ഗ​ത്തെ​ക്കു​റി​ച്ചും നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും ദീ​പി​ക​യോ​ട് മ​ന​സു​തു​റ​ക്കു​ന്നു.

പു​തി​യ ചു​മ​ത​ല​യി​ലെ കാ​ഴ്ച​പ്പാ​ട്

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പും ദൈ​വം ന​മു​ക്ക് സ്ഥാ​ന​മാ​യി ന​ല്‍​കു​ന്ന​ത​ല്ല. ദൈ​വ​ത്തി​നു ന​മ്മെ​ക്കൊ​ണ്ട് എ​ന്തെ​ങ്കി​ലും ന​ന്മ ചെ​യ്യാ​നു​ള്ള​തു​കൊ​ണ്ടാ​ണ് ന​മ്മെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​ര്‍​ച്ച്ബി​ഷ​പ് സ്ഥാ​നം ദൈ​വ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പാ​യി സ്വീ​ക​രി​ക്കു​ന്നു. ശു​ശ്രൂ​ഷ​യ്ക്ക് അ​വി​ടു​ന്നു​ത​ന്നെ ആ​വ​ശ്യ​മാ​യ കൃ​പ​ക​ള്‍ ന​ല്‍​കി​ക്കൊ​ള്ളും. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​ക്കാ​ലം മെ​ത്രാ​ന​ടു​ത്ത ശു​ശ്രൂ​ഷ ചെ​യ്തു. ഇ​പ്പോ​ള്‍ അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ന്‍ ചു​മ​ത​ല​യി​ലേ​ക്കു വ​രു​ന്നു. ഇ​വി​ടെ ഏ​റെ ന​ന്മ​ക​ളും വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും തീ​ക്ഷ്ണ​ത​യു​മു​ള്ള ദൈ​വ​ജ​ന​വും വൈ​ദി​ക ശു​ശ്രൂ​ഷ​യി​ല്‍ സം​തൃ​പ്തി​യ​ട​യു​ന്ന വൈ​ദി​ക​ഗ​ണ​വു​മു​ണ്ട്. ഒ​ട്ടേ​റെ ന​ന്മ​ക​ളും വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വു​മു​ള്ള രൂ​പ​ത​യാ​ണ്. സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ വ​ലി​യ ഭ​യ​പ്പാ​ടൊ​ന്നു​മി​ല്ല. ദൈ​വം ന​യി​യി​ച്ചു​കൊ​ള്ളും. മ​ന​സ് സ​ന്ന​ദ്ധ​മാ​യാ​ല്‍ മ​തി. ബോ​ധ്യ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ സാ​മൂ​ഹ്യ സൃ​ഷ്ടി​ക്കാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന.

മ​ഹാ​ര​ഥ​ന്മാ​രാ​യ പി​താ​ക്ക​ന്മാ​രു​ടെ പാ​ര​മ്പ​ര്യം എ​ത്ര​ത്തോ​ളം ക​രു​ത്താ​കും?

മ​ഹാ​ര​ഥ​ന്മാ​രു​ടെ ഓ​ര്‍​മ എ​ന്നെ എ​ളി​മ​പ്പെ​ടു​ത്തു​ന്നു. അ​വ​രു​ടെ നി​ര​യി​ലേ​ക്ക് ഉ​യ​രാ​ന്‍ ക​ഴി​വോ യോ​ഗ്യ​ത​യോ ഉ​ണ്ടെ​ന്നു ഞാ​ന്‍ ക​രു​തു​ന്നി​ല്ല. അ​വ​ര്‍ തെ​ളി​ച്ച വ​ലി​യ പാ​ത വ്യ​ക്ത​മാ​ണ്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത എ​ന്നും വി​ശ്വാ​സ​ചൈ​ത​ന്യ​വും ഏ​റെ ദൈ​വ​വി​ളി​ക​ളു​മു​ള്ള കൂ​ട്ടാ​യ്മ​യാ​ണ്. ആ​ത്മീ​യ മു​ന്നേ​റ്റം, ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ തു​ട​ക്കം, മ​ല​ബാ​ര്‍ കു​ടി​യേ​റ്റം, വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ​രം​ഗ​ത്തെ ചു​വ​ടു​വ​യ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് മു​ന്‍ പി​താ​ക്ക​ന്മാ​ര്‍ ദി​ശാ​ബോ​ധം പ​ക​ര്‍​ന്നി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ക മാ​ത്ര​മ​ല്ല ദ​ര്‍​ശ​ന​ത്തോ​ടെ അ​വ​യെ ന​യി​ക്കാ​നും മു​ന്‍​പി​താ​ക്ക​ന്മാ​ര്‍​ക്കു ക​ഴി​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ര്‍ സി.​പി.​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി പി​താ​വ് ന​ട​ത്തി​യ പോ​രാ​ട്ടം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​തി​ലൂ​ടെ​യാ​ണ് ന​മ്മു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു നി​ർ​ത്താ​നാ​യ​ത്.

മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് പി​താ​വി​ന്‍റെ കാ​ല​ത്താ​ണ് തെ​ക്ക​ന്‍ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ജ​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​ത​മാ​യി കൊ​ണ്ടു​പോ​കാ​ന്‍ മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ പി​താ​വി​നു ക​ഴി​ഞ്ഞു. ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി ഉ​ജ്വ​ല പോ​രാ​ട്ടം ന​ട​ത്തി​യ മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ പി​താ​വ് ഈ ​കാ​ല​ഘ​ട്ട​ത്തെ സ്വാ​ധീ​നി​ച്ച ഇ​ട​യ​നാ​ണ്. സ​ഭ​യോ​ടു ചേ​ര്‍​ന്നു​നി​ന്ന് അ​തി​രൂ​പ​ത​യ്ക്കു വ​ലി​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പി​താ​വ് വ​ലി​യ മാ​തൃ​ക​യാ​ണ്.

മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ സ്വാ​ധീ​നം?

മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഏ​റെ​പ്പേ​രെ എ​ന്ന​തു​പോ​ലെ എ​ന്നെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ബൗ​ദ്ധിക ഔ​ന്ന​ത‍്യ​ത്തി​നൊ​പ്പം പി​താ​വി​ന്‍റെ ആ​ര്‍​ദ്ര​മാ​യ സ്‌​നേ​ഹം അ​നു​ഭ​വി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വൈ​ദി​ക​ര്‍​ക്കും സെ​മി​നാ​രി​ക്കാ​ര്‍​ക്കും വി​ശ്വാ​സി​ക​ള്‍​ക്കും ഉ​റ​ച്ച ബോ​ധ്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​ല്‍​കി​യ​തി​നാ​ലാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​തി​സ​ന്ധി​ക​ളി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ വ​ള​ര്‍​ച്ച​യ്ക്കു​ള്ള പു​തി​യ പ​ദ്ധ​തി​ക​ള്‍?

പ​ദ്ധ​തി​ക​ളെ​ല്ലാം ദൈ​വ​ത്തി​ന്‍റേ​താ​ണ്. എ​ന്‍റെ മ​ന​സി​ലു​ള്ള പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്ക​ല​ല്ല, സൃ​ഷ്ടി​പ​ര​മാ​യ ശ്ര​വ​ണം എ​ന്ന ഫ്രാ​ന്‍​സി​സ് പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ദൈ​വ​ത്തെ​യും വി​ശ്വാ​സി​ക​ളെ​യും വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും ശ്ര​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ദൈ​വി​ക പ​ദ്ധ​തി വെ​ളി​പ്പെ​ടാ​ന്‍ പ്രാ​ര്‍​ഥി​ക്കും. അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം.

വ​ര്‍​ധി​ച്ചു​വ​രു​ന്ന വി​ദേ​ശ​കു​ടി​യേ​റ്റം സ​ഭ​യെ ബാ​ധി​ക്കു​മോ?


യു​വ​ജ​ന​ങ്ങ​ളു​ടെ വി​ദേ​ശ കു​ടി​യേ​റ്റം നേ​രി​ട്ടു ബാ​ധി​ക്കു​ന്ന​ത് സ​ഭ​യെ​യാ​ണെ​ന്നു ക​രു​തു​ന്നി​ല്ല. ന​മ്മു​ടെ​യാ​ളു​ക​ള്‍ ചെ​ല്ലു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ​ഭ​യോ​ടു ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ഇ​ത് സ​ഭ​യെ വി​ശാ​ല​മാ​ക്കു​ക​യാ​ണ്. വി​ദേ​ശ​കു​ടി​യേ​റ്റം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത് കേ​ര​ള സ​മൂ​ഹ​ത്തെ​യാ​ണ്. ന​മ്മു​ടെ നാ​ടി​ന് ബൗ​ദ്ധി​ക ചോ​ര്‍​ച്ച സം​ഭ​വി​ക്കു​ന്നു. ന​ല്ല ഡോ​ക്ട​ര്‍​മാ​രും എ​ന്‍​ജി​നി​യ​ര്‍​മാ​രും ഗ​വേ​ഷ​ക​രും നാ​ടു​വി​ട്ടു​പോ​കു​ന്ന​ത് നാ​ടി​നു ന​ല്ല​ത​ല്ല. പ​ഠി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല, ജോ​ലി ചെ​യ്തു ജീ​വ​സ​ന്ധാ​ര​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​ത്. ഇ​തു ഭ​ര​ണ​രം​ഗ​ത്തും രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തും ബൗ​ദ്ധി​ക ചോ​ര്‍​ച്ച​യ്ക്കി​ട​യാ​ക്കും. ഇ​വി​ടെ മാ​ന്യ​മാ​യി ജോ​ലി ചെ​യ്ത് ശ​മ്പ​ളം നേ​ടി ജീ​വി​ക്കാ​ന്‍ ഉ​ത​കു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ല. ഇ​ത് സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണ്. മാ​ന്യ​മാ​യ ജോ​ലി ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ‍ എ​ങ്ങും പോ​കി​ല്ല.

സീ​റോ​മ​ല​ബാ​ർ സ​ഭാ വെ​ല്ലു​വി​ളി​ക​ള്‍, കു​ര്‍​ബാ​ന​ക്ര​മ ഭി​ന്ന​ത​ക​ള്‍.. ഭാ​വി​യെ എ​ങ്ങ​നെ ബാ​ധി​ക്കും?

മാ​ര്‍​പാ​പ്പ​യും സി​ന​ഡും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഏ​കീ​കൃ​ത രീ​തി​യി​ലു​ള്ള കു​ര്‍​ബാ​ന എ​ല്ലാ രൂ​പ​ത​ക​ളി​ലും എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും അ​ര്‍​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ല്‍ ഐ​ക്യ​വും ആ​ത്മീ​യ​ത​യും വ​ള​രു​ക​യു​ള്ളൂ. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. തെ​റ്റി​ദ്ധാ​ര​ണ​ക​ളാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​നം. ന​മ്മു​ടെ പി​താ​ക്ക​ന്മാ​രോ വി​ശ്വാ​സി​ക​ളോ ഭി​ന്ന​ത​ക​ള്‍ വ​ള​ര്‍​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര​ല്ല. ന​ല്ല വി​ശ്വാ​സ​മു​ള്ള​വ​ര്‍ മാ​ര്‍​പാ​പ്പ​യ്‌​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ദൈ​വി​ക ഇ​ട​പെ​ട​ലു​ള്ള​തി​നാ​ല്‍ ശി​ഥി​ല ശ​ക്തി​ക​ള്‍​ക്ക് ഒ​രു കാ​ല​ത്തും സ​ഭ​യെ ത​ക​ര്‍​ക്കാ​നാ​വി​ല്ല.

സ​മു​ദാ​യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍?

ന്യൂ​ന​പ​ക്ഷ​മെ​ന്ന നി​ല​യി​ല്‍ സ​ഭ അ​വി​ഹി​ത​മാ​യ ഒ​രു ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും​വേ​ണ്ടി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കാ​റി​ല്ല. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നീ​തി മാ​ത്രം ല​ഭി​ച്ചാ​ല്‍ മ​തി. എ​ല്ലാ സ​മൂ​ഹ​ങ്ങ​ള്‍​ക്കും അ​ര്‍​ഹി​ക്കു​ന്ന​ത് ല​ഭി​ച്ചേ മ​തി​യാ​കൂ. അ​ത് കൊ​ടു​ക്കു​ക​യും കി​ട്ടു​ക​യും വേ​ണം. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ​യും ഒ​പ്പം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ​യും മാ​നി​ക്ക​ണം. സ​മ​ത്വ​ത്തി​ന്‍റെ ത​ത്വ​വും നീ​തി​യും ലം​ഘി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് അ​സ്വ​സ്ഥ​ത​യു​ണ്ടാ​കു​ന്ന​ത്. വോ​ട്ടു​ബാ​ങ്ക് നോ​ക്കി ചി​ല ന്യൂ​ന​പക്ഷ​ങ്ങ​ളെ മാ​ത്രം പ്രീ​ണി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഭാ​ര​തം മ​തേ​ത​ര​രാ​ജ്യ​മാ​യി നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ സ​മ​ത്വ​ത്തി​ന്‍റെ ത​ത്വം പാ​ലി​ക്ക​പ്പെ​ട​ണം.

സ​ഭാം​ഗ​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​കത?

ക്രൈ​സ്ത​വ​ർ​ക്ക് രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യം കു​റ​ഞ്ഞു​വെ​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. മി​ടു​ക്ക​രാ​യ യു​വാ​ക്ക​ള്‍ വി​ദേ​ശ​ത്തേ​ക്കു കു​ടി​യേ​റു​ന്നു. ഇ​ക്കാ​ല​ത്തെ രാ​ഷ്‌​ട്രീ​യ രം​ഗ​ത്തോ​ട് ചെ​റു​പ്പ​ക്കാ​ര്‍​ക്ക് വി​ര​ക്തി​യാ​ണ്. നേ​തൃ​സ്ഥാ​ന​ത്ത് ചെ​റു​പ്പ​ക്കാ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ല. കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ മ​ത​ബോ​ധ​ന​രം​ഗ​ത്ത് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ചു​ള്ള ഔ​ത്സു​ക്യം വ​ള​ര്‍​ത്ത​ണം.

ദൈ​വ​വി​ളി കു​റ​യു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴം കു​റ​യു​ന്ന​താ​ണ് ദൈ​വ​വി​ളി കു​റ​യാ​ന്‍ കാ​ര​ണം. കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും കാ​ര​ണ​മാ​ണ്. ദൈ​വ​വി​ളി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ അ​ത്ര​യും ത​ന്നെ​യി​ല്ല. ദൈ​വ​വി​ളി​യു​ടെ ആ​വ​ശ്യ​ബോ​ധം കു​ട്ടി​ക​ളി​ല്‍ ജ​നി​പ്പി​ക്കാ​ന്‍ മ​ത​ബോ​ധ​ന​ത്തി​ലൂ​ടെ ക​ഴി​യ​ണം. ദൈ​വ​വി​ളി കു​റ​യു​ന്ന​ത് വ​രുംത​ല​മു​റ​യു​ടെ വി​ശ്വാ​സ ജീ​വി​ത​ത്തി​നു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ്.

കു​ടും​ബ​ഭ​ദ്ര​ത, വി​വാ​ഹ​മോ​ച​നം?

ഇ​പ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​നു ന​ല്ല കു​ടും​ബ​ങ്ങ​ളു​ണ്ട്. വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഭ​യാ​ന​ക​മാ​യ വ​ര്‍​ധ​ന​വി​ല്ല. സ​ന്തോ​ഷം ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ​യും ക​ല​ഹി​ച്ചും നി​ശ​ബ്ദ​രാ​യും ആ​യു​സ് തീ​ര്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​ത്തെ​യ​ല്ല സ​ന്തോ​ഷ​മി​ല്ലാ​തെ ജീ​വി​തം ത​ള്ളി​വി​ടു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഭ​യ​പ്പെ​ടേ​ണ്ട​ത്. കു​ടും​ബ​പ്രാ​ര്‍​ഥ​ന​യും കൂ​ദാ​ശാ​പ​ങ്കാ​ളി​ത്ത​വും ശ​ക്തി​പ്പെ​ട്ടാ​ലേ കു​ടും​ബ​ഭ​ദ്ര​ത ഉ​റ​പ്പാ​കൂ. മ​ക്ക​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ ധൈ​ര്യം ന​ല്‍​കു​ന്ന കു​ടും​ബാ​ന്ത​രീ​ക്ഷം ന​ല്‍​ക​ണം.തു​റ​ന്നു പ​റ​യാ​നും ചി​രി​ക്കാ​നും ഒ​രു​മി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സാ​ധി​ക്ക​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.