കമ്മി കുറയ്ക്കും, ജനപ്രിയം അകലെ
Monday, July 22, 2024 1:35 AM IST
റ്റി.​​​സി. മാ​​​ത്യു
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് കു​​​റ​​​ഞ്ഞു. സീ​​​റ്റ് കു​​​റ​​​ഞ്ഞു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മൂ​​​ന്നാം മോ​​​ദി സ​​​ർ​​​ക്കാ​​​ർ ബ​​​ജ​​​റ്റി​​​നെ ജ​​​ന​​​പ്രി​​​യ​​​മാ​​​ക്കു​​​മോ? ത​​​ന്‍റെ ഏ​​​ഴാം ബ​​​ജ​​​റ്റ് നാ​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ അ​​​തി​​​നു​​​ള്ള ഉ​​​ത്ത​​​രം ന​​​ൽ​​​കും.

ഒ​​​ന്നു തീ​​​ർ​​​ച്ച. ജ​​​ന​​​പ്രി​​​യ​​​മാ​​​ക്കാ​​​ൻ​​വേ​​​ണ്ടി ബ​​​ജ​​​റ്റി​​​ൽ കാ​​​ര്യ​​​മാ​​​യ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ര​​​ണ്ടു കാ​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ട്. ഒ​​​ന്ന്: ബി​​​ജെ​​​പി ഒ​​​റ്റ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാ​​​ത്ത​​​തി​​​നാ​​​ൽ സ​​​ർ​​​ക്കാ​​​ർ ദു​​​ർ​​​ബ​​​ല​​​മാ​​​യി എ​​​ന്ന ധാ​​​ര​​​ണ വ​​​രു​​​ത്താ​​​ൻ മോ​​​ദി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. ഘ​​​ട​​​ക​​ക​​​ക്ഷി​​​ക​​​ൾ​​​ക്കു വ​​​ഴ​​​ങ്ങി​​​ക്കൊ​​​ടു​​​ത്തെ​​​ന്നും വോ​​​ട്ടു കി​​​ട്ടാ​​​ൻ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ പ്രീ​​​ണി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും കേ​​​ൾ​​​ക്കാ​​​ൻ താ​​​ത്​​​പ​​​ര്യ​​​മി​​​ല്ല. ര​​​ണ്ട്: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ ഭ​​​ര​​​ണ​​​ത്തെ മൂ​​​ല​​​ധ​​​ന വി​​​പ​​​ണി​​​യും വി​​​ദേ​​​ശ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​ൽ​​നി​​​ന്നു പി​​​ന്നാ​​​ക്കം പോ​​​കാ​​​ൻ മോ​​​ദി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല.എ​​​ങ്കി​​​ലും ചി​​​ല്ല​​​റ ഘ​​​ട​​​ക​​​ക​​​ക്ഷി പ്രീ​​​ണ​​​ന​​​വും വോ​​​ട്ടു​​​ബാ​​​ങ്ക് രാ​​​ഷ്‌​​ട്രീ​​​യ​​​വും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​കും യു​​​ക്തി​​​സ​​​ഹം.

നാ​​​യി​​​ഡു മു​​​ത​​​ൽ നി​​​തീ​​​ഷ് വ​​​രെ

ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു​​​വി​​​ന്‍റെ തെ​​​ലു​​​ങ്കു​​​ദേ​​​ശം പാ​​​ർ​​​ട്ടി​​​ക്ക് അ​​​മ​​​രാ​​​വ​​​തി​​​യി​​​ൽ പു​​​തി​​​യ ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം പ​​​ണി​​​യാ​​​നും പോ​​​ള​​​വാ​​​രം ജ​​​ല​​​സേ​​​ച​​​ന പ​​​ദ്ധ​​​തി പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ചു വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും ധ​​​ന​​​സ​​​ഹാ​​​യം വേ​​​ണം. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് ബി​​​പി​​​സി​​​എ​​​ലി​​ന്‍റെ എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല എ​​​ന്ന ആ​​​വ​​​ശ്യ​​​വുമു​​​ണ്ട്. ഇ​​​വ​​​യൊ​​​ക്കെ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ന്ന മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​യ​​​തി​​​നാ​​​ൽ അ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കാ​​​ൻ വ​​​ലി​​​യ പ്ര​​​യാ​​​സ​​​മി​​​ല്ല. ബി​​​ഹാ​​​റി​​​ലെ നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന് പ്ര​​​ത്യേ​​​ക ബി​​​ഹാ​​​ർ പാ​​​ക്കേ​​​ജ് വേ​​​ണം. ഇ​​​ക്കൊ​​​ല്ലം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ക​​​ർ​​​ഷ​​​ക​​​ർ, യു​​​വാ​​​ക്ക​​​ൾ, സ്ത്രീ​​​ക​​​ൾ, ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​ർ, ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​ർ തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​വു​​​ന്ന നി​​​കു​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക്ഷേ​​​മപ​​​ദ്ധ​​​തി​​​ക​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഏ​​​റെ​​​യാ​​​ണ്. നാ​​​ഗ​​​രി​​​ക സ​​​മ്പ​​​ന്ന​​​ർ​​​ക്കുവേ​​​ണ്ടി​​​യ​​​ല്ല, ഗ്രാ​​​മീ​​​ണ​​​ർ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കുംവേ​​​ണ്ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ എ​​​ന്ന ധാ​​​ര​​​ണ ജ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​ക്ക പ​​​ല​​​തും ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​കും എ​​​ന്നു ക​​​രു​​​താ​​​ൻ ന്യാ​​​യ​​​മു​​​ണ്ട്.

വാ​​​നോ​​​ളം പ്ര​​​തീ​​​ക്ഷ​​​ക​​​ൾ

ബ​​​ജ​​​റ്റി​​​ൽനി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ കു​​​റ​​​ച്ചൊ​​​ന്നു​​​മ​​​ല്ല. ശ​​​മ്പ​​​ള​​​വ​​​രു​​​മാ​​​ന​​​ക്കാ​​​രു​​​ടെ സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് ഡി​​​ഡ​​​ക്‌​​​ഷ​​​ൻ 50,000 രൂ​​​പ​​​യി​​​ൽനി​​​ന്ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ക്ക​​​ൽ, ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ നി​​​കു​​​തി​​​യി​​​ള​​​വ്, ആ​​​ദാ​​​യനി​​​കു​​​തി​​​യു​​​ടെ താ​​​ഴ്ന്ന സ്ലാ​​​ബി​​​ൽ പു​​​ന​​​ഃ​​​ക്ര​​​മീ​​​ക​​​ര​​​ണം, പു​​​തി​​​യ നി​​​കു​​​തി സ​​​മ്പ്ര​​​ദാ​​​യ​​​ത്തെ കൂ​​​ടു​​​ത​​​ൽ സ്വീ​​​കാ​​​ര്യ​​​മാ​​​ക്കാ​​​ൻ മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യൊ​​​ക്കെ പ​​​ര​​​ക്കെ​​യു​​​ള്ള പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​ണ്.

സ്ത്രീ​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ പാ​​​ച​​​കവാ​​​ത​​​ക സ​​​ബ്സി​​​ഡി​​​യോ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യോ ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യ പ​​​രി​​​പാ​​​ടി​​​യോ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും പ​​​ല​​​രും ക​​​രു​​​തു​​​ന്നു. തൊ​​​ഴി​​​ലു​​​റ​​​പ്പി​​​ന് അ​​​ട​​​ക്കം ഗ്രാ​​​മീ​​​ണ​​​വി​​​ക​​​സ​​​ന​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്. ആ​​​യു​​​ഷ്മാ​​​ൻ ഭാ​​​ര​​​ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി 70 ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​ക്കു​​​ക​​​യും ആ​​​നു​​​കൂ​​​ല്യം ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും എ​​​ന്നും ചി​​​ല​​​ർ ക​​​രു​​​തു​​​ന്നു. കി​​​സാ​​​ൻ സ​​​മ്മാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ്.

ഇ​​​തെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ളു​​​ടെ കെെ​​​യി​​​ലെ മി​​​ച്ച​​​വ​​​രു​​​മാ​​​നം കൂ​​​ട്ടു​​​ക​​​യും അ​​​വ​​​രു​​​ടെ ഉ​​​പ​​​ഭോ​​​ഗം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും. അ​​​തു വ്യാ​​​പാ​​​ര- വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കും. എ​​​ന്നാ​​​ൽ ആ ​​​വ​​​ഴി​​​ക്കു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​കം പ്ര​​​തീ​​​ക്ഷ വേ​​​ണ്ട.

ധ​​​ന​​​കാ​​​ര്യ നി​​​യ​​​ന്ത്ര​​​ണം പ്ര​​​ധാ​​​നം

ഒ​​​ന്നു തീ​​​ർ​​​ച്ച​​​. ക​​​മ്മി കു​​​റ​​​ച്ചു​​കൊ​​​ണ്ടു മാ​​​ത്ര​​​മേ സർക്കാർ മു​​​ന്നോ​​​ട്ടു നീ​​​ങ്ങൂ. അ​​​മി​​​ത​​​മാ​​​യ ജ​​​ന​​​പ്രി​​​യ പ​​​ദ്ധ​​​തി​​​ക​​​ളോ പ്രീ​​​ണ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളോ നി​​​കു​​​തി​​​യി​​​ള​​​വു​​​ക​​​ളോ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത് അ​​​സ്ഥാ​​​ന​​​ത്താ​​​കും.

കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ഷ്ട​​​പ്പെ​​​ട്ട ധ​​​ന​​​കാ​​​ര്യ നി​​​യ​​​ന്ത്ര​​​ണം തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​രു​​​ക ത​​​ന്നെ​​​യാ​​​കും മാേ​​​ദി​​​യു​​​ടെ ല​​​ക്ഷ്യം. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച വ​​​ലി​​​യ ലാ​​​ഭ​​​വീ​​​തം​​പോ​​​ലും ക​​​മ്മികു​​​റ​​​യ്ക്ക​​​ലി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ അ​​​ദ്ഭു​​​ത​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ല. 2024-25 ലേ​​​ക്കു​​​ള്ള ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ൽ ജി​​​ഡി​​​പി​​​യു​​​ടെ 5.1 ശ​​​ത​​​മാ​​​നം ധ​​​ന​​​ക​​​മ്മി ആ​​​ണു നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. 16.85 ല​​​ക്ഷം കാേ​​​ടി രൂ​​​പ വ​​​രും ഇ​​​ത്. ഇ​​​തി​​​ൽ 11.75 ല​​​ക്ഷം കോ​​​ടി രൂ​​​പ ക​​​ട​​​പ്പ​​​ത്ര​​​മി​​​റ​​​ക്കി നേ​​​ട​​​ണം. ഈ ​​​ധ​​​ന​​​ക​​​മ്മി അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ക്കാ​​​ൻ നി​​​ർ​​​മ​​​ല തു​​​നി​​​യു​​​മോ എ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും നോ​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ധ​​​ന​​​ക​​​മ്മി 4.5 ശ​​​ത​​​മാ​​​നം ആ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്.

ക​​​മ്മി താ​​​ഴ്ത്തി നി​​​ശ്ച​​​യി​​​ച്ചാ​​​ൽ പ​​​ല നേ​​​ട്ട​​​ങ്ങ​​​ളുണ്ട്. ഒ​​​ന്ന്: രാ​​​ജ്യാ​​​ന്ത​​​ര റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കും. അ​​​തു വ​​​ഴി വി​​​ദേ​​​ശ വാ​​​യ്പ​​​ക​​​ൾ​​​ക്കു പ​​​ലി​​​ശ കു​​​റ​​​യും. ര​​​ണ്ട്: ആ​​​ഭ്യ​​​ന്ത​​​ര ക​​​ട​​​മെ​​​ടു​​​പ്പ് കു​​​റ​​​യും. അ​​​ത് ആ​​​ഭ്യ​​​ന്ത​​​ര പ​​​ലി​​​ശനി​​​ര​​​ക്കു​​​ക​​​ൾ കു​​​റ​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കും. മൂ​​​ന്ന്: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് കു​​​റ​​​യു​​​മ്പോ​​​ൾ സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യ്ക്ക് കൂ​​​ടു​​​ത​​​ൽ വാ​​​യ്പ എ​​​ടു​​​ക്കാ​​​നാ​​​കും. സ്വ​​​കാ​​​ര്യ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​തു സ​​​ഹാ​​​യ​​​മാ​​​കും.

അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം മു​​​ഖ്യം

ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത്തു വ​​​ർ​​​ഷം എ​​​ന്തി​​​നാ​​​യി​​​രു​​​ന്നു ഊ​​​ന്ന​​​ൽ എ​​​ന്നു നോ​​​ക്കി​​​യാ​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം എ​​​ന്ന ഉ​​​ത്ത​​​ര​​​മാ​​​ണു ല​​​ഭി​​​ക്കു​​​ക. കു​​​റ​​​ഞ്ഞ കാ​​​ലം​​കൊ​​​ണ്ടു വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച നേ​​​ടി​​​യ രാ​​​ജ്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​ണ് തു​​​ട​​​ക്ക​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യ​​​ത്. ന​​​ല്ല പാ​​​ത​​​ക​​​ളും റെ​​​യി​​​ൽ​​​വേ​​​യും തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​ക്കു​​​മ്പോ​​​ൾ സ്വ​​​കാ​​​ര്യ​​​ മൂ​​​ല​​​ധ​​​നം കൂ​​​ടു​​​ത​​​ൽ ഫാ​​​ക്ട​​​റി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച് ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും. ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളും തൊ​​​ഴി​​​ൽ കൂ​​​ട്ടും. ബ​​​ജ​​​റ്റ് ചെ​​​ല​​​വി​​​ന്‍റെ 23 ശ​​​ത​​​മാ​​​നം മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വാ​​​ക്കി​​​യ​​​ത് ഈ ​​​ല​​​ക്ഷ്യ​​​ത്തി​​​ലാ​​​ണ്.


ഈ ​​​വി​​​ക​​​സ​​​ന​​​ത​​​ന്ത്രം പ​​​ക്ഷേ ആ​​​ഗ്ര​​​ഹി​​​ച്ച​​​തു​​പോ​​​ലെ വി​​​ജ​​​യി​​​ച്ചി​​​ല്ല. റോ​​​ഡ് -റെ​​​യി​​​ൽ നി​​​ർ​​​മാ​​​ണം കൂ​​​ടു​​​ത​​​ൽ യ​​​ന്ത്ര​​​വ​​​ത്​​​കൃ​​​ത​​​മാ​​​യ​​​തി​​​നാ​​​ൽ തൊ​​​ഴി​​​ൽ​​​വ​​​ർ​​​ധ​​​ന ഉ​​​ദ്ദേ​​​ശി​​​ച്ച​​​തു​​​പോ​​​ലെ സം​​​ഭ​​​വി​​​ച്ചി​​​ല്ല. ടെ​​​ലി​​​കോ​​​മി​​​ലും ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ലും മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം പ്ര​​​ധാ​​​ന​​​മാ​​​യും യ​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക്കു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. അ​​​വ തൊ​​​ഴി​​​ൽ കൂ​​​ട്ടു​​​ന്നി​​​ല്ല.

സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ഫാ​​​ക്ട​​​റി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ൽ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന മോ​​​ഹ​​​വും ന​​​ട​​​ന്നി​​​ല്ല. ഫ​​​ലം? തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഉ​​​ത്​​​പാ​​​ദ​​​നമേ​​​ഖ​​​ല വ​​​ള​​​ർ​​​ന്നു​​​മി​​​ല്ല. മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ​​​യും അ​​​തി​​​ന്‍റെ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടും സ്വ​​​കാ​​​ര്യ മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം മെ​​​ച്ച​​​പ്പെ​​​ട്ടി​​​ല്ല.

ഗ​​​താ​​​ഗ​​​ത​​​വും പാ​​​ർ​​​പ്പി​​​ട​​​വും

എ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ​​​യും ഈ ​​​സ​​​മീ​​​പ​​​ന​​​ത്തി​​​ൽ മാ​​​റ്റം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നു ഗ​​​ണ്യ​​​മാ​​​യ തു​​​ക നീ​​​ക്കി​​​വ​​​യ്ക്കും. ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ൽ റോ​​​ഡ്, റെ​​​യി​​​ൽ​​​വേ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു വി​​​ഹി​​​തം കാ​​​ര്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല. ത​​​ലേ വ​​​ർ​​​ഷ​​​ത്തെ പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​നേ​​​ക്കാ​​​ൾ റോ​​​ഡി​​​ന് 0.6 ഉം ​​​റെ​​​യി​​​ൽ​​​വേ​​​ക്ക് അ​​​ഞ്ചും ശ​​​ത​​​മാ​​​ന​​​മേ വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​ള്ളൂ. ആ ​​​പോ​​​രാ​​​യ്മ സ​​​മ്പൂ​​​ർ​​​ണ ബ​​​ജ​​​റ്റി​​​ൽ തി​​​രു​​​ത്തുമെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. മൊ​​​ത്തം 11.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ൽ മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ്. അ​​​തു ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും എ​​​ന്നാ​​​ണു സൂ​​​ച​​​ന.

പാ​​​ർ​​​പ്പി​​​ടനി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യ്ക്കു ബ​​​ജ​​​റ്റ് വ​​​ലി​​​യ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നു സർക്കാർ വ്യ​​​ക്ത​​​മാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന (പി​​​എം​​​എ​​​വെെ) വി​​​പു​​​ലീ​​​ക​​​രി​​​ക്കും, ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കും ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കുംവേ​​​ണ്ടി പു​​​തി​​​യ സ്കീം ​​​പ്ര​​​ഖ്യാ​​​പി​​​ക്കും; ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് നി​​​കു​​​തി ഇ​​​ള​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കും എ​​​ന്നൊ​​​ക്കെ​​​യാ​​​ണു പ്ര​​​തീ​​​ക്ഷ​​​ക​​​ൾ. ഇ​​​തി​​​ൽ ന​​​ല്ലപ​​​ങ്ക് പ്ര​​​തീ​​​ക്ഷ​​​ക​​​ളും ന​​​ട​​​പ്പാ​​​യെ​​​ന്നു വ​​​രും. ഭ​​​വ​​​ന​​​വാ​​​യ്പാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ത​​​ൽ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റു​​​കാ​​​രും സി​​​മ​​​ന്‍റ്, പെ​​​യി​​ന്‍റ്, സ്റ്റീ​​​ൽ, സാ​​​നി​​​ട്ട​​​റി, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ കേ​​​ബി​​​ൾ, ഗൃ​​​ഹോപ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ക​​​മ്പ​​​നി​​​ക​​​ളും ഇ​​​തി​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കും.

ട്രം​​​പ് വ​​​ന്നാ​​​ൽ പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വ് കൂ​​​ട്ട​​​ണം

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ്ര​​​സി​​​ഡ​​ന്‍റാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ച​​​ത് പ്ര​​​തി​​​രോ​​​ധ സ​​​ന്ന​​​ദ്ധ​​​ത കൂ​​​ട്ടാ​​​ൻ ഇ​​​ന്ത്യ​​പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കും. ശീ​​​ത​​​യു​​​ദ്ധാ​​​ന​​​ന്ത​​​ര ലോ​​​ക​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ര​​​ക്ഷാ​​​ബോ​​​ധം ന​​​ഷ്ട​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യം. സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ലും മി​​​ത്ര രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ലും ഇ​​​ട​​​പെ​​​ടു​​​ന്ന രീ​​​തി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് ഉ​​​ണ്ടാ​​​വി​​​ല്ല. ചെെ​​​ന​​​യും പാ​​​ക്കി​​​സ്ഥാ​​​നും ഉ​​​യ​​​ർ​​​ത്തു​​​ന്ന ഭീ​​​ഷ​​​ണി​​​ക​​​ൾ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഇ​​​ന്ത്യ ത​​​നി​​​യേ സ​​​ജ്ജ​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​ന​​​ർ​​​ഥം ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ തു​​​ക പ്ര​​​തി​​​രോ​​​ധ സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നു മു​​​ട​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ്. ആ​​​യു​​​ധ​​​ങ്ങ​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പെ​​​ന്ന​​​ത്തേ​​​ക്കാ​​​ളും ആ​​​വ​​​ശ്യ​​​വും പ്രാ​​​ധാ​​​ന്യ​​​വും ഉ​​​ണ്ട്.

പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ല ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും ഓ​​​ഹ​​​രി​​​ക​​​ൾ സ​​​മീ​​​പ​​​കാ​​​ല​​​ത്തു ല​​​ഭി​​​ച്ച ഓ​​​ർ​​​ഡ​​​റു​​​ക​​​ളു​​​ടെ ബ​​​ല​​​ത്തി​​​ൽ കു​​​തി​​​ച്ചുക​​​യ​​​റി. ഓ​​​ഹ​​​രി​​​വി​​​ല പ​​​ത്തു മ​​​ട​​​ങ്ങാ​​​യ കാെ​​​ച്ചി​​​ൻ ഷി​​​പ്‌യാ​​​ർ​​​ഡ് ത​​​ന്നെ ഉ​​​ദാ​​​ഹ​​​ര​​​ണം. പ്ര​​​തി​​​രോ​​​ധ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ഇ​​​നി​​​യും കൂ​​​ടു​​​ത​​​ൽ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ല​​​ഭി​​​ച്ച് അ​​​വ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വീ​​​ണ്ടും ക​​​യ​​​റാം.

വ​​​രു​​​മാ​​​നം കൂ​​​ടു​​​ന്നു, നി​​​ർ​​​മ​​​ല ഹാ​​​പ്പി!

നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ഇ​​​പ്പോ​​​ൾ ഹാ​​​പ്പി​​​യാ​​​ണ് എ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ. കാ​​​ര​​​ണം ഇ​​​ഷ്ടംപോ​​​ലെ പ​​​ണമു​​​ണ്ട്. നി​​​കു​​​തി​​​പി​​​രി​​​വ് പ്ര​​​തീ​​​ക്ഷ​​​യി​​​ല​​​ധി​​​കം വ​​​ർ​​​ധി​​​ച്ചു. ജൂ​​​ലൈ 11 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി പി​​​രി​​​വി​​​ൽ 19.54 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധ​​​ന. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 4.80 ല​​​ക്ഷം കോ​​​ടി രൂ​​​പ കി​​​ട്ടി​​​യ സ്ഥാന​​​ത്ത് ഈ ​​​വ​​​ർ​​​ഷം കി​​​ട്ടി​​​യ​​​ത് 5.74 ല​​​ക്ഷം കോ​​​ടി.

നി​​​കു​​​തി​​​പി​​​രി​​​വി​​​ൽ 11 ശ​​​ത​​​മാ​​​നം മാ​​​ത്രം വ​​​ർ​​​ധ​​​ന ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു നി​​​ർ​​​മ​​​ല ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ആ​​​ദാ​​​യ​​​നി​​​കു​​​തി 10.43 ല​​​ക്ഷം കോ​​​ടി​​​യും ക​​​മ്പ​​​നി നി​​​കു​​​തി 11.56 ല​​​ക്ഷം കോ​​​ടി​​​യു​​​മ​​​ട​​​ക്കം 22 ല​​​ക്ഷം കോ​​​ടി രൂ​​​പ പ്ര​​​ത്യ​​​ക്ഷനി​​​കു​​​തി​​​യി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ചു. നി​​​കു​​​തിപി​​​രി​​​വ് 18 മു​​​ത​​​ൽ 20 വ​​​രെ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചേ​​​ക്കാം എ​​​ന്നാ​​​ണ് ഇ​​​ട​​​ക്കാ​​​ല ക​​​ണ​​​ക്കു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. 22 ല​​​ക്ഷം കോ​​​ടി എ​​​ന്ന ല​​​ക്ഷ്യം ക​​​ട​​​ന്ന് 24 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി എ​​​ത്തി​​​യാ​​​ൽ ചെ​​​ല​​​വി​​​ടാ​​​ൻ കൂ​​​ടു​​​ത​​​ൽ തു​​​ക ല​​​ഭി​​​ക്കും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കി​​​ട്ടു​​​മെ​​​ന്നു പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ ക​​​ണ​​​ക്കാ​​​ക്കി​​​യ തു​​​ക​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ഒ​​​ടു​​​വി​​​ൽ ല​​​ഭി​​​ച്ചു എ​​​ന്ന​​​തും ഓ​​​ർ​​​ക്ക​​​ണം.

മേ​​​യി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കും നി​​​ർ​​​മ​​​ല​​​യ്ക്കു വ​​​ലി​​​യ സ​​​മ്മാ​​​നം ന​​​ൽ​​​കി. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​ന്‍റെ ലാ​​​ഭ​​​വീ​​​ത​​​മാ​​​യി 2.11 ല​​​ക്ഷം കോ​​​ടി രൂ​​​പ സർക്കാരി​​നു ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 87,416 കോ​​​ടി മാ​​​ത്രം ന​​​ൽ​​​കി​​​യ സ്ഥാ​​​ന​​​ത്താ​​​ണി​​​ത്.

കേ​​​ന്ദ്ര എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി, ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി, ജി​​​എ​​​സ്ടി എ​​​ന്നി​​​വ​​​യി​​​ലും ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ വ​​​ർ​​​ധ​​​ന​​യു​​​ള്ള​​​താ​​​യി ആ​​​ദ്യ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്ക് കാ​​​ണി​​​ക്കു​​​ന്നു. പാെ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ, എ​​​ണ്ണക്ക​​​മ്പ​​​നി​​​ക​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, മ​​​റ്റു പാെ​​​തു​​​മേ​​​ഖ​​​ലാ ക​​​മ്പ​​​നി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ലാ​​​ഭ​​​വീ​​​ത​​​ത്തി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​യു​​​ണ്ട്. എ​​​ല്ലാം​​കൂ​​​ടി ധ​​​ന​​​മ​​​ന്ത്രി​​​ക്കു സു​​​ഭി​​​ക്ഷ​​​കാ​​​ലം.
ഈ ​​​ന​​​ല്ല കാ​​​ലം​​കൊ​​​ണ്ടു നി​​​കു​​​തിദാ​​​യ​​​കർക്ക് ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​ൻ നി​​​ർ​​​മ​​​ല ത​​​യാ​​​റാകില്ല. എ​​​ങ്കി​​​ലും ബ​​​ജ​​​റ്റി​​​ന്‍റെ വ​​​ലു​​​പ്പം 50 ലക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.