പാന്പിനു മുന്നിൽ പതറരുത്!
Tuesday, July 16, 2024 12:13 AM IST
റെ​നി ആ​ർ. പി​ള്ള
ഇന്നു ലോക പാന്പു ദിനാചരണം>

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന സ്ഥി​തി ഇ​ന്നു കേ​ര​ളം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ​ല്ലോ. വ​ന​ത്തി​നോ​ടു ചേ​ർ​ന്നും അ​ല്ലാ​തെ​യു​മൊ​ക്കെ കാ​ട്ടു​പ​ന്നി, ആ​ന, പു​ള്ളി​പ്പു​ലി, ക​ടു​വ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളി​റ​ങ്ങു​ന്ന​തും വി​പ​ത്തു​ക​ളു​ണ്ടാ​കു​ന്ന​തും നി​ര​ന്ത​രം വാ​ർ​ത്ത​ക​ളാ​ണ്. എ​ന്നാ​ൽ, ഇ​തി​നി​ട​യി​ൽ അ​ധി​കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ന്ന ഒ​രു വി​ല്ല​നു​ണ്ട്. പാ​മ്പു​ക​ളാ​ണ​വ.

പാന്പുകളുടെ വാസം

വ​ലി​യ മൃ​ഗ​ങ്ങ​ൾ​ക്കു വി​ശാ​ല​മാ​യ, തു​ട​ർ​ച്ച​യു​ള്ള കാ​ടു​ക​ൾ നി​ല​നി​ൽ​പ്പി​ന് ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ൾ പാ​മ്പു​ക​ൾ​ക്കു പ​റ​മ്പി​ലെ മാ​ള​ങ്ങ​ളോ മ​തി​ലി​ലെ വി​ട​വോ പാ​റ​ക്കൂ​ട്ട​ങ്ങ​ളിലെ വിള്ളലോ ക​ൽ​ക്കൂ​ന​ക​ളി​ലെ ത​ണു​പ്പോ ഒ​ക്കെ മ​തി​യാ​കും. ന​മ്മു​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തു വ​ഴി​യും പ​റ​മ്പി​ലും മ​റ്റും പ​ണി​യെ​ടു​ക്കു​മ്പോ​ൾ കൈ​യു​റ​ക​ളും ബൂ​ട്സു​മൊ​ക്കെ ധ​രി​ക്കു​ന്ന​തു വ​ഴി​യും പാന്പുകടിയേൽക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. രാത്രികാലങ്ങളിലെ സഞ്ചാരങ്ങളിൽ പുലർത്തേണ്ട സൂക്ഷ്മതയും ഇതിനോടു ചേർത്തുവായിക്കാം.

എ​ങ്കി​ലും പാ​മ്പു​ ക​ടി​യേറ്റാൽ പലരും വെപ്രാളപ്പെടുന്നതു സ്വാഭാവികമാണ്. എ​ന്നാ​ൽ, നിലവിലെ നിയമങ്ങൾ പ്രകാരം പാ​മ്പി​നെ ക​ണ്ടെ​ത്തി കൊ​ല്ലു​ന്ന​തു പ​രി​ഹാ​ര​മ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, കു​റ്റ​ക​ര​വു​മാ​ണ്. ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ൽ പാ​മ്പിന്‍റെ സ്ഥാ​ന​വും അ​വ ഭ​ക്ഷ​ണ​മാ​ക്കു​ന്ന എ​ലി​ക​ളു​ടെ എ​ണ്ണ​വും അ​തുവഴി ന​മ്മു​ടെ കൃ​ഷി​ക്കു​ണ്ടാ​കു​ന്ന നേ​ട്ട​വു​മൊ​ന്നും പാ​മ്പു​ക​ടി​യേ​റ്റ് ത​ള​ർ​ന്ന​വ​ശ​രാ​യ ആ​ളോ​ടു പ​റ​യേ​ണ്ട​ത​ല്ല; പ​ക്ഷേ, സ​മൂ​ഹം അ​റി​യേ​ണ്ട​താ​ണ്.

കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തിനൊ​പ്പം, പ്ലേ​ഗു​ പോ​ലെ പ​ല സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലും പാ​മ്പു​ക​ൾ പ്ര​ധാ​നി​ക​ളാ​ണ്. കാ​ൻ​സ​ർ പ്ര​തി​രോ​ധ​വും ചി​കി​ത്സ​യു​മു​ൾ​പ്പെ​ടെ​യു​ള്ള പ​ല മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ങ്ങ​ളി​ലും പാ​മ്പി​ൻവി​ഷം ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കൂ​ടാ​തെ പാ​മ്പി​ൻമു​ട്ട​യും പാ​മ്പു​ക​ളു​മൊ​ക്കെ മ​റ്റ് പ​ല ജീ​വി​ക​ളു​ടെയും ഭ​ക്ഷ​ണ​വു​മാ​ണ്. ചു​രു​ക്ക​ത്തി​ൽ അ​വ​രും ഭൂമി​യു​ടെ അ​വ​കാ​ശി​ക​ളാ​ണ്.

പാമ്പുകടിയേറ്റാൽ

പാ​മ്പു​ക​ടി​യേ​റ്റെ​ന്ന് ഉ​റ​പ്പാ​യാ​ൽ ഏ​തി​നം പാന്പാണെന്നു മ​ന​സി​ലാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ, അ​തി​നാ​യി സ​മ​യം ചെലവഴിച്ചു ക​ടി​യേ​റ്റ​യാ​ൾ​ക്കു ചി​കി​ത്സ വൈ​കാ​ൻ പാ​ടി​ല്ല. ഏ​റ്റ​വും അ​ടു​ത്ത പാന്പിൻവിഷത്തിനു ചികിത്സ ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്ര​യും വേ​ഗം എത്തിക്കണം. ചി​കി​ത്സ​യെ​ന്നോ പ​രി​ഹാ​ര​മെ​ന്നോ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന ഒ​രു നാ​ട്ടു​വൈ​ദ്യ​വും പാ​മ്പു​ക​ടി​യു​ടെ കാ​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പി​ന്നെ അ​ങ്ങ​നെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ മ​ര​ണം സം​ഭ​വി​ക്കാ​ത്ത​തി​ന് ഒ​രൊ​റ്റ കാ​ര​ണ​മേ​യു​ള്ളൂ. ക​ടി​ച്ച​ത് ഏ​തെ​ങ്കി​ലും വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​കാം. അ​ല്ലെ​ങ്കി​ൽ ക​ടി​യി​ലൂ​ടെ മ​തി​യാ​യ അ​ള​വി​ൽ വി​ഷം ശ​രീ​ര​ത്തി​ൽ ക​ട​ന്നി​ട്ടി​ല്ലാ​ത്ത​തു​മാ​കാം.

പാ​മ്പു​ക​ടി​യേ​ൽ​ക്കു​മ്പോ​ഴും എ​ന്തി​ന് പ​റ​മ്പി​ലോ പൊ​തു​യി​ട​ങ്ങ​ളി​ലോ ഒ​ക്കെ വെ​റു​തെ കാ​ണു​മ്പോ​ൾ പോ​ലും ഭീ​തി​യോ​ടെ​യും വെ​റു​പ്പോ​ടെ​യും പാ​മ്പു​ക​ളെ ത​ല്ലി​ക്കൊ​ല്ലാ​റാ​യി​രു​ന്നു മു​ൻ​കാ​ല​ങ്ങ​ളി​ലെ പ​തി​വ്. ആന​യ്ക്കും ക​ടു​വ​യ്ക്കു​മൊ​പ്പം സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ് മൂ​ർ​ഖ​നും രാ​ജ​വെ​മ്പാ​ല​യും പെ​രു​മ്പാ​മ്പു​മൊ​ക്കെ.

പ​ല​പ്പോ​ഴും കേ​ൾ​വി​കേ​ട്ട പാ​മ്പുപി​ടി​ത്ത​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം വ​ള​രെ​യ​ധി​കം പാ​മ്പു​ക​ളെ പി​ടി​കൂ​ടി ര​ക്ഷി​ക്കാ​നും ജനവാസമില്ലാത്ത സുരക്ഷിതസ്ഥലങ്ങളിൽ തു​റ​ന്നു​വി​ടാ​നും സാ​ധി​ച്ചി​ട്ടു​മു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ ഇ​വ​രി​ൽ ചി​ല​ർ കൈ​വി​ട്ട ക​ളി​യി​ലൂ​ടെ അ​പ​ക​ട​വും വി​ളി​ച്ചുവ​രു​ത്തി​യി​ട്ടു​ണ്ട്.


പേടിക്കേണ്ടത് നാലു പേരെ



കേ​ര​ള​ത്തി​ലാ​കെ​യു​ള്ള ഏ​താ​ണ്ട് നൂ​റി​നം പാ​മ്പു​ക​ളി​ൽ നാ​ലി​ന​ത്തി​നു മാ​ത്ര​മേ ഭ​യ​പ്പെ​ടേ​ണ്ട​ത്ര വി​ഷ​മു​ള്ളൂ. മൂ​ർ​ഖ​ൻ(Cobra), രാ​ജ​വെ​മ്പാ​ല (King Cobra), വെ​ള്ളി​ക്കെ​ട്ട​ൻ/​ശം​ഖു​വ​ര​യ​ൻ (Krait), അ​ണ​ലി (Russell’s Viper) എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ ശരിക്കുള്ള വിഷപ്പാന്പുകൾ. ഇ​തി​ൽ​ത്ത​ന്നെ രാ​ജ​വെ​മ്പാ​ല വ​ന്യ​ആ​വാ​സ മേ​ഖ​ല​ക​ളി​ലാ​ണ് സാ​ധാ​ര​ണ ക​ണ്ടുവ​രു​ന്ന​ത്. ഈ ​വി​ഷ​പ്പാ​മ്പു​ക​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നാ​യാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല പ്ര​ശ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നോ ല​ഘൂ​ക​രി​ക്കാ​നോ സാ​ധി​ക്കും.

പാ​മ്പു​ക​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നും പാ​മ്പു​ക​ടി​ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും പാ​മ്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യും അ​പ​ക​ട​ര​ഹി​ത​മാ​യും പി​ടി​കൂ​ടി സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ തു​റ​ന്നുവി​ട്ടു ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് വ​നം വ​കു​പ്പ് പാ​മ്പു​പി​ടി​ത്ത​ത്തി​ന് 2020 ഒാഗസ്റ്റിൽ ​പ​രി​ശീ​ല​നം ന​ൽ​കിയത്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ അംഗീകൃത പാന്പ് രക്ഷാപ്രവർത്തകർ (Certified Snake Rescuers) ആ​യി അം​ഗീ​ക​രി​ച്ചു.

2020ൽ ​SARPA (Snake Awareness Rescue & Protection App) എ​ന്ന ആ​പ്പി​നു രൂ​പംന​ൽ​കി.​ ഓ​രോ ജി​ല്ല​യി​ലെ​യും അംഗീകൃത പാന്പു പിടിത്തക്കാരെക്കുറിച്ചുള്ള ​വി​വ​ര​ങ്ങ​ളും പാ​മ്പി​ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള സൂ​ച​ന​ക​ളും ചി​കി​ത്സ ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​മൊ​ക്കെ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലു​ള്ള ഈ ​ആ​പ്പി​ൽ ല​ഭ്യ​മാ​ണ്.

ഇതുവരെ 34,727 പേ​ർ സർപ്പ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കുന്നുണ്ട്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 732 അം​ഗീ​കൃ​ത രക്ഷാപ്രവർത്തകർ സർപ്പ ടീം ​ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പാ​മ്പു​ക​ളു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി, പൂ​ർ​ണ​മാ​യ സ​ന്ന​ദ്ധസേ​വ​ന​മാ​ണ് ഇ​വ​ർ സ​മൂ​ഹ​ത്തി​നു നൽകുന്നത്.

എ​ന്നാ​ൽ, ഇ​പ്പോ​ഴും ഇ​ങ്ങ​നെ​യൊ​രു ആ​പ്പി​നെ​ക്കു​റി​ച്ചോ പാ​മ്പു​ക​ടി​യേ​റ്റാ​ൽ തു​ട​ർ​പ​രി​ച​ര​ണം ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചോ കൂ​ടു​ത​ല​റി​യാ​ത്ത​വ​ർ ധാ​രാ​ള​മു​ണ്ട്. സർപ്പ ആ​പ്പ് പ്രയോജനപ്പെടുത്താൻ ​ലോ​ക പാ​മ്പു ദി​നാ​ച​ര​ണം ഒരു പ്രേരണയാവട്ടെ.


പാ​മ്പു​ക​ടി​യേ​റ്റാ​ൽ…ചെ​യ്യേ​ണ്ട​ത്/ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​ത്

1. വെ​പ്രാ​ള​പ്പെ​ടാ​തെ ശാ​ന്ത​രാ​യി​രി​ക്കു​ക. അം​ഗീ​കൃ​ത റെ​സ്ക്യു​വ​ർ​മാ​ർ അ​ല്ലാ​ത്ത​വ​ർ പാ​മ്പു​ക​ളെ പി​ടി​കൂ​ട​രു​ത്.

2. ക​ടി​യേ​റ്റ ഭാ​ഗം സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ചു ക​ഴു​കു​ക. മു​റി​ഭാ​ഗം കെ​ട്ടു​ക​യോ മു​റി​ക്കു​ക​യോ ചെ​യ്യ​രു​ത്.

3. ആ​യാ​സ​ര​ഹി​ത​മാ​യ നി​ല​യി​ൽ കി​ട​ക്കു​ക​യോ ഇ​രി​ക്കു​ക​യോ ചെ​യ്യു​ക. മു​റി​വേ​റ്റ ഭാ​ഗ​ത്തുനിന്നു വി​ഷം വ​ലി​ച്ചുകു​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

4. ശ​രീ​ര​ത്തി​ൽനി​ന്ന് ഇ​റു​കി​ച്ചേ​ർ​ന്ന ബെ​ൽ​റ്റ്, വാ​ച്ച്, മോ​തി​രം തു​ട​ങ്ങി​യ​വ ഊ​രി​മാ​റ്റു​ക. മു​റി​ഭാ​ഗ​ത്ത് ഐ​സ് വ​യ്ക്കു​ക​യോ വെ​ള്ള​ത്തി​ൽ മു​ക്കിവ​യ്ക്കു​ക​യോ അ​രു​ത്.

5. മു​റി​വ് വൃ​ത്തി​യാ​യി മൂ​ടി​ക്കെ​ട്ടു​ക. വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്ക​രു​ത്.

6. ക​ടി​ച്ച പാ​മ്പി​ന്‍റെ ഇ​നം തി​രി​ച്ച​റി​യാൻ ക​ഴി​യു​മെ​ങ്കി​ൽ ഒ​രു ഫോ​ട്ടോ എ​ടു​ക്കു​ക. നാ​ട്ടുചി​കി​ത്സ​യ്ക്കു മുതി​ര​രു​ത്. ല​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സർപ്പ. (കേരള വനംവകുപ്പ്
വൈ​ൽ​ഡ് ലൈ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാണ് ലേഖിക.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.